United Kingdom Of കേരള UKOK -The Great Youth in Kerala.


 

Movie :


United Kingdom of Kerala 
( UKOK)


Director: 

Arun Vaiga 


Genre :

Family  Drama.


Platform : 

Theatre .


Language : 

Malayalam


Time :

131 Minutes 43 Seconds.


Rating : 

3.75 / 5 

✍️

Saleem P. Chacko.
CpK DesK.



രഞ്ജിത്ത് സജീവ്, ജോണി ആന്റണി, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്  " United Kingdom of കേരള 
( UKOK).


ഇന്ദ്രൻസ്, മനോജ് കെ ജയൻ, അൽഫോൻസ് പുത്രൻ,ഡോക്ടർ റോണി,മനോജ് കെ. യു,സംഗീത, മീര വാസുദേവ്,മഞ്ജുപിള്ള,  മൂസി, ചാന്ദിനി, മെരീസ,അഖില അനോകി തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു .


മൈക്ക്,ഖൽബ്,ഗോളം എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പി ക്കുന്ന ചിത്രമാണിത്.ഫ്രാഗ്രൻ്റ് നേച്ചർ ഫിലിംസ്,പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്ന് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നു . 


ഛായാഗ്രഹണം സിനോജ് പി.അയ്യപ്പനും ,ഗാനരചന ശബരീഷ് വർമ്മ ഗാനരചനയും സംഗീതംരാജേഷ് മുരുകേശനും , എഡിറ്റിംഗ് 
അരുൺ വൈഗയും ഒരുക്കിയിരിക്കുന്നു. ലൈൻ പ്രൊഡ്യൂസർ ഹാരിസ്ദേശം,
പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകർ,കല സുനിൽ കുമരൻ 
തുടങ്ങിയവരാണ് മറ്റ് അണിയറ ശിൽപ്പികൾ .സെഞ്ച്വറി ഫിലിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത് . രഞ്ജിത്ത് സജീവിനെ നായകനാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്നി ചിത്രങ്ങൾക്ക് ശേഷമാണ് അരുൺ ഈ ചിത്രം സംവിധാനം ചെയ്തത് .


നമ്മുടെ സമൂഹത്തിലെ നന്മകളും തിന്മകളും ഒരുപോലെ അനാവരണം ചെയ്യുന്ന ചിത്രമാണിത് .മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മൂന്നാം മുന്നണി നേതാവും സംയുക്തമായി ഒരു വാർത്ത സമ്മേളനം നടത്തുന്നത് എന്തിനാണെന്ന ചോദ്യം ഉയർത്തി കൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. യു.കെ.യ്ക്ക് പോകാൻ ഒരുങ്ങുന്ന ടോണി എന്ന യുവാവിൻ്റെ ജീവിതവുമായി കണക്ക്റ്റ് ചെയ്താണ് കാലികപ്രസക്തിയുള്ള വിഷയം അവതരിപ്പിച്ചിരിക്കുന്നത് .


സർക്കാർ ജോലി ലഭിക്കുന്നവരാണോ അതോ പഠനം കഴിഞ്ഞ് വിദേശത്തേക്ക് പോകുന്നവരാണോ എണ്ണത്തിൽ കൂടുതൽ ചോദ്യമാണ് സിനിമ ഉയർത്തുന്ന ചോദ്യം .വിദേശത്തേക്ക് പോകുന്ന ഉദ്യോഗാർത്ഥികൾക്ക് അവർ അഗ്രഹിച്ച ജീവിതം ലഭിക്കുന്നുണ്ടോ എന്നുള്ള ചോദ്യം ഉയർത്തുന്നു . വിദേശ ജോലി ഉപേക്ഷിച്ച് നാട്ടിൽ എന്തെങ്കിലും ബിസിനസ്സ് ചെയ്യാൻ ചെറുപ്പക്കാർ ശ്രമിക്കുമ്പോൾ സർക്കാരോ സ്വന്തം കുടുംബമോ സപ്പോർട്ട് ചെയ്യുന്നില്ല എന്നും പ്രമേയം പറയുന്നു .


രഞ്ജീത് സജീവ് അവതരിപ്പിക്കുന്ന ടോണിയും ജോണി ആൻ്റണി അവതരിപ്പിക്കുന്ന പിതാവ് റോയിച്ചനും സിനിമയുടെ ഹൈലൈറ്റാണ് .ജോണി ആൻ്റണിയുടെ റോയിച്ചൻ എന്ന കഥാപാത്രം വേറിട്ട് നിൽക്കുന്നു. ഗുരുതരമായ വിഷയം ചിട്ടയോടുകുടി അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞു .



വൃദ്ധൻമാരുടെ നാടായി കേരളം മാറണമോ ?


സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിക്കുന്നവരുടെ കഥ ?


" The Great Youth in Kerala " .

No comments:

Powered by Blogger.