മനുഷ്യത്വവും നീതിയും തമ്മിലുള്ള പോരാട്ടമാണ് " സിറൈ " .
Movie :
SIRAI
Director:
Debutant Suresh Rajakumari.
Genre :
Action Thriller Movie
Platform :
Theatre .
Language :
Tamil
Running Time :
122 Minutes 46 Seconds.
Direction : 4 / 5
Performance. : 4 / 5
Cinematography : 4 / 5
Script. : 4 / 5
Editing : 4 / 5
Music & BGM : 4 / 5
Rating : : 24 /30.
✍️
Saleem P. Chacko.
CpK DesK.
നവാഗതനായ സുരേഷ് രാജകുമാരി സംവിധാനം ചെയ്യുന്ന തമിഴ് ആക്ഷൻ ത്രില്ലർ ചിത്രമാണ് " സിറൈ " .
വിക്രം പ്രഭു ( കോൺസ്റ്റബിൾ വി. കതിരവൻ ) , എൽ.കെ അക്ഷയ്കുമാർ ( അബ്ദുൾ റൗഫ് ) , അനീഷ്മ അനിൽകുമാർ ( കലൈയരസി ) , ആനന്ദ തമ്പിരാജ ( മറിയം ) , ഹരിശങ്കർ നാരായണൻ ( പാണ്ടി ) , മൂന്നാർ രമേഷ് ( ഇൻസ്പെക്ടർ കാദർ ബാഷ ) , പി.എൽ തേനപ്പൻ ( ജഡ്ജി ശിവൻഗംഗൈ ), രമ്യ സുരേഷ് ( അബ്ദുൾ റൗഫിൻ്റെ അമ്മ ) തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. മരണമാസ് ,ഐ .ആം. കാതലൻ തുടങ്ങിയ മലയാള സിനിമ കളിലൂടെ അനിഷ്മ അനിൽകുമാറി ൻ്റെ അരങ്ങേറ്റമാണ് ഈ ചിത്രം .
സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ് ലളിത് കുമറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് ." ടാണാക്കാരൻ " എന്ന മികച്ച പൊലീസ് ചിത്രം സംവിധാനം ചെയ്ത തമിഴാണ് രചന നിർവ്വഹിച്ചിരി ക്കുന്നത്. മാധേഷ് മാണിക്കം ഛായാഗ്രഹണവും , ഫിലോമിൻ രാജ് , ജസ്റ്റിൻ പ്രഭാകർ സംഗീതവും, ജസ്റ്റിൻ പ്രഭാകർ , കാർത്തിക് , നേത ,സാരഥി എന്നിവർ ഗാനരചനയും ഒരുക്കിയിരിക്കുന്നു . സത്യപ്രകാശ് , ആനന്ദി ജോഷി , യുവൻ ശങ്കർ രാജ , പത്മജ ശ്രീനിവാസൻ , സൂരജ് സന്തോഷ് , ചിന്മയി ശ്രീപാദ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് .
പോലീസിൽ ഏത് പദവിയിലാണെങ്കിലും ആ പദവിക്കുള്ളിലെ പരിമിതിക്കകത്ത് നിന്ന് സഹായം വേണ്ടവർക്ക് വേണ്ട സമയത്ത് സഹായം ചെയ്യണമെന്നും പ്രമേയം പറയുന്നു. ഇത് പോലീസുകാർ കാണേണ്ട പടമാണ്. ജനങ്ങളോട് എങ്ങനെ പെരുമാറണം, അധി കാരം അടിച്ചമർത്താൻ ഉള്ളതല്ല, പോലീസു കാരുടെ കടമ എന്താണ് എന്നൊക്കെയാണ് സിനിമയുടെ പ്രമേയം പറയുന്നത് .
പോലീസ് കോൺസ്റ്റബിളാണ് കതിരവൻ. മേലധികാരികളുടെ തന്നെ അനാസ്ഥകൾ ക്കെതിരെ പ്രതികരിക്കുന്ന യുവാവ്.ഒരിക്കൽ കൊലക്കേസ് പ്രതിയായ അബ്ദുൾ റൗഫ് എന്ന യുവാവിനെ വേല്ലൂർ ജയിലിൽ നിന്ന് ശിവഗംഗ കോടതിയിലേക്ക് എത്തിക്കാനുള്ള ചുമതല കിട്ടുന്നു. കൂടെ പാണ്ടി, മുരുകൻ എന്നീ ഉത്തരവാദിത്ത ബോധമില്ലാത്ത രണ്ട് കോൺസ്റ്റബിൾമാരും.പ്രതി അബ്ദുളിൻ്റെ കഥയാവട്ടെ മനപ്പൂർവ്വമല്ലാതെ പറ്റിയ ഒരു കയ്യബദ്ധവും. അവനെ കാത്ത് ഒരു പെൺകുട്ടിയും ഉണ്ട്.
മുസ്ലീം നാമധാരികളായ ചിലരെ മറ്റ് ചിലർ ഏത് കണ്ണിൽ കാണുന്നു എന്നും ചില സീനുകളിൽ പറയുന്നുണ്ട്. മൂന്നാർ രമേഷ് ആ രംഗത്ത് കയ്യടി നേടുന്നു.ട്രാക്കിൽ പോകുന്ന ലവ് സ്റ്റോറിയും ട്രാജഢിയും ഉണ്ടെങ്കിൽ പോലും എൻഗേജ്‌യിങ്ങ് ആയാണ് സിനിമ നീങ്ങുന്നത്. എൽ.കെ അക്ഷയ് കുമാർ , വിക്രം പ്രഭു , അനീഷ്മ അനിൽകുമാർ എന്നിവരുടെ അഭിനയം എടുത്ത് പറയാം . ഹൃദയസ്പർശിയായ ക്ലൈമാക്സ് ചിത്രത്തിന് മാറ്റ് കൂട്ടി. മനുഷ്യത്വവും നീതിയും തമ്മിലുള്ള പോരാട്ടമാണ് " സിറൈ " .

No comments: