വിപിൻ വേണുഗോപാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "കാറ്റർപില്ലർ " .


 

ലണ്ടൻ  മലയാളിയായ  വിപിൻ വേണു ഗോപാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "കാറ്റർപില്ലർ " ഒരു മണിക്കൂർ ദൈർഘ്യമുള്ള ഒരു മിനി സിനിമയാണ്. 




വിപിൻ വേണുഗോപാൽ തന്റെ പുതിയ പ്രൊജക്റ്റ്‌ ആയ കാറ്റർപില്ലർ ഈ രീതിയിൽ പരീക്ഷണാർത്ഥം കൊച്ചു സിനിമയായി  അവതരിപ്പിക്കുന്നു .


ലോകത്ത് എവിടെയും ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ അതിന്റെ പ്രധാന ഇരകളായി മാറുന്നത് സാധാരണ ജനങ്ങളും കുട്ടികളുമായിരിക്കും. അതിനെ അടിസ്ഥാന മാക്കി കൊണ്ടുള്ള  കഥയും തിരക്കഥയും രചിച്ചു കൊണ്ട് വിപിൻ സംവിധാനം ചെയ്യുന്ന ഈ മിനി സിനിമ യുടെ അറിയിപ്പിനായി വിപിൻ എറണാകുളം പ്രസ്സ് ക്ലബ്ബിൽ ഒരു പത്ര സമ്മേളനം വിളിച്ചു കൂട്ടിയിരുന്നു. കഥയെ ക്കുറിച്ചും കൊച്ചിയിൽ നടക്കുന്ന ചിത്രീകരണ ത്തെക്കുറിച്ചും വിപിൻ അന്ന് വിശദമായി സംസാരിക്കുകയുണ്ടായി.


ഒരു മനുഷ്യന്റെ ജീവിതത്തിലെ ധർമ്മികത യെ ക്കുറിച്ച് സംസാരിച്ച വിപിന്റെ മറ്റൊരു മിനി സിനിമ യായ *"ബെറ്റർ ദി ഡെവിൾ യു നോ "* നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ നോമിനേറ്റ് ചെയ്യപ്പെടുകയും വിൻ ആകുകയും ചെയ്തിട്ടുണ്ട്. ഈ സിനിമ യും ചിത്രീകരണം പൂർത്തിയായ ശേഷം ഇന്റർനാഷണൽ ഫെസ്റ്റിവലുകളിൽ പങ്കെടുക്കും.അതിന് ശേഷം പ്രേക്ഷകർക്കു ഈ സിനിമ തിയേറ്ററിൽ കാണാനുള്ള സൗകര്യമൊരുക്കുമെന്നും സംവിധായകൻ പറയുകയുണ്ടായി.


Rdx സിനിമ യിലൂടെ ശ്രദ്ധേയനായ സിറാജുദീൻ നാസർ പ്രധാന വേഷം ചെയ്യുന്നു. മെറിൻ ഫിലിപ്പാണ് നായിക. ലൈൻ പ്രൊഡ്യൂസർ & പ്രൊജക്റ്റ്‌ ഡിസൈനർ ജിനു വി.നാഥ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ദിവ്യ ബാലൻ, മ്യൂസിക് അഞ്ജന രാജ ഗോപാൽ, കോസ്ട്യും ഡിസൈൻ ദിവ്യ ജോബി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഗോപിക ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ ഹംസ വള്ളിക്കുന്ന്.

No comments:

Powered by Blogger.