പ്രണയവും സൗഹൃദവും പ്രമേയമാക്കിയ " ഡ്യൂഡ് " പ്രേക്ഷക മനസ്സിൽ ഇടം നേടി മുന്നേറുന്നു



Movie :

DUDE


Director: 

Keerthiswaran  


Genre : 

Romantic  Comedy.


Platform :  

Theatre .


Language : 

Tamil


Time :

139 Minutes 4 Seconds.


Direction                     :   4   / 5


Performance.             :   4   / 5


Cinematography        :    3.5   / 5


Script.                           :    3.5 / 5


Editing                          :     3.5  / 5


Music   & BGM           :       3.5 / 5 


Rating :                          :     22  /30.


✍️

Saleem P. Chacko.

CpK DesK.


കീർത്തിശ്വരൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത റൊമാൻ്റിക് കോമഡി ചിത്രം " ഡ്യൂഡ് " പ്രേക്ഷക മനസിൽ ഇടം നേടി മുന്നേറുന്നു .


പ്രദീപ് രംഗനാഥൻ ( അഗൻ ചിദംബരം ) , മമിത ബൈജു ( കൂരല രസി " കൂറൽ " " , ആർ. ശരത്കുമാർ ( മന്ത്രി അതിയമാൻ അഴകപ്പൻ ) , രോഹിണി ( ആഗൻ്റെ അമ്മ പാർവ്വതി ) , ഹൃദു ഹാറൂൺ ( കുറലിൻ്റെ കാമുകൻ പാരി ) , ഐശ്വര്യശർമ്മ ( സംയുക്ത ) , വിനോദിനി വൈദ്യനാഥൻ ( ഡോ നന്ദിനി ) , ദ്രാവിഡ് ശെൽവം ( അഗൻ്റെ സുഹൃത്ത് ലക്സ് ) , അവുഡയപ്പൻ ( റിപ്പോർട്ടർ ) , രാമചന്ദ്ര രാജു ( ഗജണ്ണൻ ) , നേഹ ഷെട്ടി ( അഗൻ്റെ മുൻ കാമുകി അമുദ ) , സത്യ ( രാഹുൽ ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ബസൻ്റ് രവി ബേബി അനീഷ് മാലിക്ക് എന്നിവരും അഭിനയിക്കുന്നു. വോയിസ് ഓവർ നൽകിയിരിക്കുന്നത് ഷാ ആണ് .


അഗനും , കുറലും അടുത്ത സുഹൃത്തുക്കളും ബന്ധുകളുമാണ് . ആത്മാർത്ഥമായി പ്രണയിച്ച കാമുകി അഗനെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിക്കുന്നു . അവളുടെ വിവാഹത്തിന് അഗൻ പോകുന്നതാണ് സിനിമയുടെ തുടക്കം . പ്രണയം പരാജയപ്പെട്ടെങ്കിലും ജീവിതം മുന്നോട്ട് പോകാനാണ് അഗൻ ശ്രമിക്കുന്നത് . അഗൻ്റെ മുറപെണ്ണാണ് കുറൽ . കുറലിന് അഗലിനോട് പ്രണയവുമുണ്ട് . കുറൽ അഗനോട് പ്രണയം പറയുന്നു അഗൻ്റെയും കുറലിൻ്റെയും ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .


നികേത് ബൊമ്മി ഛായാഗ്രഹണവും , ബരത് വിക്രമൻ എഡിറ്റിംഗും സായ് അഭ്യാങ്കർ സംഗീതവും ഒരുക്കിയിരിക്കുന്നു. മൈക്രി മൂവി മേക്കേഴിൻ്റെ ബാനറിൽ നവീൻ യേർനേനി , വൈ രവിശങ്കർ എന്നിവർ ചേർന്ന് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നു .


നമ്മുടെ സമൂഹത്തിലെ ശക്തവും യഥാർത്ഥ്യ ബോധമുള്ളതുമായ വിഷയം സിനിമ പ്രതി പാദിക്കുന്നു. മാതാപിതാക്കൾ ക്കിടയിലെ ഇടുങ്ങിയ ചിന്താഗതികൾ , ജാതി , വിവാഹം എന്നിവ തുറന്ന് കാട്ടുന്നു. ചിലർ സ്വന്തം അഭിമാനം നിലനിർത്താൻ വേണ്ടി സ്വന്തം മക്കളെപ്പോലും ഉപദ്രവിക്കാൻ പോലും തയ്യാറാകുന്നു.


സംവിധായകനായ കീർത്തീശ്വരൻ തന്നെയാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.  സിനിമകളിലുള്ള എല്ലാ എന്റർടെയ്ൻമെന്റ് ഘടകങ്ങളും ഈ സിനിമയിലുമുണ്ട്. കൂടാതെ സായ് അഭ്യങ്കറിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും കൂടിയാകുമ്പോൾ യൂത്തിന് ആഘോഷമാക്കാവുന്ന സിനിമയായി മാറി. പ്രദീപ് രംഗനാഥൻ , മമിത ബൈജു , ഹൃദു ഹാറൂൺ , ശരത്കുമാർ അഭിനയം ഗംഭീരം .


നായകനായി അഭിനയിച്ച മൂന്ന് സിനിമകളും 100 കോടി ഗ്രോസ്സ് നേടി പ്രദീപും ചരിത്രം കുറിച്ചു. ആദ്യമായി അഭിനയിച്ച മൂന്ന് സിനിമകള്‍ക്കും 100 കോടിയുടെ ഗ്രോസ് ഉള്ള മറ്റ് നടന്മാരാരും ഇന്‍ഡ്‌സ്ട്രിയിലില്ല. സംവിധാനം ചെയ്ത ആദ്യ ചിത്രം അൻപത് കോടിയിലധികം കളക്ഷന്‍ നേടി.





No comments:

Powered by Blogger.