വിശാൽ 35 ന് പേര് " മകുടം " :ടൈറ്റിൽ ടീസർ പുറത്തിറങ്ങി.



വിശാൽ 35 ന് പേര് " മകുടം " :ടൈറ്റിൽ ടീസർ പുറത്തിറങ്ങി.


https://youtu.be/dptsl1ddSMg?si=Q2lZC1Cbbf4Sm8AK


തെന്നിന്ത്യൻ മുൻ നിര താരം  വിശാൽ    നായകനാവുന്ന 35 - മത്തെ സിനിമയുടെ പേര് അണിയറക്കാർ പ്രഖ്യാപിച്ചു. ' മകുടം ' എന്നാണ് പുതിയ വിശാൽ ചിത്രത്തിൻ്റെ പേര്. ഇതൊരു ' പവർ പാക്ക്ഡ് ആക്ഷൻ ' ചിത്രമാണെന്ന സൂചനയാണ് ടൈറ്റിൽ ടീസർ നൽകുന്നത്. ടൈറ്റിൽ ടീസർ പുറത്തിറങ്ങി മൂന്നു മണിക്കൂറുകൾ  കൊണ്ട് തന്നെ അത് ഒന്നര ലക്ഷത്തിൽ പരം കാണികളെ ആകർഷിച്ച് മുന്നേറ്റം തുടരുന്നു എന്നത് ശ്രദ്ധേയമാണ്.


 മകുട ' ത്തിൻ്റെ 45 ദിവസത്തെ ആദ്യഘട്ട ചിത്രീകരണം  ചെന്നൈയിൽ തുടങ്ങി ഊട്ടി, പാലക്കാട് എന്നിവിടങ്ങളിലായി   പുരോഗമി ക്കുന്നു.  തമിഴിലെ ഒന്നാം കിട നിർമ്മാണ കമ്പനിയായ ആർ.ബി. ചൗധരിയുടെ ' സൂപ്പർ ഗുഡ് ഫിലിംസ് ' നിർമ്മിക്കുന്ന 99- മത്തെ സിനിമയാണിത് . തുഷാരാ വിജയനാണ് ചിത്രത്തിൽ വിശാലിൻ്റെ ജോഡി. തമിഴ് - തെലുങ്ക് താരം അഞ്ജലിയും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രവി അരസാണ് രചനയും സംവിധാനവും. 


ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ  ഒന്നും തന്നെl അണിയറക്കാർ വെളിപ്പെടുത്തിയിട്ടില്ല. സർപ്രൈസ് അപ്‌ഡേറ്റുകൾ അടുത്ത ദിവസങ്ങളിൽ പ്രതീക്ഷിക്കാം . ജി. വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. റിച്ചാർഡ് എം നാഥൻ ഛായാഗ്രഹണം നിർവഹിക്കുന്നു.


                                                                                സി.കെ.അജയ് കുമാർ പി ആർ ഓ

No comments:

Powered by Blogger.