പത്തനംതിട്ടക്ക്​ നഷ്ടപ്പെട്ടു പോയത് വികസന സംസ്കാരമാണ് : ആന്‍റോ ആന്‍റണി എം. പി




പത്തനംതിട്ട: പത്തനംതിട്ടക്ക്​ നഷ്ടപ്പെട്ടു പോയത് വികസന സംസ്കാരമാണെന്ന് ആന്‍റോ ആന്‍റണി എം. പി പറഞ്ഞു. 


കേരള പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി പത്തനംതിട്ടയിൽ സംഘടിപ്പിച്ച മുന്നേറാം പത്തനംതിട്ടയ്ക്കൊപ്പം വികസന സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു.  


ലോകം മുഴുവൻ അറിയുന്ന ജില്ലയാണ് പത്തനംതിട്ട.കേരളത്തെനിലനിർത്തുന്നതിൽ ജില്ലയിലെ പ്രവാസി സമൂഹം വഹിച്ച പങ്ക് വലുതാണ്. പ്രവാസിയുടെ കഠിന അധ്വാനമാണിത്. അവരുടെ അടിസ്ഥാന പിൻബലത്തിൽ നാം നിലനിൽക്കുന്നു. എന്നാൽ അതിനനുസരിച്ച് മാറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. അമിതമായ രാഷ്ട്രീയ അതിപ്രസരമാണ് ഒരു കാരണം. തൊട്ടടുത്ത  തമിഴ്നാട് വികസന കാര്യത്തിൽ ഏറെ മുന്നിട്ടുനിൽക്കുന്നു. സാമ്പത്തിക മുന്നേറ്റം അവർ ഉണ്ടാക്കി. അവിടെ രാഷ്ട്രീയ പോരാട്ടം ഉണ്ടായാലും വികസനകാര്യത്തിൽ വിട്ടുവീഴ്ച ഇല്ല .ഇന്ത്യയിലെ പ്രധാന വകുപ്പുകളുടെ സെക്രട്ടറിമാർ മലയാളികൾ ആയിട്ടും വേണ്ടത്ര നേട്ടം നമുക്ക് ഉണ്ടായിട്ടില്ല .ആറന്മുളയിൽ വിമാനത്താവളത്തിൻ്റെ പേരിൽ ഒട്ടേറെ പഴികേട്ട ആളാണ് താൻ. രാഷ്ട്രീയപ്രേരിതമായ സമരമാണ് അവിടെ നടന്നത്. എരുമേലിയിൽ വിമാനത്താവളം വന്നാലും താൻ സ്വാഗതം ചെയ്യും. ലോകത്ത് കൂടുതൽ വീടുകൾ അടഞ്ഞു കിടക്കുന്ന ജില്ലയായി പത്തനംതിട്ട മാറി. ജീവിക്കാനുള്ള തൊഴിലാണ് മുഖ്യവിഷയം. ചെറുപ്പക്കാർ ജോലിതേടി നാട്​വിടുന്നു. നമുക്ക് സംരംഭകരെ ആണ് വേണ്ടത് .അവർക്ക് അടിത്തറ ഉണ്ടാക്കി കൊടുക്കണം. ശബരി റെയിൽവേ സംബന്ധിച്ച് എല്ലാവരും ആവശ്യപ്പെടുന്നതാണ്.


വിമാനത്താവളം,  റെയിൽവേ, നാഷണൽ ഹൈവേ, ഗ്രീൻഫീൽഡ് ഹൈവേ ഇതെല്ലം ജില്ലയിൽ സാധ്യമായെങ്കിലെ വികസനം സാധ്യമാകൂ. റബർ വില തകർച്ച നമ്മുടെ കാർഷികമേഖലയുടെ നടുവൊടിച്ചു. മുമ്പ് റബ്ബർബോർഡ് ശക്തമായിരുന്നു.  ബോർഡിൻറെ അധികാരം എടുത്തുകളഞ്ഞ തോടെ തകർച്ച പൂർണമായി. സർക്കാർ ഭൂമി ഏറ്റെടുത്താലെ  പല വികസനങ്ങളും നടപ്പാക്കാൻ കഴിയു. ആറന്മുള ക്ഷേത്ര ത്തിലെ പ്രാധാന്യം മനസ്സിലാക്കി അവിടെയും വികസനം ഉണ്ടാകണം. ആറൻമുളയിൽ കെ.എസ് .ആർ.ടി.സി ഓപ്പറേറ്റീവ് സെൻറർ അത്യാവശ്യമാണ് .എല്ലാ വികസനത്തിനും ഫണ്ട് അത്യാവശ്യമാണ്. ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രം ആക്കാൻ വേണ്ടി ഏറെനാളായി ശ്രമിക്കുന്നതാണെന്നും എം. പി  പറഞ്ഞു.


ചിറ്റയം ഗോപകുമാർ : 

(നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ):


ആസിയൻ കരാർ കാരണമാണ് റബ്ബർ വില ഇടിയാൻ കാരണമെന്ന് ഡെപ്യൂട്ടി  സ്പീക്കർ ചിറ്റയം ഗോപ കുമാർ പറഞ്ഞു. ഇതിൽ നിന്നും കരകയറാൻ കേന്ദ്ര സർക്കാരാണ് തീരുമാനിക്കേണ്ടത്. റബർ അധിഷ്ഠിത വ്യവസായങ്ങൾക്ക് പറ്റിയ ജില്ലയാണ് പത്തനംതിട്ട. കാർഷികമേഖലയുടെ അഭിവൃദ്ധി ജില്ലയിൽ കുറഞ്ഞു. നിലവിലെ ഭൂമി സംരക്ഷിക്കാൻ കഴിയണം. ടൂറിസത്തിന് അനുയോജ്യമായ നിരവധി ഘടകങ്ങളുണ്ട് ജില്ലയിൽ. പിൽഗ്രീം ടൂറിസത്തിനും ഏറെ സാധ്യതയുണ്ട്.  റോഡ് ,റെയിൽവേ ഉണ്ടായാലേ വികസന സാധ്യമാകൂ .ഇതിന് ജനങ്ങളുടെ സഹകരണവും ആവശ്യമാണ്. ശബരിമല വികസനത്തിന് വനംവകുപ്പ്  സ്ഥലംവിട്ടുകിട്ടണം.തിരുപ്പതി മോഡൽ വികസനം നടപ്പാകണം. കേന്ദ്ര വനം വകുപ്പ് ഇതിന് സഹായിക്കണം. ടൂറിസം കേന്ദ്രങ്ങൾ ടൂറിസം ഹബ്ബാക്കാൻ പദ്ധതി രൂപപ്പെടണം. സർക്കാരിന് സാമ്പത്തിക പരിമിതികളുണ്ട് പത്തനംതിട്ട ടൗൺ രാത്രി ആയാൽ വിജനമാകും. ടൗൺ സ്ക്വയർ കേന്ദ്രീകരിച്ച്  സാംസ്കാരിക കേന്ദ്രമാക്കി മാറ്റിയാൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകും. ജില്ലയിലെ മറ്റു കേന്ദ്രങ്ങളും സാംസ്കാരിക സമുച്ചയങ്ങൾ ഉണ്ടാകണം. ഒരു ആർട്ട് ഗ്യാലറിയും നിർമിക്കണമെന്ന് അദ്ദേഹം പറഞ്ഞു .



അഡ്വ. കെ. ശിവദാസൻ നായർ :

( മുൻ ആറൻമുള എം . എൽ എ )


