മമ്മൂട്ടി, മോഹൻലാൽ , കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്ന മഹേഷ് നാരായണൻ്റെ " PATRIOT " സിനിമയുടെ ചിത്രീകരണം പൂർത്തിയായി .
മമ്മൂട്ടി, മോഹൻലാൽ , കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന മഹേഷ് നാരായണൻ്റെ " PATRIOT " സിനിമയുടെ ചിത്രീകരണം പൂർത്തിയായി .
മമ്മൂട്ടിയും, മോഹൻലാലും ഏറെക്കാല ങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് " PATRIOT " . ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ. ജി .അനിൽകുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം 2026 ഏപ്രിൽ 9ന് ആൻ മെഗാ മീഡിയ തിയേറ്ററുകളിൽ എത്തിക്കും .
മമ്മൂട്ടി ,മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, ദർശന രാജേന്ദ്രൻ,ഷെറിൻ ഷിഹാബ് , രൺജി പണിക്കർ , ഡാനിഷ് ഹുസൈൻ , രാജീവ് മോനോൻ , പ്രകാശ് ബേലാവാഡി , സയന നായർ , ഷഫീൻ സിദിഖ് , പ്രശാന്ത് നായർ , ഗോവിന്ദ് കൃഷ്ണ , സനൽ അമൻ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
സംഗീതം - സുഷിൻ ശ്യാം. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ലൈൻ പ്രൊഡ്യൂസർ അശ്വനി ചോപ്രാ , മനുഷ് നന്ദൻ ഛായാഗ്രഹണവും , മഹേഷ് നാരായണൻ , രാഹുൽ രാധാകൃഷണൻ എന്നിവർ എഡിറ്റിംഗും , ജിബിൻ ജേക്കബ് ,ഷാജി നടുവിൽ എന്നിവർ പ്രൊഡക്ഷൻ ഡിസൈനറും ,ധന്യ ബാലകൃഷണൻ കേ, സ്റ്റ്യൂം ഡിസൈനറു, രഞ്ജിത് അമ്പാടി മേക്കപ്പും ഒരുക്കുന്നു .
ലോകമെങ്ങുമുള്ള മലയാളി പ്രേക്ഷകർ ഏറ്റവും ആഗ്രഹത്തോടെയും ആകാംക്ഷ യോടെയും കാത്തിരിക്കുന്ന നിമിഷങ്ങളാണ് ലാലേട്ടനും മമ്മൂക്കയും ഒരുമിച്ചു ഒരേ ഫ്രെയിമിൽ വെള്ളിത്തിര യിലെത്തുന്നത്. വർഷങ്ങൾക്കു ശേഷം അത്തരമൊരു ബ്രഹ്മാണ്ഡ കാഴ്ച നമുക്കായി ഒരുക്കുക യാണ് സംവിധായകൻ മഹേഷ് നാരായണൻ.
സലിം പി.ചാക്കോ .




No comments: