സിനിമ പ്രേക്ഷക കൂട്ടായ്മ കൊട്ടക അവാർഡ് 2026 : ഡോ. മനോജ് എം. കുമാർ ( ഫോട്ടോഗ്രാഫി ).




സിനിമ പ്രേക്ഷക കൂട്ടായ്മ 

കൊട്ടക അവാർഡ് 2026 :

ഡോ. മനോജ് എം. കുമാർ   

 ( ഫോട്ടോഗ്രാഫി ).


ബാംഗ്ലൂരിലെ കെ.ജി.എഫ് കോളേജ് ഓഫ് ഡെന്റൽ സയൻസിൽ നിന്ന് ഡെന്റൽ സർജനായി ബിരുദം നേടിയ അദ്ദേഹം 2001 മുതൽ പത്തനംതിട്ടയില്‍ സ്വന്തമായി ദന്തൽ ക്ലിനിക്ക് നടത്തുന്നു.


കോളേജ് കാലഘട്ടത്തിലാണ് ഡോ.മനോജിന് ഫോട്ടോഗ്രാഫിയോടുള്ള താല്പര്യംതുടങ്ങിയത്. മാസ ചിലവ് കാശിൽ നിന്ന് മിച്ചം പിടിച്ച രണ്ടായിരം രൂപയില്‍ നിന്ന് അദ്ദേഹം ഒരു യാഷിക എം.എഫ് രണ്ട് ക്യാമറ വാങ്ങി. അവിടെ നിന്ന് പിന്നെ വര്‍ഷങ്ങളായി ഫോട്ടോഗ്രഫിയുടെ എല്ലാ തലങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ കൂടുതലും വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി യിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരി ക്കുന്നത് .


നിരവധി ഫോട്ടോഗ്രഫി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്, നാഷണൽ ജിയോഗ്രാഫിക് ചാനൽ,ഡിസ്കവറി ചാനൽ നിക്കോൺ ഏഷ്യ ഇന്ത്യ , ഫ്രാൻസ്  എന്നിവട ങ്ങളിൽ ചിത്രങ്ങൾ  പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്:


പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ബോട്ടണി വകുപ്പ് പി.ജി. & റിസർച്ച് സെൻ്റർ  ഏർപ്പെടുത്തിയ ദേശീയ ഫോട്ടോഗ്രാഫി അവാർഡും , കട്ടപ്പന റോട്ടറി ക്ലബ് ഹിറിറ്റേജ് ഏർപ്പെടുത്തിയ റെയിൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിഫലിലെ ഫോട്ടോഗ്രാഫി അവാർഡും ലഭിച്ചിട്ടുണ്ട്.


മലയാലപ്പുഴ സ്വദേശിയായ ഡോ. മനോജ് എം. കുമാർ നിലവിൽ ഇലന്തൂരിൽ താമസിക്കുന്നു.

No comments:

Powered by Blogger.