നർമ്മവും സംഘട്ടനങ്ങളും വൈകാരിക നിമിഷങ്ങളും കോർത്തിണക്കിയ " ചത്താ പച്ച " ബുള്ളറ്റ് വാൾട്ടറും പിള്ളേരും തൂക്കി.
Movie :
Chatha Pacha : The Ring of Rowdies
Director:
Adhvaith Nayar
Genre :
Action Comedy film
Platform :
Theatre .
Language :
Malayalam
Duration. :
134 Minutes 24 Seconds .
Direction : 4 / 5
Performance. : 4 / 5
Cinematography : 3.5 / 5
Script. : 3.5 / 5
Editing : 3.5 / 5
Music & BGM : 4 / 5
Rating : : 22.5 /30.
✍️
Saleem P. Chacko.
CpK DesK.
" ബുള്ളറ്റ് വാൾട്ടർ ആയി മമ്മൂട്ടി അതിഥി വേഷത്തിൽ "
റെസ് ലിങിൻ്റെ പശ്ചാത്തലത്തിൽ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് " ചാത്ത പച്ച : ദി റിംഗ് ഓഫ് റൗഡീസ് " .
അർജുൻ അശോകൻ ( സാവിയോ ലോക്കോ ലോബോ ) , റോഷൻ മാത്യു ( വെട്രി ) , അർച്ചിത് അഭിലാഷ് ( യുവ വെട്രി ) , വിശാഖ് നായർ ( ചെറിയാൻ ) , ഈഷാൻ ഷൗക്കത്ത് ( ലിറ്റിൽ അഥവാ തോമസ് ) , ഓർഹാൻ ഹൈദർ ( കൊച്ചുകുട്ടി ) , ലക്ഷ്മി മേനോൻ ( ഉമ ), ശ്യാമപ്രകാശ് എം.എസ് (ഭസ്മാസുരൻ ) , മിനോൺ ( കുഞ്ഞപ്പൻ ) , വേദിക ശ്രീകുമാർ ( റോസ് ), ആൽവിൻ മുകുണ്ട് ( യംഗ് സാവിയോ ), അർച്ചിത് അഭിലാഷ് ( യുവ വെട്രി) , കാർമെൻ എസ്. മാത്യു ( നിട്രോ കിലി ), സിദ്ദിഖ് ( ഡെപ്യൂട്ടി മേയർ എസ് . ആർ .ശിവൻ ) എന്നിവരോടൊപ്പം റാഫി , കാർമെൻ എസ്. മാത്യൂ , ഡാർടാങ്ങ്നാൻ സാബു , വൈഷ്ണവ് ബിജു , കൃഷ്ണൻ നമ്പ്യാർ , മുത്തുമണി തെസ്നിഖാൻ , ഖാലിദ് അൽ അമേരി, പൂജ മോഹൻകുമാർ എന്നിവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു . മമ്മൂട്ടി ( ബുളറ്റ് വാൾട്ടർ ) അതിഥി താരമാണ് .
റീൽ വേൾഡ് എൻ്റർടൈൻമെൻ്റിസിൻ്റെ ബാനറിൽ ഷിഹാൻ ഷൗക്കത്തും റിതേഷ് എസ് രാമകൃഷ്ണനും ചേർന്ന് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നു. സനൂപ് തൈക്കൂടം രചനയും , ആനന്ദ് സി.ചന്ദ്രൻ ഛായാഗ്രഹണവും , ജോമോൻ ടി.ജോൺ സുദീപ് ഇളമൺ എന്നിവർ അഡീഷണൽ ഛായാഗ്ര ഹണവും , പ്രവീൺ പ്രഭാകർ എഡിറ്റിംഗും , ശങ്കർ - എഫ്സാൻ ലോയ് സംഗീതവും , മുജീബ് മജീദ് പശ്ചാത്തല സംഗീതവും, വിനായക് ശശികുമാർ ഫെജോ എന്നിവർ ഗാനരചനയും ഒരുക്കുന്നു . ശങ്കർ മഹാദേവൻ, സിദ്ധാർത്ഥ് മഹാദേവൻ , ഫെജോ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് .
തിയേറ്റർ വാച്ച് സിനിമയാണിത് . എല്ലാ താരങ്ങളും മികച്ച അഭിനയം കാഴ്ചവെച്ചിരിക്കുന്നു. പ്രമേയം നന്നായിട്ടുണ്ട്. തുടക്ക ഭാഗം മന്ദഗതിയിലാണ് . റിങ്ങിൽ ആവേശം തീർക്കുന്നു ബുള്ളറ്റ് വാൾട്ടറും പിള്ളേരും . നർമ്മവും സംഘട്ടനങ്ങളും വൈകാരിക നിമിഷങ്ങളും കോർത്തിണക്കിയ ചിത്രമാണ് " ചത്താ പച്ച " .

No comments: