എഴുത്തിൻ്റെയും സംവിധാനത്തിൻ്റെയും കരുത്തിൽ " എക്കോ " പ്രേക്ഷക മനസ്സിൽ ഇടംനേടി മുന്നേറുന്നു.
Movie :
EKO
Director:
Dinjith Ayyathan
Genre :
Mystery Thriller
Platform :
Theatre .
Language :
Malayalam
Time :
127 Minutes 34 Seconds .
Direction : 4 / 5
Performance. : 4 / 5
Cinematography : 4 / 5
Script. : 4 / 5
Editing : 4 / 5
Music & BGM : 4 / 5
Rating : : 24 /30.
✍️
Saleem P. Chacko.
CpK DesK.
ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത " EKO " പ്രേക്ഷക മനസിൽ ഇടംനേടി മുന്നേറുന്നു .
സന്ദീപ് പ്രദീപ് ( പിയോസ് ) , ബിയാന മോമിൻ ( സോയി / ളാത്തി ) , സിം സി ഫീ ( യംഗ് സോയി ) , വിനീത് ( മോഹൻ പോത്തൻ ) , നരേൻ ( നാവിക ഉദ്യോഗസ്ഥൻ ) , അശോകൻ ( അപ്പൂട്ടി ) , ബിനു പപ്പു ( എസ്.ഐ സുകുമാരൻ ) , രഞ്ജിത് ശേഖർ ( സോമൻ ) , സഹീർ മുഹമ്മദ് ( പാപ്പച്ചൻ ) , നഗ് ഹംഗ് ഷീൻ ( സോയിയുടെ ഭർത്താവ് ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .
ആരാദ്ധ്യ സ്റ്റുഡിയോസിൻ്റെ ബാനറിൽ എം.ആർ. കെ ജയറാമാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബാഹുൽ രമേശ് രചനയും ഛായാഗ്രഹണവും , സൂരജ് ഈ എസ് എഡിറ്റിംഗും , മുജീബ് മജീദ് സംഗീതവും ഒരുക്കിയിരിക്കുന്നു.
നിഗൂഢ ലോകത്തിലേക്ക് പ്രേക്ഷകരെ എത്തിച്ച് ഗാംഭീര്യമുള്ള കഥാപശ്ചാത്തലവും കഥയും സമ്മാനിച്ച് മികച്ച സിനിമാ അനുഭവ മും പ്രേക്ഷകർക്ക് തന്നിരിക്കുന്നു . കഥാപാത്ര ങ്ങൾ എല്ലാവരും തന്നെ മികച്ച പ്രകടനം കാഴ്ചവച്ചു. ഒരു തുള്ളി ചോര പൊടിയാതെ, കൈയിൽ കത്തിയുണ്ടായിട്ടും അതൊന്നു മുറുകെ പിടിക്കാനാവാ തെ, നിരായുധരായ മനുഷ്യരുടെ മുന്നിൽ നിരുപാധികം കീഴടങ്ങേണ്ടി വരുന്ന ആയുധങ്ങളുടെ അന്ത്യ കൂദാശയാണ് " എക്കോ " എന്ന സിനിമ പറയുന്നത് .
അധികാരത്തിന്റെ എല്ലാ അംശവടികളും ആർജ്ജിച്ചെടുക്കുന്ന, അടക്കി ഭരിക്കുന്ന ആജ്ഞാശക്തി യാവുന്ന, പുറപ്പെട്ടിടത്തേക്ക് തിരിച്ചെത്തുന്ന അധികാരത്തിന്റെ മുഴക്കമാണ് " എക്കോ " സൂചിപ്പിക്കുന്നത് .
ലോകത്തെ ഏറ്റവും മൂർച്ചയേറിയ ആയുധത്തേക്കാൾ മൂർച്ചയുണ്ട് മ്ലാത്തി ചേടത്തിയുടെ ബൈനോക്കുലറിന്. അധികാരത്തിന്റെ അടയാളമാണത്. കിഷ്‌കിന്ധാകാണ്ഡത്തെക്കാളും അടിപൊളി എന്നാണ് എനിക്കനുഭവപ്പെട്ടത്. എന്തൊരെ ഴുത്താണ് ബാഹുല്‍ രമേശ്. ദിന്‍ജിത്ത് അയ്യത്താന്‍ മലയാള സംവിധായകരിലെ ഇരിക്കേണ്ടയാള്‍ തന്നെയെന്ന് സിനിമ ഉറപ്പ് തരുന്നു.
ഇരുപത്തിയെട്ടാം വയസ്സിൽ ഇരുത്തം വന്ന പ്രകടനം കൊണ്ട് ഞെട്ടിക്കുന്ന സന്ദീപ് പ്രദീപും ഏഴുപതാം വയസ്സിൽ ളാത്തി ചേടത്തിയായി പകര്‍ന്നാട്ടം നടത്തുന്ന മേഘാലയക്കാരി ബിയാനയും മോമിനു (Biana Momin) പ്രേക്ഷക മനസിൽ ഇടം നേടി. കെട്ടുറപ്പുള്ള തിരക്കഥയും, ആ തിരക്കഥ യിലെ കഥാപാത്രങ്ങൾക്ക് അനുയോജ്യമായ അഭിനേതാക്കളും. സംവിധാനം, രചന, ഛായാഗ്രഹണം, അഭിനയം, സംഗീതം എന്നീ മേഖലകളിൽ അസാധാരണമായ മികവ് പ്രകടമാക്കുന്ന സിനിമ.
ദിൻജിത്ത് അയ്യത്താൻ , ബാഹുൽ രമേഷ് എന്നിവർ നല്ല സിനിമാനുഭവം സമ്മാനിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി. 2025ലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഈ സിനിമ . ഈ കൂട്ടുകെട്ടിൽ നിന്ന് വ്യത്യസ്തമായ ചിത്രങ്ങൾ നമുക്ക് വീണ്ടും പ്രതീക്ഷിക്കാം .....

No comments: