ക്രൈം ത്രില്ലർ മൂവിയാണ് " കുബേര " . ധനുഷിൻ്റെ അഭിനയ മികവ് ഒരിക്കൽ കൂടി ......



Movie :

Kuberaa .


Director: 

Sekhar Kammula 


Genre :

Thriller Crime


Platform : 

Theatre .


Language : 

Tamil 


Time :


184 Minutes 43 Seconds.


Rating : 

3.5 / 5 


✍️

Saleem P. Chacko.

CpK DesK.


ധനുഷ് , നാഗാർജുന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖർ കമ്മുല സംവിധാനം ചെയ്ത " കുബേര " തിയേറ്ററുകളിൽ എത്തി .


ധനുഷിൻ്റെ 51- മത്തെ ചിത്രമാണിത് . ശ്രീ വെങ്കിടേശ്വര സിനിമാസ് എൽ.എൽ.പി , അമിനോസ് ക്രിയേഷൻസ് എന്നിവയുടെ ബാനറിൽ സുനിൽ സാരംഗ് , പുസ്കൂർ റാം മോഹൻ റാവു , അജയ് കൈകാല എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 


ധനുഷ് (ദേവ ) , നാഗാർജ്ജുന ( ദീപക് ) , രശ്മിക മന്ദാന ( സമീറാ ) , ജിം സർഭ് ( നീരജ മിത്ര ) , ഷിൻഡെ ( എസ്.ഐ അശോക് ഗോഡ് ബോൾ ) , സുനൈന ( ദീപകിൻ്റെ ഭാര്യ ) എന്നിവരോടൊപ്പം ദലീപ് താഹിൽ ( നിരജ് മിത്രയുടെ പിതാവ് ) ഹരീഷ് പേരടി ( ആർ. സിദ്ധപ്പജി എം.പി ) ,ദിവ്യ ദേകേറ്റ് , കൗശിക്ക് മഹാത , സൗരവ് ഖുറാന , കേണൽ രവി വർമ്മ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.


നികേത് ബൊമ്മി റെഡ്ഡി ഛായാഗ്രഹണവും , കാർത്തിക ശ്രീനിവാസ് എഡിറ്റിംഗും ദേവി ശ്രീ പ്രസാദ് സംഗീതവും , വിവേക , ചൈതന്യ പിംഗലി , നന്ദ കിഷോർ എന്നിവർ ഗാനരചനയും നിർവ്വഹിക്കുന്നു. ധനുഷ് ,ഹൈഡ് കാർത്തി കരിമുള്ള എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.


സി.ബി.ഐ ഓഫീസർ ദീപക് ( നാഗാർജ്ജുന ) ജയിലിൽ കഴിയുന്ന വേളയിൽ നീരജ് മിത്ര ( ജിം സർഭ്) എന്ന ബിസിനസ്സ്മാൻ ജയിലിൽ നിന്ന് പുറത്തിറക്കുന്നു . കള്ളപ്പണം വെളു പ്പിക്കാനുള്ള ദൗത്യം ദീപകിനെ നീരജ് മിത്ര എൽപ്പിക്കുന്നു.  വിവിധ സ്ഥലങ്ങളിലുള്ള നാല് യാചകരെ കൂടെ കൂട്ടുന്നു.  സ്വന്തമായി വീടും നാടും ഇല്ലാത്തവർ ഇവരോടൊപ്പം ചേരുന്നു. ദേവയെന്ന ( ധനുഷ് ) യാചകനും നാല് പേരിൽ  ഒരാളാണ് .


മൂന്ന് മണിക്കൂർ സിനിമയുടെ ദൈർഘ്യം ഒരു നെഗ്ഗറ്റീവ് തന്നെയാണ് . ആദ്യ പകുതി മെച്ചപ്പെട്ടതായി തോന്നി .വേണ്ടത്ര ഗൗരവത്തിൽ ക്ലൈമാക്സ് രംഗങ്ങൾ എത്തിയില്ല . ധനുഷിൻ്റെ അഭിനയമാണ് സിനിമയുടെ പ്രധാന ഘടകം . അതുപോലെ തന്നെ നാഗാർജുന നന്നായിട്ടുണ്ട്.  എം.പി  ആർ. സിദ്ധപ്പയായി ഹരിഷ് പേരടിയും തിളങ്ങി. ഛായാഗ്രഹണം മികവുറ്റതായി . പശ്ചാത്തലസംഗീതം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല . ധനുഷ് സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഈ സിനിമ ഇഷ്ടപ്പെടും. കുറച്ച്കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന സിനിമയായി " കുബേര " മാറുമായിരുന്നു .


No comments:

Powered by Blogger.