ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിനെതിരെ വിദ്യാർത്ഥികളുടെ ശക്തമായ പോരാട്ടമാണ് " പരാശക്തി " . ശിവ കാർത്തികേയൻ , രവി മോഹൻ , കുളപ്പുള്ളി ലീല , ശ്രീലീല എന്നിവരുടെ തകർപ്പൻ അഭിനയം . വീണ്ടും മികച്ച സംവിധാന മികവുമായി സുധ കൊങ്ങര .
Movie :
PARASAKTHI
Director:
Sudha Kongara
Genre :
Historical Political Action Drama .
Platform :
Theatre .
Language :
Tamil
Duration. :
162 Minutes.
Direction : 4 / 5
Performance. : 4 / 5
Cinematography : 4 / 5
Script. : 4 / 5
Editing : 4 / 5
Music & BGM : 4 / 5
Rating : : 24 /30.
✍️
Saleem P. Chacko.
CpK DesK.
*
രാജ്യത്തിൻ്റെ ഔദ്യോഗിക ഭാഷയായി ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തെ പിന്തുണയ്ക്കുന്നവരും അത് അംഗീകരിക്കാൻ തയ്യാറാക്കാത്തവരും തമ്മിലുള്ള വാഗ്വാദങ്ങൾ തുടരുന്ന സാഹചര്യമാണ് ഉള്ളത്. ഇതിനെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഈ നീക്കത്തെ എതിർത്തിട്ടുണ്ട് .
1960 കളിൽ അന്നത്തെ കേന്ദ്ര സർക്കാരിൻ്റെ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തി നെതിരെ മറ്റ് സംസ്ഥാനങ്ങ ളോടൊപ്പം തമിഴ്നാട്ടിലും വിദ്യാർത്ഥി പ്രതിഷേധങ്ങൾ നടന്നിരുന്നു. ആ കാലഘട്ടത്തിൽ നടന്ന പ്രതിഷേധങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സാങ്കൽപ്പിക കഥയാണ് സിനിമയുടെ പ്രമേയം . 60 വർഷങ്ങൾക്ക് ശേഷവും ചരിത്രം അവർത്തിക്കുന്നു എന്ന വസ്തുത ഈ സിനിമയ്ക്ക് വളരെയധികം പ്രസക്തി ഏറുന്നു .
ശിവ കാർത്തികേയനെ നായകനാക്കി സുധ കൊങ്ങര സംവിധാനം ചെയ്യുന്ന ചിത്രമാണ് PARASAKTHI "'
ശിവ കാർത്തികേയൻ ( ചെഴിയാൻ " ചെ " ) , രവി മോഹൻ ( തിരുനാടൻ " തിരു " ) , അഥർവ്വ ( ചിന്ന ദുരൈ ) , ശ്രീലീല ( രത്നമാല ) ,കുളപ്പുള്ളി ലീല ( മുത്തശ്ശി ) , പ്രകാശ് ബലാവാടി ( മുഖ്യമന്ത്രി ) , ദേവ് രാംനാഥ് ( ഇബ്രാഹിം കമാൽ ഐ.പി.എസ് ) , പൃഥി രാജൻ ( വൈഗർ ) , ഗുരു സോമസുന്ദരം ( എം.കരുണാനിധി ) , ചേതൻ ( സി.എൻ അണ്ണാദുരൈ ) , കാളി വെങ്കട്ട് ( തമ്പി ) , പാപ്രി ആഘോഷ് ( ബിനിയ ദാസ് ) എന്നിവരോ ടൊപ്പം റാണാ ദുഗ്ഗബട്ടി ( മൈക്കൽ റെഡ്ഡി ) , ബേസിൽ ജോസഫ് ( മേജർ തോമസ് ചാക്കോ ) , ധനഞ്ജയ ( ഷെറീഫ് ) എന്നിവരും ഈ ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
രവി കെ. ചന്ദ്രൻ ഛായാഗ്രഹണവും , സതീഷ് സൂര്യ എഡിറ്റിംഗും , ജി.വി. പ്രകാശ്കുമാർ സംഗീതവും സുധര കൊങ്ങര , അർജുൻ നടേശൻ രചനയും , സുധ കൊങ്ങര , അർജുൻ നടേശൻ , ഗണേശ എന്നിവർ തിരക്കഥയും ഒരുക്കുന്നു. 150 കോടി മുതൽ മുടക്കുള്ള ഈ ചിത്രം ഡോൺ പിറ്റ്ചേഴ്സി ൻ്റെ ബാനറിൽ ആകാശ് ഭാസ്കരനാണ് നിർമ്മിച്ചിരിക്കുന്നത്.
ഈ സിനിമയുടെ സിനിമാറ്റിക് ഘടന ഒരു ക്ലാസിക് ടൈം പ്ലേറ്റ് ആണ്. പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന തരത്തിൽ സഹോദര്യം , പ്രണയം എന്നിവ ഉൾപ്പെടുത്താൻ സംവിധായകന് കഴിഞ്ഞു . സിനിമയിലെ ഓരോ വൈകാരിക വഴിത്തിരിവിനും അല്ലെങ്കിൽ പ്രണയത്തിനു പോലും ഒരു ലക്ഷ്യമുണ്ട് .
മറ്റുള്ളവരുടെ മേൽ ഒരു ഭാഷ അടിച്ചേൽ പ്പിക്കാനുള്ള നീക്കത്തെ എന്ത് കൊണ്ട് എതിർക്കണമെന്നും പ്രമേയം പറയുന്നു .
ശിവ കാർത്തികേയൻ്റെ ചെഴിയൻ എന്ന കഥാപാത്രമാണ് സിനിമയുടെ നട്ടെല്ല് .തിരുവായി രവിമോഹനും നന്നായിട്ടുണ്ട് . അതിഥി താരമായ ബേസിൽ ജോസഫിന് സിനിമയുടെ ഗ്രാഫിൽ കുതിച്ച് ചാട്ടം സൃഷ്ടിക്കാൻ കഴിഞ്ഞു . മുത്തശ്ശിയായി കുളപ്പുള്ളി ലീല ഗംഭീര അഭിനയ മികവാണ് കാഴ്ചവെച്ചിരിക്കുന്നത് . പുതിയ താരോദയമാണ് ശ്രീലീല . ഇന്ത്യൻ വംശജ യായ അമേരിക്കൻ നടിയാണ് ശ്രീലീല . ജി.വി പ്രകാശ് കുമാറിൻ്റെ സംഗീതം മനോഹരമാണ് .

No comments: