Movie :
Anomie : The Equation of Death
Director:
Riyas Marath
Genre :
Psycho Thriller
Platform :
Theatre .
Language :
Malayalam
Duration. :
2Hours 32 Minutes
Direction : 4 / 5
Performance. : 4 / 5
Cinematography : 4 / 5
Script. : 4 / 5
Editing : 4 / 5
Music & BGM : 4 / 5
Rating : : 24 /30.
✍️
Saleem P. Chacko.
CpK DesK
റഹ്മാൻ , ഭാവന എന്നിവരെ കേന്ദ്ര കഥാപാത്ര ങ്ങളാക്കി നവാഗതനായ റിയാസ് മാരത്ത് ഒരുക്കിയ സയൻസ് ഫിക്ഷൻ ഇൻവെസ്റ്റി ഗേറ്റീവ് ത്രില്ലർ വിഭാഗത്തിലുള്ള " അനോമി " തിയേറ്ററുകളിൽ എത്തി .
ഭാവന അഭിനയിക്കുന്ന 90- മത്തെ ചിത്രമാണിത് .വിഷ്ണു ആഗ്സത്യൻ ,ബിനു പപ്പു , ദൃശ്യ രഘുനാഥ് , ഷെബിൻ ബെൻസൺ ,ജിസ് ഭാസ്കർ , അർജുൻ ലാൽ തുടങ്ങിയ വർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു .
വ്യത്യസ്തയുള്ള സൈക്കോളജിക്കൽ ത്രില്ലറാണ് ഈ സിനിമ . ഫോറൻസിക്ക് വിദഗ്ധയായ സാറ ഫിലിപ്പിൻ്റെയും സഹോദരൻ സിയാൻ്റെയും ജീവിതത്തിലൂടെ യാണ് കഥ പറയുന്നത് . മാതാപിതാക്കളുടെ മരണത്തേതുടർന്ന് സിയാൻ്റെ മാനസിക നിലയിൽ മാറ്റം വരുന്നു . സിയാനെ കാണാ താകുന്നതോടെ സാറ ഫിലിപ്പ് നടത്തുന്ന അന്വേഷണത്തോടൊപ്പം എ.സി.പി ജിബ്രാൻ മുഹമ്മദിൻ്റെയും അന്വേഷണങ്ങളാണ് സിനിമ പറയുന്നത് .
ഹർഷവർദ്ധൻ രാമേശ്വർ സംഗീതവും, സുജിത് സാരംഗ് ഛായാഗ്രഹണവും , കിരൺദാസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഭാവന , റോയ് സി.ജെ , ആദിത് പ്രസന്നകുമാർ എന്നിവർ നിർമ്മാണവും നിതിൻ കുമാർ സഹ നിർമ്മാതാവുമാണ്. പനോരമ സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത് .
ഇടവേളയ്ക്ക് ശേഷം ഭാവനയുടെ
മലയാള സിനിമയിലേക്കുള്ള തിരിച്ച് വരവ് കൂടിയാണ് ഈ സിനിമ . റഹ്മാൻ്റെ അഭിനയമികവും സിനിമയുടെ മുഖ്യ ആകർഷണമാണ് . ഷെബിൻ ബെൻസണും , വിഷ്ണു അഗ്സത്യയും വ്യത്യസ്ത അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത് . സുമിത് ലാൽ , അർജുൻ ലാൽ , ദൃശ്യ രഘുനാഥ് , ബിനു പപ്പു എന്നിവരും ശ്രദ്ധേയമായ രീതിയിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചു .
ഹോളിവുഡ് സയൻസ് ഫിക്ഷൻ സിനിമകളെ മുൻനിർത്തി തന്നെയാണ് സംവിധായകൻ ഈ ചിത്രം ഒരുക്കിയിട്ടുള്ളത് .ഇമോഷനും സസ്പെൻസും നിറഞ്ഞ ത്രില്ലർ ഗണത്തിൽ ഈ സിനിമയെ ഉൾപ്പെടുത്താം ." ആനിമൽ " എന്ന ഹിന്ദി സിനിമയിലൂടെ ശ്രദ്ധേയനായ ഹർഷവർദ്ധൻ രാമേശ്വറിൻ്റെ പശ്ചാത്തല സംഗീതം ചിത്രത്തിൻ്റെ മാറ്റ് കൂട്ടി .സുജിത് സാരംഗത്തിൻ്റെ ഛായാഗ്രഹണവും കിരൺ ദാസിൻ്റെ എഡിറ്റിംഗും അഭിനന്ദനം അർഹി ക്കുന്നു. വേറിട്ട ശൈലിയുള്ള ഈ സിനിമ പുത്തൻ അനുഭവം പ്രേക്ഷകർക്ക് നൽകുന്നു . ഇത്തരം സിനിമകൾ പ്രോൽ സാഹിക്കപ്പെടേണ്ടതാണ് .
Subscribe to:
Post Comments
(
Atom
)

No comments: