കേരളത്തിലെ ഏറ്റവും വലിയ സമ്മാന തുകയുമായി ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റിവൽ നാലാം സീസൺ !
കേരളത്തിലെ ഏറ്റവും വലിയ സമ്മാന തുകയുമായി ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റിവൽ നാലാം സീസൺ !
മികച്ച ചിത്രത്തിന് സമ്മാന തുകയായി ഒന്നര ലക്ഷം രൂപയും രണ്ടാമത്തെ ചിത്രത്തിന് ഒരു ലക്ഷം രൂപയും മൂന്നാമത്തെ ചിത്രത്തിന് അമ്പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് അവാർഡ് നൽകുന്നത്.
മികച്ച സംവിധായകന് പതിനായിരം രൂപയും മികച്ച തിരക്കഥ, ഛായാഗ്രാഹകൻ, എഡിറ്റർ, പശ്ചാത്തല സംഗീത സംവിധായകൻ, കലാ സംവിധായകൻ, കോസ്റ്റ്യും ഡിസൈനർ, മെയ്ക്കപ്പ് ആർട്ടിസ്റ്റ്, സൗണ്ട് ഡിസൈനർ, വി എഫ് എക്സ് ആർട്ടിസ്റ്റ്, നടി, നടൻ, ബാലതാരം എന്നിവർക്ക് 5000 രൂപയും ഫലകവും, പ്രശസ്തി പത്രവുമാണ് അവാർഡ്.
ജനറൽ കേറ്റഗറി, ക്യാമ്പസ് ഫിലിം, പ്രവാസി ഫിലിം, AI ഫിലിം, ആനിമേഷൻ ഫിലിംസ്, ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ അംഗങ്ങൾക്കുള്ള വിഭാഗം എന്നിങ്ങനെ 6 കേറ്റഗറികളിൽ അവാർഡ് നൽകും.
മികച്ച പ്രകടനങ്ങൾക്ക് സ്‌പെഷൽ ജൂറി മെൻഷൻ അവാർഡുകൾ നൽകും.
മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ചിത്രങ്ങൾക്കും ഫെഫ്കയുടെ പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് മെയിലിൽ അയച്ചു കൊടുക്കും.
തെന്നിന്ത്യൻ സിനിമയിലെ മുൻനിര സംവിധായകരും സാങ്കേതിക വിദഗ്ധരും, താരങ്ങളും പ്രാഥമിക, അന്തിമ ജൂറികളായി ചിത്രങ്ങൾ കണ്ട് വിലയിരുത്തും.
ചിത്രങ്ങൾ വിമിയോ, ഗൂഗിൾ ഡ്രൈവ്, യു ട്യൂബ് എന്നിവയിൽ അപ്പ്ലോഡ് ചെയ്തതിന്റെ link ആണ് അയക്കേണ്ടത്.
ദൈർഘ്യം 30 മിനുട്ടിൽ കുറവായിരിക്കണം. ഉള്ളടക്ക വിഷയങ്ങൾക്ക് നിബന്ധനകളില്ല.
എല്ലാ ഇന്ത്യൻ, വിദേശ ഭാഷാ / നിശബ്ദ ചിത്രങ്ങളും അയക്കാവുന്നതാണ്.
മലയാളം ഒഴിച്ചുള്ള ഭാഷാ ചിത്രങ്ങൾക്ക് സബ്‌ടൈറ്റിൽ നിർബന്ധമാണ്. ഒരാൾക്ക് എത്ര ചിത്രങ്ങൾ വേണമെങ്കിലും അയക്കാം.
ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ സംഘടിപ്പിക്കുന്ന നാലാമത് ഫെഫ്ക ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്കുള്ള എൻട്രികൾ സ്വീകരിച്ചു തുടങ്ങി.
കൂടുതൽ അന്വേഷണങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക:
97783 06838
90745 90448
095443 42226
Fefkadusff@gmail.com
www.fefkadirectorsunion.com എന്ന വെബ്സൈറ്റ് സന്ദർശിച്ച് എൻട്രി ഫോം പൂരിപ്പിക്കാവുന്നതാണ്. ഷോർട് ഫിലിം ഫെസ്റ്റിവലിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.

No comments: