17-മത് ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ സിനിമ വിഭാഗത്തിൽ മലയാളം സിനിമ. - A PREGNANT WIDOW.
17-മത് ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ സിനിമ വിഭാഗത്തിൽ മലയാളം സിനിമ. - A PREGNANT WIDOW.
ജനുവരി 29 മുതൽ ഫെബ്രുവരി 6- വരെയാണ് ഫിലിം ഫെസ്റ്റിവൽ ബാംഗ്ലരിൽ വെച്ച് നടക്കുന്നത്.
റ്റ്വിങ്കിൾ ജോബി നായിക ആയിട്ട് എത്തുന്ന , എ പ്രെഗ്നന്റ് വിഡോ എന്ന സിനിമയിൽ,ഒരു അടിസ്ഥാന വിഭാഗത്തിലെ ഗര്‍ഭിണിയായ വിധവ അവകാശങ്ങള്‍ക്കായി നടത്തുന്ന പോരാട്ടത്തിന്റെയും അതിജീവനത്തിന്റേയും കഥപറയുന്നു.
ഉണ്ണി കെ ആർ സംവിധാനം ചെയ്ത - A Pregnant Widow- യ്ക്ക് പത്രപ്രവര്‍ത്തകനായ രാജേഷ് തില്ലങ്കേരിയാണ് തിരക്കഥയും സംഭാഷണവുമൊരുക്കിയത്. ഛായാഗ്രഹണം- സാംലാൽ പി തോമസ്.
കൽക്കത്താ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ചെന്നൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മധ്യ പ്രദേശിൽ വെച്ച് നടക്കുന്ന വിന്ധ്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മുംബ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, രാജസ്ഥാനിൽ വെച്ച് നടന്ന അമോദിനി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, 24-മത് പൂനെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, 9-മത് ഇന്റർനാഷണൽ ഫോക് ലോർ ഫിലിം ഫെസ്റ്റിവലിലേക്കും A PREGNANT WIDOW തിരഞ്ഞെടുക്കപ്പെട്ടിരുന്നു


No comments: