എല്ലാം മറന്ന് പൊട്ടിച്ചിരിക്കാനും ത്രില്ലടിപ്പിക്കാനുമായി " ദി പെറ്റ് ഡിറ്റക്ടീവ് " .



Movie :

The Pet Detective.


Director: 

Praneesh Vijayan.


Genre : 

Action Comdey.


Platform :  

Theatre .


Language : 

Malayalam.


Time :

119 Minutes 40 Seconds.


Direction                     :  3.5 / 5


Performance.             :   3.5   / 5


Cinematography        :   3.5   / 5


Script.                           :    3 / 5


Editing                          :    3.5 / 5


Music   & BGM            :      3.5  / 5 


Rating :                          :    20.5 /30.


✍️

Saleem P. Chacko.

CpK DesK.


പ്രണീഷ് വിജയൻ , ജയ് വിഷ്ണു എന്നിവർ തിരക്കഥയെഴുതി പ്രണീഷ് വിജയൻ സംവിധാനം ചെയ്ത " THE PET DETECTIVE " പ്രേക്ഷക മനസിൽ ഇടം നേടി മുന്നേറുന്നു .


ഷറഫുദീൻ ( സ്വകാര്യ കുറ്റാന്വേഷകൻ ടോണി ജോസ് അലൂല ) , അനുപമ പരമേശ്വരൻ ( കൈകേയി ) , വിനയ് ഫോർട്ട് ( സബ് ഇൻസ്പെക്ടർ രജത് മേനോൻ ) , വിനായക ൻ ( യാക്കത്ത് അലി ) , നിഷാന്ത് സാഗർ ( മീശക്കാരൻ ഷാജി ) , ശ്യാം മോഹൻ ( ടി.ടി ) , ജോമോൻ ജ്യോതിർ ( സനൂപ് ) , ഭഗത് മാനുവൽ ( മക്ബൂൽ ) , വിജയരാഘവൻ ( ദിൽ രാജ് / പീറ്റർ മുണ്ടക് സാംബായി ) , രൺജി പണിക്കർ ( ജോസ് അ ലൂല) , ഷോബി തിലകൻ ( മുസ്തഫ ) പി.പി. കുഞ്ഞികൃഷ്ണൻ ( ജോൽസ്യൻ ) , ജയ് വിഷ്ണു ( സുനി ) , പ്രസീദ മേനോൻ ( ലോലിത ) , ജഗദീഷ് കുമാർ ( ജബു ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ടിമ്മിചാൻ എന്ന കഥാപാത്രമായി സണ്ണി വെയ്ൻ അതിഥി താരമാണ് .


ആനന്ദ് സി. ചന്ദ്രൻ ഛായാഗ്രഹണവും , അഭിനവ് സുന്ദർ നായക്ക് എഡിറ്റിംഗും രാജേഷ് മുരുകേശൻ സംഗീതവും ഒരുക്കിയിരിക്കുന്നു . ഷറഫുദീൻ പ്രൊഡക്ഷൻസ് , ശ്രീ ഗോകുലം മൂവിസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ , ഷറഫുദീൻ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് .


പ്രൈവറ്റ് ഡിറ്റക്ടീവ് നടത്തുന്ന ടോണി ജോസ് അലൂലയുടെ എത്തുന്ന കേസും അന്വേഷണ ങ്ങളും അയാൾ നേരിടുന്ന സംഭവവികാസങ്ങ ളുമാണ് സിനിമയുടെ പ്രമേയം . ആദ്യാവ സാനം കോമഡിയിൽ ചാലിച്ച കഥയാണ് മുഖ്യ ആകർക്ഷണം .ഷറഫുദീൻ്റെ കോമഡിയും ആക്ഷനുകളും നന്നായിട്ടുണ്ട് . വിജയ രാഘവൻ അവതരിപ്പിച്ച ഇരട്ട കഥാപാത്ര ങ്ങൾ അദ്ദേഹത്തിൻ്റെ സിനിമ കരിയറിലെ വ്യത്യസ്തയുള്ള കഥാപാത്രമാണ്.

No comments:

Powered by Blogger.