ജീവിതഗന്ധിയായ വൈകാരിക നിമിഷങ്ങളും നർമ്മവും കോർത്തിണക്കിയ കുടുംബചിത്രമാണ് " ആശകൾ ആയിരം " .
Movie :
Ashakal Aayiram
Director:
G. Prajith.
Genre :
Family Drama .
Platform :
Theatre .
Language :
Malayalam
Duration. :
135 Minutes 30 Seconds .
Direction : 3.5 / 5
Performance. : 3.5 / 5
Cinematography : 3.5 / 5
Script. : 3.5 / 5
Editing : 3.5 / 5
Music & BGM : 3.5 / 5
Rating : : 21 /30.
✍️
Saleem P. Chacko.
CpK DesK.
ശ്രീഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മിച്ച് ജയറാം - കാളിദാസ് ജയറാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജി. പ്രജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് " ആശകൾ ആയിരം " .
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഹരിഹരൻ്റെയും , സിനിമ മോഹിയായ മകൻ അജീഷ് ഹരിഹരൻ്റെയും കഥയാണ് സിനിമയുടെ പ്രമേയം .
മികച്ച വിജയം നേടിയ ഒരു വടക്കൻ സെൽഫി , സത്യം പറഞ്ഞാൽ വിശ്വസി ക്കുവോ ?എന്നീ ചിത്രങ്ങൾക്കു ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ജനറേഷൻ ഗ്യാപ്പിൻ്റെ കഥ ഒരു കുടുംബ ത്തിൻ്റെ പശ്ചാത്തലത്തിലൂടെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. നമ്മുടെ കുടുംബ ജീവിതങ്ങളിലെ ആരും ശ്രദ്ധിക്കാതെ പോകുന്ന സംഭവങ്ങളിലേക്കാണ് ഈ ചിത്രത്തിൻ്റെ കടന്നു വരവ്. ആശാ ശരത്താണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുടുംബ സദസ്സുകൾക്ക് എന്നും പ്രിയപ്പെട്ട നടനാണ് ജയറാം. ജയറാമും, മകൻ കാളിദാസ് ജയറാമുമാണ് ഈ കുടുംബ ചിത്രത്തിലെ അച്ഛനും മകനുമായി എത്തുന്നത്.ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകത യും ഈ ചിത്രത്തിനുണ്ട്.
ആശാ ശരത്ത് ,ഇഷാനി കൃഷ്ണകുമാർ , കുഞ്ചൻ , രമേഷ് പിഷാരടി , നിർമ്മാതാവ് ഗോകുലം ഗോപാലൻ , പ്രൊഡക്ഷൻ ഡിസൈനർ എൻ.എം ബാദുഷാ തുടങ്ങി യവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കു ന്നു .
ജൂഡ് ആൻ്റണി ജോസഫ് ആണ് ക്രിയേറ്റീവ് ഡയറക്ടർ.തിരക്കഥ അരവിന്ദ് രാജേന്ദ്രൻ , ജൂഡ് ആൻ്റണി ജോസഫ്. സംഗീതം സനൽ ദേവ്. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് എഡിറ്റിംഗ് ഷഫീഖ് വി.ബി, കലാസംവിധാനം നിമേഷ് താനൂർ, മേക്കപ്പ് ഹസ്സൻ വണ്ടൂർ . കോസ്റ്റ്യും ഡിസൈൻ അരുൺ മനോഹർ, സ്റ്റിൽസ് ലിബിസൺ ഗോപി മറ്റ് തുടങ്ങിയ വരാണ് അണിയറ ശിൽപ്പികൾ .
ജീവിതഗന്ധിയായ വൈകാരിക നിമിഷങ്ങളും നർമ്മവും കോർത്തിണക്കിയ കുടുംബ ചിത്രമാണ് " ആശകൾ ആയിരം " .

No comments: