സജിൻ ബാബു സംവിധാനം ചെയ്യുന്ന " തിയേറ്റർ " ദി മിത്ത് ഓഫ് റിയാലിറ്റി’' ഒക്ടോബർ 16ന് റിലീസ് ചെയ്യും .
സജിൻ ബാബു സംവിധാനം ചെയ്യുന്ന " തിയേറ്റർ " ദി മിത്ത് ഓഫ് റിയാലിറ്റി’' ഒക്ടോബർ 16ന് റിലീസ് ചെയ്യും .
അന്താരാഷ്ട്ര-ദേശീയ പുരസ്കാരങ്ങൾ നേടിയ "ബിരിയാണി " എന്ന ചിത്രത്തിനു ശേഷം സജിൻ ബാബു രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘'തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി" ഒക്ടോബർ 16ന് റിലീസ് ചെയ്യും .
ദേശീയ പുരസ്കാരം ലഭിച്ച ‘ബിരിയാണി’ക്ക് ശേഷം സജിൻ ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’. മറഞ്ഞുപോകുന്ന ആചാരങ്ങളും, വിശ്വാസവും, ഐതിഹ്യങ്ങളും, യാഥാർഥ്യവും തമ്മിലുള്ള അന്തരമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. അഞ്ജന ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പ്, ഫിലിപ്പ് സക്കറിയ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സന്തോഷ് കോട്ടായി സഹനിർമ്മാതാവാണ്. ഇന്നത്തെ ലോകത്ത് മനുഷ്യർ അവരുടെ വ്യക്തിപരമായ വിശ്വാസങ്ങൾക്കും താൽപര്യങ്ങൾക്കു മനുസരിച്ച് ചുറ്റുമുള്ള യാഥാർത്ഥ്യങ്ങളെ സ്വയം വ്യാഖ്യാനിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
"റിമ കല്ലിങ്കലും സരസ ബാലുശ്ശേരിയും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിൽ ഡൈൻ ഡേവിസ്, പ്രമോദ് വെളിയനാട്, കൃഷ്‌ണൻ ബാലകൃഷ്‌ണൻ, മേഘ രാജൻ, ആൻ സലിം, ബാലാജി ശർമ, ഡി. രഘൂത്തമൻ, അഖിൽ കവലയൂർ, അപർണ സെൻ, ലക്ഷ്‌മി പത്മ, മീന രാജൻ, ആർ ജെ അഞ്ജലി, മീനാക്ഷി രവീന്ദ്രൻ, അശ്വതി, അരുൺ സോൾ, രതീഷ് രോഹിണി തുടങ്ങിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് റിമ കല്ലിങ്കലിന് മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സിന്റെ അവാർഡ് ലഭിച്ചിരുന്നു.ശ്യാമപ്രകാശ് എം എസ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിങ്-അപ്പു എൻ ഭട്ടതിരി,മ്യൂസിക്-സയീദ് അബ്ബാസ്,സിങ്ക് സൗണ്ട്- ഹരികുമാർ മാധവൻ നായർ,സൗണ്ട് മിക്സിംഗ് ജുബിൻ രാജ്,സൗണ്ട് ഡിസൈൻ-സജിൻ ബാബു, ജുബിൻ രാജു,ആർട്ട്-സജി ജോസഫ്, കോസ്റ്റ്യുംസ്- ഗായത്രി കിഷോർ,ആക്ഷൻ-അഷറഫ് ഗുരുക്കൾ,വിഎഫ്എക്സ്-പ്രശാന്ത് കെ നായർ,പ്രോസ്തെറ്റിക് ആന്റ് മേക്കപ്പ്-സേതു ശിവാനന്ദൻ-ആശ് അഷ്റഫ്,ലൈൻ പ്രൊഡ്യൂസർ-സുഭാഷ് ഉണ്ണി,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അജിത്ത് സാഗർ,പ്രൊഡക്ഷൻ കൺട്രോളർ-സംഗീത് രാജ്,ഡിസൈൻ-പുഷ് 360,സ്റ്റിൽസ്-ജിതേഷ് കടയ്ക്കൽ, മാർക്കറ്റിംഗ് ആന്റ്കമ്യൂണിക്കേഷൻ- ഡോക്ടർ സംഗീത ജനചന്ദ്രൻ(സ്റ്റോറീസ് സോഷ്യൽ)പി ആർ ഒ-എ എസ് ദിനേശ്.
Anjana Talkies Thr ശ്രീപ്രിയ കമ്പയിൻസ് ചിത്രം റിലീസ് ചെയ്യും .
സലിം പി ചാക്കോ .

No comments: