ചിരിയും ചിന്തയും നൊമ്പരങ്ങളും ചേർന്നതാണ് " സുഖമാണോ ? സുഖമാണ് ! " .


 

Movie :

Sukhamano ? Sukhamann .


Director: 

Arunlal Ramachandran 


Genre : 

Fantasy Drama.


Platform :  

Theatre .


Language : 

Malayalam


Duration. : 

147 Minutes.


Direction                  :  3 / 5


Performance            :  3 / 5


Cinematography      : 3 / 5


Script.                          : 3 /5

                             

Editing                         : 3 / 5


Music & BGM             : 3 / 5



Rating                          : 18 /30.


✍️


Saleem P. Chacko.

CpK DesK


മാത്യൂ തോമസും ദേവികാ സഞ്ജയും ഒരുമിക്കുന്ന ചിത്രമാണ് "  സുഖമാണോ? സുഖമാണ് ! "മനുഷ്യബന്ധങ്ങളുടെ ആഴവും ചില സമയങ്ങളിലെ നിരർത്ഥകതയുമാണ് സിനിമയുടെ പ്രമേയം.


ജഗദീഷ്, സ്ഫടികം ജോര്‍ജ്, കുടശ്ശനാട് കനകം, നോബി മാര്‍ക്കോസ്, അഖില്‍ കവലയൂര്‍, മണിക്കുട്ടന്‍,ജിബിന്‍ ഗോപിനാഥ്, അബിന്‍ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യാ മനോജ് തുടങ്ങിയവരാണ്.


അരുണ്‍ലാല്‍ രാമചന്ദ്രനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കു ന്നത്. ലൂസിഫര്‍ സര്‍ക്കസിന്റെ ബാനറില്‍ ഗൗരവ് ചനാനയാണ്  നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. 


ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. ചിത്രത്തിന്റെ ഓവര്‍സീസ് വിതരണാവകാശം പ്ലോട്ട് പിക്‌ചേഴ്‌സ് ആണ്. ലൂസിഫര്‍ മ്യൂസികിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ്. 


ഛായാഗ്രഹണം ടോബിന്‍ തോമസ്, എഡിറ്റര്‍ : അപ്പു ഭട്ടതിരി, മ്യൂസിക് : നിപിന്‍ ബെസെന്റ്,  കോ പ്രൊഡ്യൂസര്‍: ഗരിമ വോഹ്ര, അസ്സോസിയേറ്റ് പ്രൊഡ്യൂസര്‍ : അര്‍ച്ചിത് ഗോയല്‍, ഹെഡ് ഓഫ് പ്രൊഡക്ഷന്‍സ് : രാകേന്ത് പൈ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ജിനു പി. കെ, സൗണ്ട് ഡിസൈന്‍ : കിഷന്‍ സപ്ത, സൗണ്ട് മിക്‌സിങ് : ഹരി പിഷാരടി, ആര്‍ട്ട് ഡയറക്റ്റര്‍ : ബോബന്‍ കിഷോര്‍ തുടങ്ങിയവരാണ് മറ്റ് അണിയറ ശിൽപ്പികൾ .


മനുഷ്യൻ്റെ ഏകാന്തതയെയും സ്നേഹത്തി നായി ദാഹിക്കുന്ന മനസുകളെക്കുറിച്ചുമാണ് ഈ സിനിമയുടെ പ്രമേയം പറയുന്നത് . സമൂഹത്തിൽ ഒറ്റപ്പെട്ട് പോകുന്നവർക്ക് " മെൻ്റൽ " എന്നാണ് പലരും വിളിക്കുന്നത് .


തിയോയായി മാത്യൂ തോമസും , ചാരുവായി ദേവിക സഞ്ജയും തിളങ്ങി .തിയോയും സ്നേഹനിധികളായ പ്രേതകുടുംബവും നമ്മുടെ ഓർമ്മകളിൽ നിലനിൽക്കും . ഒരു തരി നോവിൻ്റെ മെമ്പൊടിയോടെ കണ്ടിരിക്കാവുന്ന കൊച്ചു ചിത്രമാണ് " സുഖമാണോ ? സുഖമാണ് ! " .



No comments:

Powered by Blogger.