പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ എസ്. പി.വെങ്കിടേഷിൻ്റെ നിര്യാണത്തിൽ "മാക്ട " അനുശോചിച്ചു .



പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ എസ്.    പി.വെങ്കിടേഷിൻ്റെ നിര്യാണത്തിൽ "മാക്ട " അനുശോചിച്ചു . 


ചലച്ചിത്ര സംഗീതസംവിധായകൻ എസ്. പി. വെങ്കിടേഷിന്റെ നിര്യാണത്തിൽ മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സാംസ്ക്കാരിക സംഘടനയായ "മാക്ട" അനുശോചനം രേഖപ്പെടുത്തി.


അവിസ്മ‌രണീയമായ ഒട്ടേറെ മികച്ച ഗാനങ്ങൾ സൃഷ്‌ടിക്കുകയും പശ്ചാത്തല സംഗീതത്തിന്റെ മാസ്മരികതയിലൂടെ എണ്ണമറ്റ സിനിമകളെ ആസ്വാദ്യതയുടെ പുതിയ തലങ്ങളിലേക്ക് എത്തിക്കുകയും ചെയ്ത എസ്.പി. വെങ്കിടേഷ് മാക്ടയുടെ തുടക്ക കാലംമുതലുള്ള അംഗമാണെന്നും, അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്കും മാക്ടയ്ക്കും നികത്താനാ വാത്ത നഷ്ട‌മാണെന്നും മാക്‌ ഓഫീസിൽ ചേർന്ന യോഗം അനുസ്മരിച്ചു.


ചെയർമാൻ ജോഷി മാത്യു, ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി, ജോയിന്റ്സെക്രട്ടറി ഉത്പൽ വി.നായനാർ സംവിധായകരായ ജോസ് തോമസ്, സുന്ദർദാസ്, വേണു ബി.നായർ, തിരക്കഥാകൃത്ത് ബാബു പള്ളാശേരി തുടങ്ങിയവർ എസ്.പി. വെങ്കിടേഷുമൊ ത്തുള്ള അനുഭവങ്ങളും, നിമിഷങ്ങളും പങ്കുവെച്ചു. 


എഡിറ്റർ പി.സി. മോഹനൻ,പി ആർ ഒ അജയകുമാർ എന്നിവർ ചേർന്ന് ചെന്നൈയിൽ മാക്ടയ്ക്കുവേണ്ടി എസ്.പി. വെങ്കിടേഷിൻ്റെ ഭൗതിക ശരീരത്തിൽ റീത്ത് സമർപ്പിച്ചു.

No comments:

Powered by Blogger.