വ്യത്യസ്ത പ്രമേയവുമായി അർജുൻ അശോകൻ്റെ " തലവര " .


 

Movie :

Thalavara 


Director: 

Akhil Anilkumar .


Genre : 

Family Drama 


Platform :  

Theatre .


Language : 

Malayalam


Time :

121Minutes 35 Seconds.


Rating : 

3.5 / 5 

✍️

Saleem P. Chacko.

CpK DesK.


മുഖത്തും ശരീരത്തിലും വെള്ളപ്പാണ്ടുള്ള ജ്യോതിഷ് തൻ്റെ സ്വപ്നത്തിലേക്ക് എത്താൻ അനുഭവിക്കേണ്ടി വരുന്ന പ്രതിസന്ധികളാണ് " തലവര " പറയുന്നത് . സമൂഹവും വെള്ളപാണ്ട് അയാളുടെ വൈകല്യമായി അടിച്ചേൽപ്പിക്കുന്നു . ജ്യോതിഷിൻ്റെ ജീവിതത്തിലേക്ക് അപ്രതീക്ഷതമായി കടന്നുവരുന്ന പ്രണയവുമാണ് സിനിമയുടെ പ്രമേയം .


അഖിൽ അനിൽകുമാർ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നു. അനിരുദ്ധ് അനീഷ് ഛായാഗ്രഹണവും രാഹുൽ രാധാകൃഷണൻ്റെ എഡിറ്റിംഗ് ഗംഭീരം. അഖിൽ അനിൽകുമാർ , അപ്പു അസ്‌ലം എന്നിവരാണ് രചന .ഷെബിൻ ബക്കറും , മഹേഷ് നാരായണനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് .


ജ്യോതിഷായി ഗംഭീര അഭിനയമാണ് അർജുൻ അശോകൻ കാഴ്ചവെച്ചിരിക്കു ന്നത് . രേവതി ശർമ്മയുടെ അഭിനയം മികച്ചതായി . കണ്ണപ്പനായി അശോകനും തിളങ്ങി. ദേവദർശിനി ചേതൻ അമ്മ വേഷത്തിൽ വ്യത്യസ്ത അഭിനയം കാഴ്ചവെച്ചു .


ശരത് സഭ , ആതിര മറിയം , അഭിറാം രാധാകൃഷ്ണൻ , വിഷ്ണു രഘു, മുഹമ്മദ് റാഫി , മനോജ് മോസസ്, സോഹൻ സീനുലാൽ , ഷെബിൻ ബെൻസൺ ,ഷാജു ശ്രീധർ  തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു .



No comments:

Powered by Blogger.