എ. ജെ വർഗ്ഗീസിൻ്റെ " അടിനാശം വെള്ളപ്പൊക്കം " ഫൺ ത്രില്ലറാണ് .
Movie :
Director:
A.J Varghese.
Genre :
Comedy Thriller.
Platform :
Theatre .
Language :
Malayalam
Running Time :
2 hrs 7 minutes
Direction : 3.5 / 5
Performance. : 3.5 / 5
Cinematography : 3.5 / 5
Script. : 3 / 5
Editing : 3 / 5
Music & BGM : 3 / 5
Rating : : 19.5 /30.
✍️
Saleem P. Chacko.
CpK DesK.
ലിബർട്ടി എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിലുള്ള മുഴുനീള ഫൺ ത്രില്ലർ മൂവിയാണ് " അടിനാശം വെള്ളപ്പൊക്കം " .
അടികപ്പ്യാരെ കൂട്ടമണി , ഉറിയടി എന്നി ചിത്രങ്ങൾക്ക് ശേഷം " എ.ജെ വർഗ്ഗീസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണിത് .
ലിബർട്ടി കോളേജ് ഓഫ് എഞ്ചിനയറിംഗിലെ ക്യാംബസ് ജീവിതം എങ്ങനെ ആഘോഷ മാക്കാം എന്നു കരുതുന്ന ഒരു സംഘം വിദ്യാർത്ഥികളുടെ ജീവിതത്തിനിട യിൽ അരങ്ങേറുന്ന സംഭവ വികാസങ്ങളാണ് ഈ ചിത്രത്തിലൂടെ പറയുന്നത് .
ഷൈൻ ടോം ചാക്കോ,, ബൈജു സന്തോഷ്, ബാബു ആൻ്റണി, പ്രേംകുമാർ, അശോകൻ മഞ്ജു പിള്ള, തമിഴ് നടൻ ജോൺ വിജയ്, പ്രശസ്ത യൂ ട്യൂബർ ജോൺ വെട്ടിയാർ , വിനീത് മോഹൻ സജിത് അമ്പാട്ട്, അരുൺ പ്രിൻസ്, എലിസബത്ത് ടോമി, രാജ് കിരൺ തോമസ്,വിജയകൃഷ്ണൻ എം.ബി, എന്നീ പുതുമുഖങ്ങളും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.
തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൂര്യഭാരതി ക്രിയേഷൻസിൻ്റെ ബാനറിൽവ്യവസായ പ്രമുഖനായ മനോജ് കുമാർ കെ.പി.യാണ് നിർമ്മിച്ചിരിക്കുന്നത്.
സൂരജ്. എസ്. ആനന്ദ് ഛായാഗ്രഹണവും , ലിജോ പോൾ എഡിറ്റിംഗും, ശ്രീരാഗ് സുരേഷ് പശ്ചാത്തല സംഗീതവും, സുരേഷ് പീറ്റേഴ്സ് സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. കലാസംവിധാനം ശ്യാം കാർത്തികേയൻ. മേക്കപ്പ് അമൽ കുമാർ. കെ.സി. കോസ്റ്റ്യും ഡിസൈൻ. സൂര്യാ ശേഖർ. സ്റ്റിൽസ് റിഷാദ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ഷഹദ് സി. പ്രൊജക്റ്റ് ഡിസൈൻ സേതു അടൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - പൗലോസ് കുറു മുറ്റം, നജീർ നസീം, നിക്സൺ കുട്ടിക്കാനം. പ്രൊഡക്ഷൻ കൺട്രോളർ മുഹമ്മദ് സനൂപ് തുടങ്ങിയവരാണ് മറ്റ് അണിയറ ശിൽപ്പികൾ .
ലിബർട്ടി എഞ്ചിനിയറിംഗ് കോളേജിൻ്റെ പ്രിൻസിപ്പൽ ഷീല സഖറിയ ( മഞ്ജുപിള്ള ) വീട്ട് വിഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച് വരുന്നു. കോളേജിൻ്റെ ഉടമ പ്രിൻസിപ്പാളിൻ്റെ ഭർത്താവാണ് ( സെബാസ്റ്റ്യൻ സേവ്യർ ) . ഇവരുടെ ഇടയിലേക്ക് നാൽവർ സംഘം വിദ്യാർത്ഥികൾ എത്തുന്നതും മറ്റുമാണ് സിനിമയുടെ പ്രമേയം .
ഒരു നേരത്തെ ലഹരി ഉപയോഗം എത്തിക്കു ന്ന പെല്ലാപ്പുകൾ കോമഡി പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ലഹരിക്കെതിരെ ശക്തമായ നിലപാട് വേണമെന്ന നിലപാടും സിനിമ പറയുന്നു .ഷൈൻ ടോം ചാക്കോ , മഞ്ജുപിള്ള , ജോൺ വിജയ് , അശോകൻ ബൈജു സന്തോഷ് , ബാബു ആൻ്റണി , എലിസബത്ത് ടോമി എന്നിവർ തങ്ങളുടെ വേഷങ്ങൾ മെച്ചപ്പെട്ട രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.
എ. ജെ വർഗ്ഗീസിൻ്റെ " അടിനാശം വെള്ളപ്പൊക്കം " ഫൺ ത്രില്ലറാണ് . http://www.cinemaprekshakakoottayma.com/2025/12/movie-summer-in-bethlehem-director-sibi.html

No comments: