ReelWorldEntertainment has announced the theatrical release date of its wrestling-based action entertainer #ChathaPacha: [Thursday] 22 Jan 2026.



PAN-INDIAN FILM 'CHATHA PACHA' RELEASE DATE ANNOUNCEMENT...


ReelWorldEntertainment has announced the theatrical release date of its wrestling-based action entertainer #ChathaPacha: [Thursday] 22 Jan 2026.


Offering a glimpse into #Kerala's wrestling culture, the film stars #ArjunAshokan, #RoshanMathew, #VishakNair, and #IshanShoukath.


#ChathaPacha marks the directorial debut of #AdhvaithNayar, with #ShankarEhsaanLoy composing music for a #Malayalam film for the very first time.


Produced by #ShihanShoukath and #RiteshSRamakrishnan.



'ചത്താ പച്ച - റിങ് ഓഫ് റൗഡീസ്' ആഗോള റിലീസ് ജനുവരി 22 ന്; റിലീസ് ഡേറ്റ് പോസ്റ്ററിൽ തിളങ്ങി നിൽക്കുന്നു " M " .


മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായ ചത്താ പച്ച - റിങ് ഓഫ് റൗഡീസിൻ്റെ ആഗോള റിലീസ് തീയതി ഔദ്യോഗികമായി പുറത്ത്. 2026 ജനുവരി 22 നാണു ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ലോകമെമ്പാടും ആരാധകരുള്ള WWE റെസ്ലിംഗിൽ നിന്നും, അതിലെ ജനപ്രിയ കഥാപാത്രങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അദ്വൈത് നായർ ആണ്. റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പും ലെൻസ്മാൻ ഗ്രൂപ്പും ചേർന്നാണ് റീൽ വേൾഡ് എന്റർടൈൻമെന്റ് എന്ന നിർമ്മാണ കമ്പനിക്ക് രൂപം നൽകിയത്. രമേഷ്, റിതേഷ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത് എന്നിവരോടൊപ്പം എസ്. ജോർജ്, സുനിൽ സിങ് എന്നിവരും ഈ നിർമ്മാണ സംരംഭത്തിൽ പങ്കാളികളാണ്. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന വേഫെറർ ഫിലിംസ് ആണ്. അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രത്തിൽ റോഷൻ മാത്യു, ഇഷാൻ ഷൗക്കത്( മാർക്കോ ഫെയിം), വിശാഖ് നായർ, എന്നിവർ ആണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.


ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പൊൾ, റിലീസ് തീയതി പുറത്ത് വിട്ട് കൊണ്ടുള്ള ചിത്രത്തിൻ്റെ പുതിയ പോസ്റ്ററിൽ, "എം" എന്ന അക്ഷരത്തിന് പ്രത്യേക പ്രാധാന്യം കൊടുക്കുന്ന ഡിസൈൻ കൂടെ അണിയറ പ്രവർത്തകർ നൽകിയതോടെ, മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തിലാണ്. എന്ത് തരം കഥാപാത്രമായി, എത്ര വ്യത്യസ്തമായ ലുക്കിൽ ആയിരിക്കും അദ്ദേഹത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.


ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ എന്നിവരുടെ കാരക്ടർ പോസ്റ്ററുകൾ പുറത്തു വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ലോക്കോ ലോബോ എന്ന കഥാപാത്രമായി അർജുൻ അശോകൻ എത്തുമ്പോൾ, വെട്രി എന്ന കഥാപാത്രമായാണ് റോഷൻ മാത്യു അഭിനയിച്ചിരിക്കുന്നത്. ചെറിയാൻ എന്ന് പേരുള്ള കഥാപാത്രത്തെയാണ് വിശാഖ് നായർ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇതുവരെ കാണാത്ത വ്യത്യസ്തമായ ലുക്കിലാണ് ഈ മൂന്നു കഥാപാത്രങ്ങളെയും ചിത്രത്തിൽ അവതരിപ്പിക്കുന്നത്.


അടുത്തിടെ ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്ക് പുറത്തു വരികയും വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ശങ്കർ -ഇഹ്സാൻ -ലോയ് ടീം ആദ്യമായി മലയാളത്തിൽ സംഗീതം നൽകുന്ന ഈ ചിത്രത്തിലെ ടൈറ്റിൽ ട്രാക്ക് ആലപിച്ചത് ശങ്കർ മഹാദേവൻ, സിദ്ധാർത്ഥ് മഹാദേവൻ, ഫെജോ എന്നിവർ ചേർന്നാണ്. ടി സീരിസ് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.


നേരത്തെ ചിത്രത്തിൻ്റെ ടീസറും റിലീസ് ചെയ്തിരുന്നു. വമ്പൻ റെസ്ലിങ് ആക്ഷൻ രംഗങ്ങൾ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ടീസർ നൽകിയ സൂചന. ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് ഡബ്ല്യൂ.ഡബ്ല്യൂ.ഇ. സ്റ്റൈൽ റെസ്ലിങ് ക്ലബ്‌ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം, മലയാള സിനിമയിലെ പുതിയ ആക്ഷൻ കോമഡി അനുഭവമായി മാറുമെന്നാണ് പ്രതീക്ഷ. സിദ്ദിഖ്, ലക്ഷ്മി മേനോൻ, മനോജ് കെ ജയൻ, ഖാലിദ് അൽ അമേരി, റാഫി, തെസ്നി ഖാൻ, മുത്തുമണി, കാർമെൻ എസ് മാത്യു, ദർതഗ്നൻ സാബു, വൈഷ്ണവ് ബിജു, ശ്യാം പ്രകാശ്, കൃഷ്ണൻ നമ്പ്യാർ, മിനോൺ, സരിൻ ശിഹാബ്, വേദിക ശ്രീകുമാർ, ഓർഹാൻ, ആൽവിൻ മുകുന്ദ്, അർച്ചിത് അഭിലാഷ്, തോഷ് & തോജ് ക്രിസ്റ്റി, ആഷ്ലി ഐസക് എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.


115 ലധികം രാജ്യങ്ങളിൽ ആണ് ചിത്രം റിലീസ് പ്ലാൻ ചെയ്യുന്നത്. ആഗോള വിതരണ കമ്പനിയായ ദി പ്ലോട്ട് പിക്ചേഴ്സുമായി സഹകരിച്ചാണ് ചിത്രത്തിന്റെ ടീം ഈ വമ്പൻ റിലീസ് ഒരുക്കുന്നത്. പാൻ ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ചിത്രത്തിൻ്റെ നോർത്ത് ഇന്ത്യൻ വിതരണാവകാശം സ്വന്തമാക്കിയത് ബോളിവുഡിലെ വമ്പൻ ടീമായ ധർമ്മ പ്രൊഡക്ഷൻസ് ആണ്. അവർ ആദ്യമായി വിതരണം ചെയ്യുന്ന മലയാള ചിത്രം കൂടിയാണ് "ചത്താ പച്ച". തെലുങ്ക് സംസ്ഥാനങ്ങളിൽ മൈത്രി മൂവി മേക്കേഴ്‌സ് വിതരണം ചെയ്യുന്ന ചിത്രം, തമിഴ്നാട്- കർണാടക സംസ്ഥാനങ്ങളിൽ എത്തിക്കുന്നത് പിവിആർ ഇനോക്സ് പിക്ചേഴ്സ് ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും. 



ഛായാഗ്രഹണം- ആനന്ദ് സി ചന്ദ്രൻ, അഡീഷണൽ ഛായാഗ്രഹണം- ജോമോൻ ടി ജോൺ, സുദീപ് ഇളമൻ, എഡിറ്റിംഗ്- പ്രവീൺ പ്രഭാകർ, ആക്ഷൻ- കലൈ കിങ്സൺ, വസ്ത്രാലങ്കാരം- മെൽവി, മേക്കപ്പ്- റോണക്സ് സേവ്യർ, പശ്ചാത്തല സംഗീതം- മുജീബ് മജീദ്, രചന- സനൂപ് തൈക്കൂടം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - ജോർജ് എസ്, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, ആർട്ട്‌- സുനിൽ ദാസ്, സൌണ്ട് ഡിസൈൻ-ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൌണ്ട് മിക്സ്-അരവിന്ദ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ-പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ-അരീഷ് അസ്ലം, ജിബിൻ ജോൺ, സ്റ്റിൽ ഫോട്ടോഗ്രാഫി-അർജുൻ കല്ലിങ്കൽ, കളറിസ്റ്റ്-ശ്രീക് വാരിയർ, പബ്ലിസിറ്റി ഡിസൈൻ-യെല്ലോ ടൂത്ത്സ്, വിഷ്വൽ ഇഫക്റ്റുകൾ-വിശ്വ എഫ്എക്സ്, ഡിഐ-കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, ആനിമേഷനുകൾ-യുനോയിയൻസ്, ബഹുഭാഷാ ഡബ്ബിംഗ് ഡയറക്ടർ-ആർപി ബാല (ആർപി സ്റ്റുഡിയോസ്), മർച്ചൻഡൈസ് പാർട്ണർ-ഫുൾ ഫിലിമി, പിആർഒ - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ഡിജിറ്റൽ മാർക്കറ്റിംഗ് – ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്

No comments:

Powered by Blogger.