മഹേഷ് നാരായണൻ്റെ " PATRIOT " ഏപ്രിൽ 9ന് തിയേറ്ററുകളിൽ എത്തും . മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ , കുഞ്ചാക്കോ ബോബൻ , നയൻതാര തുടങ്ങിയവർ മുഖ്യ വേഷങ്ങളിൽ .


 



മഹേഷ് നാരായണൻ്റെ " PATRIOT " ഏപ്രിൽ 9ന് തിയേറ്ററുകളിൽ എത്തും . മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ ,കുഞ്ചാക്കോ ബോബൻ , നയൻതാര തുടങ്ങിയവർ മുഖ്യ വേഷങ്ങളിൽ .


മമ്മൂട്ടിയും മോഹൻലാലും ഏറെക്കാല ങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് " PATRIOT " . ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം 2026 ഏപ്രിൽ 9ന് ആൻ മെഗാ മീഡിയ തിയേറ്ററുകളിൽ എത്തിക്കും .


മമ്മൂട്ടി നായകൻ ആകുന്ന ഈ സിനിമയിൽ മോഹൻലാൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, ദർശന രാജേന്ദ്രൻ,ഗ്രേസ് ആന്റണി, സെറിൻ ഷിഹാബ്, രാജീവ് മേനോൻ, രേവതി തുടങ്ങിയവരാണ് അഭിനയിക്കുന്നത് .


സംഗീതം - സുഷിൻ ശ്യാം. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. 


ലോകമെങ്ങുമുള്ള മലയാളി പ്രേക്ഷകർ ഏറ്റവും ആഗ്രഹത്തോടെയും ആകാംക്ഷ യോടെയും കാത്തിരിക്കുന്ന നിമിഷങ്ങളാണ് ലാലേട്ടനും മമ്മൂക്കയും ഒരുമിച്ചു ഒരേ ഫ്രെയിമിൽ വെള്ളിത്തിര യിലെത്തുന്നത്. വർഷങ്ങൾക്കു ശേഷം അത്തരമൊരു ബ്രഹ്മാണ്ഡ കാഴ്ച നമുക്കായി ഒരുക്കുക യാണ് സംവിധായകൻ മഹേഷ് നാരായണൻ. 


സലിം പി.ചാക്കോ .




No comments:

Powered by Blogger.