പമ്പയിൽ  റെയിൽവേ വരുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് മുൻ എം.എൽ.എ അഡ്വ.കെ. ശിവദാസൻ നായർ  പറഞ്ഞു .ശബരിമല തീർഥാടകർ ചെങ്ങന്നൂരിൽ ട്രെയിൻ  ഇറങ്ങി ആറന്മുള ക്ഷേത്രം വഴി പമ്പയിൽ  എത്തുന്നതിനോടാണ് യോജിപ്പ് നമ്മുടെ നദികൾ മുഴുവൻ മാലിന്യ വാഹിനി ആയിമാറിയതായും അദ്ദേഹം പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ ഒരു ആശങ്കയും  നമുക്ക് ഇല്ലാത്തതിൽ വിഷമമുണ്ട്. നദികൾ വൃത്തി ഉള്ളതായി മാറ്റാൻ കഴിയണം. മലകൾ മുഴുവൻ ഇടിച്ചു നിരപ്പാക്കുകയാണ്. ആറന്മുളയിൽ വിമാനത്താവളം ഇല്ലാതാ ക്കാൻ എന്തെല്ലാം കോപ്രായങ്ങൾ ആണ് ഇവിടെ കാണിച്ചത് .വികസനത്തിന് യോജിച്ച നിലപാടാണ് വേണ്ടത് . എന്നാൽ പരിസ്ഥിതി സംരക്ഷിക്കുകയും വേണമെന്ന്​ അദ്ദേഹം പറഞ്ഞു.


അഡ്വ. ടി. സക്കീർ ഹുസൈൻ: 

(പത്തനംതിട്ട നഗരസഭ ചെയർമാൻ):

 

ജില്ലയിലെ എല്ലാ ജന പ്രതിനിധികളും ചേർന്ന്​  എം പിയുടെ നേത്യത്വത്തിൽ ഒരു ഫോറം രൂപരിക്കരിക്കണമെന്ന്​ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു.  എം .എൽ .എമാർ, നഗരസഭ അധ്യക്ഷൻമാർ, ജില്ലാ പഞ്ചായത്ത്​ പ്രസിഡന്‍റ്​ എന്നിവർ ഇതിൽ ഉൾപ്പെടണം. ഓരോ പ്ര​ദേശത്തിന്‍റെയും വികസനരേഖ തയ്യാറാക്കണം.  ആവശ്യമായ പദ്ധതികൾക്ക്​ രൂപം നൽകണം.


കെ. സി. രാജഗോപൽ:

(മുൻ ആറൻമുള എം. എൽ. എ):


ഐ ടി മേഖലയുടെ  വകസനംകൂടി ലക്ഷക്യമാകകിയാണ്​ ആറനമുള വിമാന ത്താവളത്തിന്​  ശ്രമിച്ചത്.​  എന്നാൽ അതിനെതിരെ അന്ന്​ സമരം നടത്തിയവർ തിരികെ കൊണ്ടു വരണമെന്നാണ്​ ഇപ്പോൾ ആവശ്യ​പ്പെടുന്നത്​  .പമ്പ  വഴി ട്രെയിൻ വരുന്നതിനോട് ​തനിക്കുംയോജിപ്പില്ലന്ന്​ അദ്ദേഹം പറഞ്ഞു.


അഡ്വ. എ. സുരേഷ്കുമാർ :

(മുൻ പത്തനംതിട്ട നഗരസഭ ചെയർമാൻ):


യാതൊരു കാഴ്​പ്പാടും ഇല്ലാതെ പദ്ധതികൾ വിഭാവനം ചെയ്യുന്നു.  പത്തനംതിട്ട അബാൻ മേൽപ്പാലം പണി ഇഴഞ്ഞു നീങ്ങുന്നത്​ ഇതിന്​ ഉദാഹരണമാണ്​ .  നാല്​ വർഷം മുമ്പ്​ തുടങ്ങിയ പണികളാണ്​. വികസനം വരുന്നതിന്​ അനൂകൂല വാർത്തകളും ഉണ്ടാകണം . ആറൻമുള വിമാനത്താവളം നടപ്പാകാൻപരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.


ഡോ. സജി ചാക്കോ :

( മുൻ ജില്ലാ പഞ്ചായത്ത് ​പ്രസിഡന്‍റ്​ )


ലോകത്ത്​ വ്യത്യസ്​തമായ ഭക്ഷ്യ വിഭവങ്ങൾ ലഭിക്കുന്ന സ്ഥലമാണ്​ പത്തനംതിട്ട.   നിരവധി ആളുകൾവവ്യത്യസ്തക്യഷികളുംചെയ്യുന്നുണ്ട്​.  അടഞ്ഞ്​ കിടക്കുന്ന വീടുകൾ ടൂറിസ്റ്റുകൾക്ക്​​ വേണ്ടി ​ പ്രയോജന പ്പെടുത്താൻകഴിയുന്ന പദ്​ധതികൾക്ക്​ രൂപം നൽകണം. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനും കഴിയണം.


