Movie :
Aashaan
Director:
Johnpaul George
Genre :
Comedy Drama
Platform :
Theatre .
Language :
Malayalam
Duration. :
2Hours 40 Minutes
Direction : 4 / 5
Performance. : 4 / 5
Cinematography : 4 / 5
Script. : 4 / 5
Editing : 3 / 5
Music & BGM : 3 / 5
Rating : 22 /30.
✍️
Saleem P. Chacko.
CpK DesK
ഇന്ദ്രൻസിനെ ടൈറ്റിൽ കഥാപാത്രമാക്കി ജോൺപോൾ ജോർജ്ജ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് " ആശാൻ ". ഒരു കൊമേഴ്ഷ്യൽ സിനിമയിൽ ഇന്ദ്രൻസ് ആദ്യമായി നായകനായി എത്തിയിരിക്കുന്നു വെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട് .
ഡ്രാമയും കോമഡിയും ചേർന്ന സിനിമ ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ഈ ചിത്രം പൂർണമായും നർമ്മത്തിൻ്റെ മേമ്പൊടിയിലാണ് ഒരുക്കിയിട്ടുള്ളത് . ഒരു സിനിമയുടെ ഭാഗമാവണമെന്ന് ആഗ്രഹി ക്കുന്ന അനന്തരാമൻ എന്ന ചെറുപ്പക്കാ രനിലൂടെയാണ് ആശാൻ്റെ ജീവിതം പ്രേക്ഷകർ കാണുന്നത് .
ഇന്ദ്രൻ ( ആശാൻ ) ,ഷോബി തിലകൻ ( കെ.ആർ.എസ്), ജോമോൻ ജ്യോതിർ ( അനന്തൻ ) , അബിൻ ബിനോ ( അമ്പാടി ), ബിപിൻ പെരുമ്പള്ളി ( സൂപ്പർസ്റ്റാർ കരൺചന്ദ് ) , കനകം ,മദൻ ഗൗരി, നവീൻ പയനിത്തടം തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നു.
സൂപ്പർഹിറ്റായ 'രോമാഞ്ച'ത്തിനു ശേഷം ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രമാണ് 'ആശാൻ'. പ്രേക്ഷകഹൃദയം കവർന്ന 'ഗപ്പി', 'അമ്പിളി' എന്നി ചിത്രങ്ങൾക്ക് ശേഷം ജോൺ പോൾ ജോർജ്ജ് സംവിധാനം ചെയ്ത ചിത്രം കൂടിയാണിത് .
ഛായാഗ്രഹണം: വിമല്‍ ജോസ് തച്ചില്‍, എഡിറ്റര്‍: കിരണ്‍ ദാസ്, സൗണ്ട് ഡിസൈന്‍: എംആര്‍ രാജശേഖരന്‍, സംഗീത സംവിധാനം: ജോണ്‍പോള്‍ ജോര്‍ജ്ജ്, ഗാനരചന: വിനായ ക് ശശികുമാര്‍, പശ്ചാത്തല സംഗീതം: അജീഷ് ആന്റോ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: വിവേക് കളത്തില്‍, കോസ്റ്റ്യൂം ഡിസൈന്‍: വൈഷ്ണ വ് കൃഷ്ണ, കോ-ഡയറക്ടര്‍: രഞ്ജിത്ത് ഗോപാലന്‍, ചീഫ് അസോ. ഡയറക്ടര്‍: അബി ഈശ്വര്‍, കോറിയോഗ്രാഫര്‍: ശ്രീജിത്ത് ഡാസ്ലര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശ്രീക്കുട്ടന്‍ ധനേശന്‍ , പി. ആർ. ഒ: ശബരി തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ.
ഒരു ഗാനത്തിന് വേണ്ടി ഇന്ദ്രൻസ് തന്റെ ശബ്ദവും നൽകിയിട്ടുണ്ട്.
ദുൽഖറിൻ്റെ വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രമാണിത് .ജോൺപോൾ ജോർജ്ജ് , അന്നം ജോൺപോൾ , സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചി രിക്കുന്നത്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസാണ് കേരളത്തിലെ തിയേറ്ററുകളിൽ ഈ ചിത്രം എത്തിച്ചിരിക്കുന്നത് .
ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവരുടെ പ്രകടന മികവിനെയും അഭിനന്ദിച്ചു. ആദ്യാവ സാനം ഏറെ രസകരമായി കണ്ടിരിക്കാവുന്ന, ഏറെ പ്രത്യേകതകൾ നിറഞ്ഞ ഒരു ഗംഭീര എന്റെർറ്റൈനെർ ആണ് ചിത്രമെന്ന അഭിപ്രാ യമാണ് പ്രേക്ഷകർ പങ്കുവെക്കുന്നത്.
സിനിമയോട് സ്നേഹവും സിനിമയെ ആഗ്രഹിക്കുന്നവരുമായ പ്രേക്ഷകർ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് "ആശാൻ" .സിനിമയുടെ പിന്നണിയിലും ഉള്ളറയിലും നടക്കുന്ന കാര്യങ്ങൾ എന്തെല്ലാ മാണ് പ്രേക്ഷകർക്ക് മനസ്സിലാക്കി കൊടു ക്കുക കൂടി ചെയ്യുന്നുണ്ട് ചിത്രം.
ഹാസ്യവും വൈകാരികരംഗങ്ങളും ഒരേ കയ്യടക്കത്തോടെ പ്രേക്ഷകരിൽ എത്തി ക്കാൻ സംവിധായകന് കഴിഞ്ഞു. ഷോബി തിലകൻ കെ.എസ്. ആർ എന്ന സംവിധായ കനായി തിളങ്ങി . ജോമോൻ ജ്യോതിർ മികച്ച അഭിനയം കാഴ്ചവെച്ചു.
ആശാനും അനന്തരാമനും പ്രേക്ഷക ഹൃദയ ങ്ങളിൽ ഇടം നേടുന്നു. ചിരിച്ചും ചിന്തിപ്പിച്ചും " ആശാൻ " .
Subscribe to:
Post Comments
(
Atom
)

No comments: