സിനിമ പ്രേക്ഷക കൂട്ടായ്മ - കൊട്ടക അവാർഡ് 2026 : മികച്ച ചിത്രം - " മലവാഴി " .


 

🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆


സിനിമ പ്രേക്ഷക കൂട്ടായ്മ - 

കൊട്ടക അവാർഡ് 2026 : 

മികച്ച ചിത്രം 

" മലവാഴി " .


കാശ്മീർ വേൾഡ് ഫെസ്റ്റിവെൽ , ബെനിൻ സിറ്റി ഫിലിം ഫെസ്റ്റിവെൽ , ബോളിഫുഡ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവെൽ , നേപ്പാൾ ഇൻ്റർനാഷണൽ സ്ക്രീൻ ഫിലിം ഫെസ്റ്റിവെൽ , പിസാക്കോ ഇൻ്റർനാഷ ണൽ ഫിലിം ഫെസ്റ്റിവെൽ , സത്യജിത് റേ ഫിലിം ഫെസ്റ്റിവെൽ , ഗോവ ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവെൽ , ഏഷ്യൻ ടാലൻ്റ് ഇൻ്റർനാഷ ണൽ ഫിലിം ഫെസ്റ്റിവെൽ , ഇസാഫ ഇന്ത്യ ഇൻ്റർ നാഷണൽ സ്റ്റാർ ഫിലിം ഫെസ്റ്റിവെൽ തുടങ്ങിയ ഫെസ്റ്റിവെലുകളിൽ വിവിധ അവാർഡുകൾ വാരികൂട്ടികൊണ്ടിരിക്കുന്ന  സിനിമയാണ് " മലവാഴി " .


ഈ  സിനിമയ്ക്കാണ്  സിനിമ പ്രേക്ഷക കൂട്ടായ്മയുടെ " കൊട്ടക 2026 " മികച്ച ചിത്രത്തിനുള്ള അവാർഡ് നൽകുന്നത് .


" മലവാഴി " . 

🎞️🎞️🎞️🎞️

സംവിധാനം : ബോബൻ ഗോവിന്ദൻ. കഥ ഓ.കെ ശിവരാജ്&രാജേഷ് കുറുമാലി , തിരക്കഥ,സംഭാഷണം രാജേഷ് കുറുമാലി.  


" മൃദുഭാവേ ദൃഢകൃത്യേ " എന്ന ചിത്രത്തിനുശേഷം രാജേഷ് കുറുമാലി തിരക്കഥാ നിർവഹിക്കുന്ന ചിത്രമാണ് , " മലവാഴി " . ദളിതരും അവരുടെ പാരമ്പര്യ കലാരൂപങ്ങളും, ജീവിതവും പ്രകൃതി യോട് ലയിച്ചു കിടക്കുന്നതാണ്. ദളിത് ജീവിതവും അവരുടെ കലകളും അടിച്ച മർത്തപെട്ടു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും പ്രകൃതിക്കും ദളിത് കലാരൂപങ്ങളുടെ നിലനിൽപ്പിനും വേണ്ടി പൊരുതേണ്ടി വന്ന മനുഷ്യരുടെ ചെറുത്തുനിൽപ്പിൻ്റെ കഥ യാണ് ഈ ചിത്രം പറയുന്നത്.


മുംബൈയിലെ തിയറ്റർ ആർട്ടിസ്റ്റ് ആയ ദേവദാസ് പ്രധാന വേഷം ചെയ്യുന്നു. സംസ്ഥാന അവാർഡ് ജേതാവ് സിജി പ്രദീപ് നായികയാവുന്നു . കൂടാതെ ഗുരു സോമ സുന്ദരം,സുന്ദര പാണ്ഡ്യൻ, മോഹൻ സിത്താര,രാജൻപൂത്തറക്കൽ.പ്രവീൺ നാരായണൻ , പാച്ചു, ശാന്ത കുമാരി,മാസ്റ്റർ ദേവനന്ദൻ എന്നിവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.


ലീഗോൾഡ് ഫിലിംസിന്റെ ബാനർ നിർമ്മി ക്കുന്ന ചിത്രത്തിന്റെ ഡി.ഒ.പി മധു അമ്പാട്ട് ആണ്. സംഗീതം മോഹൻ സിത്താര, ഗാനരചന ഷമ്മു  മാഞ്ചിറ, രാജേഷ് കുറുമാലി , എഡിറ്റിംഗ് സുമേഷ് ബി.ഡബ്ല്യു.ടി. പശ്ചാത്തല സംഗീതം സാജൻ മാധവ് തുടങ്ങിയവ രാണ് പ്രധാന അണിയറ ശിൽപ്പികൾ .


📽️📽️📽️📽️📽️📽️📽️📽️📽️📽️📽️📽️📽️📽️📽️

No comments:

Powered by Blogger.