അജയകുമാർ വല്യൂഴത്തിൽ :

(കർഷകൻ)


രാഷ്​​ട്രീയക്കാർ വികസനത്തിന്​ തടസ്സം നിൽക്കുന്നുണ്ടെന്ന്​ അജയകുമാർപറഞ്ഞു. ജൈവക്യഷിഅധിഷിഠജയമായ ക്യഷി രീതികളാന്​ വേണ്ടത്.​ 45 ടൺ ചാണകം ഒരു മാസം നൽകാൻകഴിയുംവിധം പശ​ുക്കളെ വളർത്തുന്നതായും അദ്ദേഹം പറഞ്ഞു. ​  കർഷകരെ മറന്ന്​ മുന്നോട്ട്​പോകാൻ കഴിയില്ല.


പ്രസാദ്​ ജോൺ മാമ്പ്ര :

( ജില്ലാ പ്രസിഡന്‍റ്​, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ) :


വികസന  പ്രവർത്തനങ്ങൾ സമയ ബന്​ധിതമായിപൂർത്തിയാക്കണം. ജില്ലാ ആസ്ഥാനത്ത്​ തീപിടിത്തമുണ്ടായാൽ വെള്ളത്തിന്‍റെ ലഭ്യത കുറവ്​ പ്രശ്​മാകുന്നു. 24 മണിക്കൂറും വെള്ളം ലഭ്യമാകുന്ന സംവിധാനം ഒരുക്കണം.  നഗരത്തിലെ മാലിന്യംമുഴുവൻ പൊതു സിസ്റ്റത്തിലേക്ക്​ ഒഴുക്കാൻ കഴിയണം. ജില്ലാ ആസ്ഥാനത്തെ യാ​ത്രാ ക്ലേശവും​ പരിഹരിക്കണം.


കേരള കോൺഗ്രസ്​ ( എം)ജില്ലാ പ്രസിഡന്‍റ്​ സജി അലക്സ്​, യു.ഡി.എഫ്   ജില്ല ചെയർമാൻ അഡ്വ.  വർഗീസ് മാമൻ . ഡി. ടി. പി. സി മുൻ സെക്രട്ടറി വർഗീസ്​ പുന്നൻ, അഡ്വ. മാത്തൂർ സുരേഷ്,​  ജെറി മാത്യൂ സാം, ഡോ. എം. എസ് .സുനിൽ, പി. മോഹൻരാജ്, അഡ്വ. ഓമല്ലൂർ ശങ്കരൻ ,  രജനി പ്രദീപ്, അഡ്വ.ജോർജ് വർഗീസ്, പി. കെ. ജേക്കബ്, കെ.കെ. റോയ്സൺ ,അഷ്റഫ് അലങ്കാർ, ഡോ. റെജിനോൾഡ് വർഗീസ്, ടി. ടി. അഹമ്മദ്, എസ്. വി. പ്രസന്നകുമാർ,  രഘുനാഥൻ ഉണ്ണിത്താൻ, ജി. രാജേഷ് കുമാർ, സാം ചെമ്പകത്തിൽ ,സലിം പി. ചാക്കോ, ബി. ഹരിദാസ്, ഉഷാകുമാരി മാടമൺ  തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു. 


മാധ്യമ പ്രവർത്തകൻ വർഗീസ് സി.തോമസ് മോഡറേറ്ററായിരുന്നു. പ്രസ് ക്ലബ് പ്രസിഡൻ്റ് ബിജു കുര്യൻ സ്വാഗതവും പ്രസ് ക്ലബ് സെക്രട്ടറി ജി. വിശാഖൻ നന്ദിയും പറഞ്ഞു.  



No comments:

Powered by Blogger.