ബൈജു എഴുപുന്നയുടെ പകർന്നാട്ടവുമായി " കൂടോത്രം " .
Movie :
Koodothram
Director:
Baiju Ezhupunna
Genre :
Family Drama Fantasy.
Platform :
Theatre .
Language :
Malayalam
Duration. :
2Hours 17 Minutes
Direction : 3.5 / 5
Performance. : 3.5 / 5
Cinematography : 3.5 / 5
Script. : 3.5 / 5
Editing : 3.5 / 5
Music & BGM : 3 / 5
Rating : 20.5 /30.
✍️
Saleem P. Chacko.
CpK DesK
പ്രശസ്ത നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്ത ചിത്രമാണ് " കൂടോത്രം ". മലയോര ജില്ലയായ ഇടുക്കിയിലെ സാധാര ണക്കാർ താമസിക്കുന്ന വെള്ളിമല എന്ന ഗ്രാമത്തിൽ കൂടോത്രം ഉണ്ടാക്കുന്ന പ്രശ്ന ങ്ങൾ ഹൊറർ ഹ്യൂമർ രംഗങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നു .
വിശ്വാസവും അന്ധവിശ്വാസവും തിരിച്ചറി യാൻ സാധാരണ ബുദ്ധിമതി എന്നാണ് സിനിമയുടെ പ്രമേയം പറയുന്നത് .
ഡിനോ പൗലോസ് (തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം) ശ്രീനാഥ്കേത്തി( ആനിമൽ , ലക്കി ഭാസ്ക്കർ ഫെയിം) സലിംകുമാർ, ജോയ് മാത്യു, സായ് കുമാർ, സുധി കോപ്പ, ശ്രീജിത്ത് രവി, ജോജി ജോൺ, കോട്ടയം രമേഷ് , സുനിൽ സുഗദ, സ്ഥടികംസണ്ണി,, പ്രമോദ് വെളിയനാട്, ബിനു തൃക്കാക്കര , ഫുക്രു, ജോബിൻദാസ്, സിദ്ധാർത്ഥ്,, കെവിൻ, പാലിയം ഷാജി, റേച്ചൽ ഡേവിഡ്( ഇരുപത്തിഒന്നാം നൂറ്റാണ്ട് ഫെയിം ) ദിയ, , ദിവ്യാ അംബികാ ബിജു,, അക്സ ബിജു, മനോഹരി ജോയ്, ഷൈനി സാറ, വീണാ നായർ, അംബികാ നമ്പ്യാർ, ചിത്രാ നായർ, ലഷ്മിശ്രീ, സിജി. കെ. നായർ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
കഥ - തിരക്കഥ - സംഭാഷണം : സന്തോഷ് ഇടുക്കി , ഗാനങ്ങൾ : ബി.കെ. ഹരി നാരായണൻ, എ.മോഹൻ രാജൻ ( തമിഴ് ) , സംഗീതം - ഗോപി സുന്ദർ, ഛായാഗ്രഹണം - ജിസ് ബിൻ സെബാസ്റ്റ്യൻ, ഷിജി ജയദേവൻ. എഡിറ്റിംഗ് : ഗ്രേയ്സൺ എ.സി.എ , കലാ സംവിധാനം : ഹംസ വള്ളിത്തോട്, കോസ്റ്റ്യും ഡിസൈൻ: റോസ് റെജീസ്. മേക്കപ് : ജയൻ പൂങ്കുന്നം, ആക്ഷൻ കോറിയോഗ്രാഫി : ഫോണിക്സ് പ്രഭു , റോബിൻ ടോം , ഓഡിയോഗ്രാഫി : എം. ആർ രാധാകൃഷ്ണൻ , സൗണ്ട് ഡിസൈൻ: വിക്കി , പ്രൊഡക്ഷൻ കൺട്രോളർ : ബിജു കടവൂർ എന്നിവരാണ് അണിയറശിൽപ്പികൾ . സാൻജോ പ്രൊഡക്ഷൻസ് നിർമ്മാണവും വിതരണവും നിർവ്വഹിക്കുന്നു. റെജി ജോർജ്ജ് കൊന്നതറയിൽ സഹ നിർമ്മാതാവുമാണ് .
കഴിഞ്ഞ മുപ്പത് വർഷമായി ചെറുതും വലതുമായ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തൻ്റേതായ സാന്നിദ്ധ്യം ഉറപ്പിച്ച ബൈജു ഏഴുപുന്നയുടെ ആദ്യ സംവിധാനം മോശമായില്ല . പ്രകൃതി ചൂഷണത്തിൻ്റെ സഞ്ചാരവും അതിന് ബന്ധപ്പെട്ടവർ നടത്തുന്ന സഹായങ്ങളും അതിനെതിരെ യുള്ള ശ്രമങ്ങളുമാണ് സിനിമ . ടൂറിസത്തിൻ്റെ മറവിൽ വികസനത്തിൻ്റെ പേര് ഉപയോഗിച്ച് നടത്തുന്ന ചൂഷണങ്ങളും പ്രമേയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അച്ഛനും മക്കളോട് കാണിക്കുന്ന കരുതൽ മുഖ്യആകർഷണ മാണ് .
തൻ്റെ കുടുംബത്തെയും മുൻ തലമുറ തനിക്ക് തന്നിട്ട് പോകുന്ന വെള്ളിമല ഉൾപ്പെടുന്ന പ്രകൃതി സ്വത്തും സംരക്ഷിക്കാൻ ശ്രമിക്കുന്ന വെള്ളിമല വാവച്ചൻ്റെ കഥാപാത്രം ബൈജു വിൻ്റെ കൈകളിൽ ഭദ്രം . ഇടുക്കിയിലെ ഒരു ഗ്രാമത്തെയും അവിടെത്തെ മനുഷ്യരെയും അവരുടെ ജീവിതവും ഒപ്പിയെടുക്കാൻ ഛായാഗ്രഹകന് കഴിഞ്ഞിട്ടുണ്ട്.
ക്ലൈമാക്സ് രംഗത്തിലെ ബൈജു ഏഴുപുന്നയുടെ അഭിനയ മികവ് എടുത്ത് പറയാം . ബൈജു ഏഴുപുന്ന ( വെള്ളിമല വാവച്ചൻ ) , സലിം കുമാർ ( കെ.കെ. ഉത്തമൻ എം.എൽ.എ ) , സുധി കോപ്പ ( അജീഷ ) , അലൻസിയർ ലേ ലോപ്പസ് ( ലൂയിസ് അങ്കിൾ ) എന്നിവരുടെ അഭിനയം നന്നായി.

No comments: