സീരിയൽ - സിനിമ നടൻ ചന്തു (56) അന്തരിച്ചു.


 


വർക്കല: സീരിയൽ - സിനിമ നടൻ വർക്കല ജനാർദ്ദനപുരം ടെമ്പിൾ റോഡ് ഗവ. ആശുപത്രിക്കു സമീപം കോട്ടവിള പുത്തൻവീട്ടിൽ ജയചന്ദ്രൻ നായർ (ചന്തു -56) അന്തരിച്ചു. 


പരേതരായ രാഘവൻ നായരുടെയും ശ്രീദേവി അമ്മയുടെയും മകനായ ജയചന്ദ്രൻ നായർ (ചന്തു )  ദേഹാസ്വാസ്‌ഥ്യത്തെ തുടർന്ന്  ഒക്ടോബർ 6 തിങ്കളാഴ്‌ചയാണ് അന്തരിച്ചത്. 


'സൈന്യം' എന്ന ജോഷി ചിത്രത്തിലൂടെയാണ് ജയചന്ദ്രൻ നായർ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ചില സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.


സംസ്കാരം ഒക്ടോബർ 12 ന് രാവിലെ 8.30 ന് വീട്ടുവളപ്പിൽ.

No comments:

Powered by Blogger.