സിനിമ പ്രേക്ഷക കൂട്ടായ്മ -കൊട്ടക അവാർഡുകൾ 2026 : അഭിമന്യൂ ഷമ്മി തിലകൻ മികച്ച നടൻ , ജയകുറുപ്പ് മികച്ച നടി , റ്റ്വിങ്കിൾ ജോബി മികച്ച യുവനടി , മികച്ച ചിത്രം മലവാഴി .
സിനിമ പ്രേക്ഷക കൂട്ടായ്മ -കൊട്ടക അവാർഡുകൾ 2026 : അഭിമന്യൂ ഷമ്മി തിലകൻ മികച്ച നടൻ , ജയകുറുപ്പ് മികച്ച നടി , റ്റ്വിങ്കിൾ ജോബി മികച്ച യുവനടി , മികച്ച ചിത്രം മലവാഴി .
പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മയുടെ 13 -ാം വാർഷിക ത്തോടനുബന്ധിച്ചുള്ള " കൊട്ടക 2026 " അവാർഡുകൾ പ്രഖ്യാപിച്ചു .
അഭിമന്യൂ ഷമ്മി തിലകൻ ( നടൻ - മാർക്കോ ) ,ജയകുറുപ്പ് ( നടി - ഡീയസ് ഈറെ ) , മലവാഴി ( മികച്ച ചിത്രം ) , ബോബൻ ഗോവിന്ദൻ ( മികച്ച സംവിധായകൻ - മലവാഴി ) , റ്റ്വിങ്കിൾ ജോബി ( യുവനടി - എ. പ്രഗ്നൻ്റ് വിഡോ ) ,
ഖദീജ നാദിർഷാ (ഗായിക - മാജിക് മഷ്റൂംസ് ) , രാജേഷ് കുറുമാലി ( തിരക്കഥാകൃത്ത് - മലവാഴി ) , ഡിനി ഡാനിയേൽ ( സീരിയൽ നടി - അമ്മേ മുകാംബികേ ..) , കെ.ആർ. പ്രഹ്ളാദൻ ( മാധ്യമം - ചീഫ് റിപ്പോർട്ടർ മാതൃഭൂമി കോട്ടയം ) , ഡോ.മനോജ് എം. കുമാർ ( ഫോട്ടോഗ്രാഫി ) , അരുൺ കൃഷ്ണൻ പി. ( പെയിൻ്റിംഗ് ), പരേതനായ സി.ജെ. സാജൻ ( സ്പോർട്സ് സാഹിത്യം ) എന്നിവർക്കാണ് കൊട്ടക അവാർഡുകൾ ഈ വർഷം നൽകുന്നത് .
ഫെബ്രുവരി 22 ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നിന് പത്തനംതിട്ടയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് ചെയർമാൻ സലിം പി. ചാക്കോയും , കൺവീനർ പി. സക്കീർ ശാന്തിയും അറിയിച്ചു. അവാർഡ് ജേതാക്കളെ ചടങ്ങിൽ വിവിധ രാഷ്ട്രീയ, സിനിമ, സാഹിത്യ രംഗത്തെ പ്രമുഖർ ആദരിക്കും .
സലിം പി. ചാക്കോ
8547716844 .

Thank you Cinema prekshaka koottayma
ReplyDelete