നിതീഷ് സഹദേവിൻ്റെ " ᴛʜᴀʟᴀɪᴠᴀʀ ᴛʜᴀᴍʙɪ ᴛʜᴀʟᴀɪᴍᴀɪʏɪʟ " സിനിമയിലൂടെ ജീവയുടെ തിരിച്ച് വരവ് .




Movie :

ᴛʜᴀʟᴀɪᴠᴀʀ ᴛʜᴀᴍʙɪ ᴛʜᴀʟᴀɪᴍᴀɪʏɪʟ


Director: 

Nithish Sahadev 


Genre : 

Political Satire film 


Platform :  

Theatre .


Language : 

Tamil 


Duration. : 

113 Minutes.


Direction                : 4 / 5

Performance.        : 3.5/ 5

Cinematography   :  3  / 5

Script                       :  3 / 5

Editing                     :  3 / 5

Music & BGM         :   3 / 5 


Rating                      :  19.5  /30.

✍️

Saleem P. Chacko.

CpK DesK.


ജീവയെ നായകനാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന "Thalaivar Thambi Thalaimaiyil ( T.T.T) പൊങ്കൽ റിലീസായി തീയേറ്ററുകളിൽ എത്തി.


തമിഴ് രീതിയിൽ വിവാഹത്തിലോ ശവസംസ്കാര ചടങ്ങിലോ പങ്കെടുക്കു മ്പോൾ അഹങ്കാരം മാറ്റിവെയ്ക്കണം എന്നൊരു ചൊല്ലുണ്ട്.


ജീവരത്നം ( ജീവ ) പഞ്ചായത്ത് തലവനും എം.പി.കെ പാർട്ടിയുടെ നേതാവുമാണ്. ആ ഗ്രാമപ്രദേശത്തുള്ള സൗമ്യയുടെ( പ്രാർത്ഥന നാഥൻ ) വിവാഹ ദിവസം തൊട്ട് അടുത്ത മണിയുടെ ( തമ്പി രാമയ്യ )വീട്ടിൽ ഇതേ സമയത്ത് മണിയുടെ പിതാവും മരിക്കുന്നു . സൗമ്യയുടെ പിതാവും  ( ഇളവരശി), മണിയും തമ്മിൽ പിണക്കത്തിലുമാണ് . വിവാഹവും സംസ്കാരവും പിറ്റെ ദിവസം നടത്താൻ രണ്ട് വീട്ടുകാരും 10.30 ന് നടത്താൻ തീരുമാനി ക്കുന്നു.  ജീവരത്നം മദ്ധ്യസ്ഥൻ ആകുന്നു. ഇതെ തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .തൻ്റെ തലവൻ സ്ഥാനം നിലനിർത്താനും ഗ്രാമത്തിൽ ഉണ്ടാകുന്ന എല്ലാ കാര്യങ്ങളിലും നേതൃത്വം നൽകാൻ ജീവരത്നം ദ്യഢനിശ്ചയം ചെയ്തിരിക്കുന്നു.


സാൻജോ ജോസഫ്, നീതിഷ് സഹദേവ്, അനുരാജ് ഒ.ബി എന്നിവർ രചന നിർവ്വഹി ക്കുന്നു. കണ്ണൻ രവി പ്രൊഡക്ഷൻ സിൻ്റെ ബാനറിൽ ഈ ചിത്രം നിർമ്മിച്ചിരി ക്കുന്നു .


അനുരാജ്, ജെൻസൺ ദിവാകർ സർജിൻ കുമാർ , ജയ് വന്ത് , രാജേഷ് പാണ്ഡ്യൻ , അമിത് മോഹൻ ,സുഭാഷ് കണ്ണൻ, ശരത്, സാവിത്രി തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു .


2023 ൽ പുറത്തിറങ്ങിയ മലയാള സിനിമ " ഫാലിമി " സംവിധാനം ചെയ്തത് നിതീഷ് സഹദേവായിരുന്നു. ഈ സിനിമ കേരള ത്തിലെ തീയേറ്ററുകളിൽ എത്തിച്ചിരിക്കു ന്നത് ശ്രീഗോകുലം മൂവിസാണ് .


തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒരു വോട്ട് പോലും നഷ്ടപ്പെടാതിരിക്കാൻ ജീവരത്നം എടുക്കുന്ന ജാഗ്രത എടുത്ത് പറയാം .നിതീഷ് സഹദേവ് തൻ്റെ തമിഴ് അരങ്ങേറ്റത്തിൽ നല്ല പ്രതീക്ഷ പുലർത്തിയിരിക്കുന്നു . ജീവരത്നം ആയി ജീവ തമിഴ് സിനിമയിൽ തിരിച്ചെത്തി യിരിക്കുന്നു.  കോമഡി രംഗങ്ങൾ പ്രേക്ഷക മനസിൽ ഇടം നേടിയിട്ടുണ്ട് . കുടുംബ പ്രേക്ഷകർക്ക് ഈ സിനിമ ഇഷ്ടപ്പെടും .

No comments:

Powered by Blogger.