വയലാർ@50.


 


വയലാർ@50.


കവിത കൊണ്ട് ഇന്ദ്രജാലം സൃഷ്ടിച്ച മലയാളിയുടെ മനസ്സിൽ മായാത്ത മാരിവില്ലായി ഏഴു നിറങ്ങൾ ചൊരിയുന്ന കവി .അതുല്യനായ ഗാനരചയിതാവ് .


വയലാർ രാമവർമ്മ ഇന്ദ്രധനുസ്സിൽ തൂവൽ കൊഴിയുന്ന ഈ മനോഹര തീരത്തു തന്നെ ഇന്നുമുണ്ട്. വയലാറിന്റെ വരികൾ കേൾക്കാതെ മലയാളിയുടെ ഒരുദിവസവും കടന്നു പോകുന്നില്ല .

വയലാർ വിട പറഞ്ഞിട്ട് ഇന്ന് അൻപത് വർഷം .


അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങ ൾക്കുമെതിരെ തൂലിക ചലിപ്പിച്ച വയലാർ തന്റെ ആത്മാവിന്റെ കൈയൊപ്പ് ചാർത്തിയ കവിതകളിലും ഗാനങ്ങളിലും ബിംബകൽപ്പനകൾ നിറച്ചു .


” മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു

മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു

മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണു പങ്കുവെച്ചു മനസു പങ്കുവെച്ചു .


ഈ ഗാനം 1974 ൽ വയലാറിന് രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ നേടി കൊടുത്തു . കവിതയുടെയും ഗാനത്തിന്റെയും തലങ്ങൾക്കപ്പുറം മാനവികമായ ഒരു തത്വശാസ്ത്രത്തിന്റെ അർത്ഥാന്വേഷണം കൂടിയാണ് ഈ വരികൾ .

No comments:

Powered by Blogger.