ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ കോഴിക്കോടിൻ്റെ നേതൃത്വത്തിൽ കൈരളി തിയേറ്ററിലെ വേദി ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംഘടനയിലെ അംഗങ്ങൾക്ക് ഉള്ള ഓണക്കിറ്റ് വിതരണവും എഴുപത് കഴിഞ്ഞവർക്കുള്ള പെൻഷൻ വിതരണവും നടന്നു
ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ കോഴിക്കോടിൻ്റെ നേതൃത്വത്തിൽ കൈരളി തിയേറ്ററിലെ വേദി ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംഘടനയിലെ അംഗങ്ങൾക്ക് ഉള്ള ഓണക്കിറ്റ് വിതരണവും എഴുപത് കഴിഞ്ഞവർക്കുള്ള പെൻഷൻ വിതരണവും നടന്നു.
കൈതപ്രം ദാമോദരൻ നമ്പൂതിരി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു . പ്രസിഡൻ്റ് ഷാജി പട്ടിക്കര അദ്ധ്യക്ഷത വഹിച്ചു. വി.പി. മാധവൻനായർ, കെ. നാരായൺ , സെക്രട്ടറി സെന്തിൽ രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ അംഗങ്ങളുടെ മക്കൾക്കുള്ള മൊമൻ്റോയും പൊന്നാടയും ചടങ്ങിൽ വിതരണം ചെയ്തു.

No comments: