പ്രിവ്യു ഷോയിൽ മികച്ച അഭിപ്രായവുമായി ബോബൻ ഗോവിന്ദൻ്റെ " മലവാഴി " .രചന : രാജേഷ് കുറുമാലി .
പ്രിവ്യു ഷോയിൽ മികച്ച അഭിപ്രായവുമായി ബോബൻ ഗോവിന്ദൻ്റെ " മലവാഴി " .രചന : രാജേഷ് കുറുമാലി .
വിഖ്യാത ഛായാഗ്രാഹകൻ മധു അമ്പാട്ടിൻ്റെ ദൃശ്യചാരുതയിൽ കവിത പോലെ ഹൃദ്യമായ ഒരനുഭവമായി മലവാഴി എന്ന മലയാള ചലച്ചിത്രം. പ്രിവ്യു കണ്ടവരുടെ കണ്ണും മനസും നിറയിച്ചാണ് നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ തീയേറ്റർ വിട്ടിറങ്ങിയത്.
കൊല്ലങ്കോടിൻ്റെ ദൃശ്യഭംഗി ഒരു പെയ്ൻ്റിങ്ങ് പോലെ ഒപ്പിയെടുത്ത ഫ്രയ്മുകളും ഹൃദയം വിങ്ങുന്ന രംഗങ്ങളും മലവാഴി എന്ന ചിത്രത്തെ പ്രേക്ഷകരോട് ചേർത്ത് നിർത്തുന്നു.കാലങ്ങൾക്കിപ്പുറം ശക്തമായ തിരക്കഥയും മികവുറ്റ സംവിധാനവും ചിത്രത്തിൻ്റെ പ്രത്യേകതയാണ്.
ബോബൻ ഗോവിന്ദൻ എന്ന നവാഗതനാണ് പാളിച്ചകളില്ലാതെ ഈ ചിത്രം സംവിധാനം ചെയ്തീട്ടുള്ളത്. കഥ ഓ.കെ ശിവരാജ്& രാജേഷ് കുറുമാലി , തിരക്കഥ,സംഭാഷണം രാജേഷ് കുറുമാലി. ദളിത് കലാരു പത്തിൻ്റെ പശ്ച്ചാത്തലത്തിൽ മുനിയറകൾ സംരക്ഷിക്കപെടേണ്ടതിൻ്റെ പ്രസക്തി ഈ ചിത്രം തുറന്നു കാണിക്കുന്നു. ദളിതരും അവരുടെ പാരമ്പര്യ കലാരൂപങ്ങളും, ജീവിതവും പ്രകൃതിയോട് ലയിച്ചു കിടക്കുന്നതാണ്.ദളിത് ജീവിതവും അവരുടെ കലകളുംഅടിച്ചമർത്തപെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും പ്രകൃതിക്കും ദളിത് കലാരൂപങ്ങളുടെ നിലനിൽപ്പിനും വേണ്ടി പൊരുതേണ്ടി വന്ന മനുഷ്യരുടെ ചെറുത്തുനിൽപ്പിൻ്റെ കഥയാണ് ചിത്രം പറയുന്നത്.
മുംബൈയിലെ തിയറ്റർ ആർട്ടിസ്റ്റ് ദേവദാസ് പ്രധാന വേഷം ചെയ്യുന്നു.സംസ്ഥാന അവാർഡ് ജേതാവ് സിജി പ്രദീപ് നായിക യാവുന്നു .കൂടാതെ തെന്നിന്ത്യൻ സിനിമ യിലെ പ്രശസ്ഥരായ ഗുരു സോമ സുന്ദരം, പത്മശ്രീ ഐ.എം.വിജയൻ,സുന്ദര പാണ്ഡ്യൻ,മോഹൻ സിത്താര,രാജൻ പൂ ത്തറക്കൽ.പ്രവീൺ നാരായണൻ ,പാച്ചു, ശാന്തകുമാരി,മാസ്റ്റർ ദേവനന്ദൻഎന്നിവർ അഭിനയിക്കുന്നു.
ലീഗോൾഡ് ഫിലിംസിന്റെ ബാനർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഡി.ഒ.പി മധു അമ്പാട്ട് ആണ്. സംഗീതം മോഹൻസിത്താര. ഗാനരചന ഷമ്മു മാഞ്ചിറ, രാജേഷ് കുറുമാലി.എഡിറ്റിംഗ് സുമേഷ് ബി.ഡബ്ല്യു.ടി. പശ്ചാത്തല സംഗീതം: സാജൻ മാധവ്,ആർട്ട് ബിനിൽ.കോസ്റ്റ്യൂമർ രശ്മി ഷാജൂൺ കാര്യാൽ. മേക്കപ്പ് പി.എൻ മണി. എക്സിക്യൂട്ടീവ്. സുരേഷ് പുത്തൻകുളമ്പ്, മാനേജർ:സോണി ഒല്ലൂർ, സുജിത് ഐനിക്കൽ. കാസ്റ്റിംഗ് ഡയറക്ടർ രാജേഷ് നാരായണൻ.ചീഫ് അസോസിയറ്റ് ഡയറക്ടർ ലിഗോഷ് ഗോപിനാഥ്. അസോസിയേറ്റ് ഡയറക്ടർ ശിവ രഘുരാജ്. അസിസ്റ്റന്റ് ഡയറക്ടേഴ്സ് ബിബി കെ ജോൺ ,അജയ് റാം.,ഉബൈസ്. പ്രൊഡക്ഷൻ ഇൻ ചാർജ് പൂക്കടവാസു. ഫിനാൻസ് കൺട്രോളർ ദില്ലി ഗോപൻ. അക്കൗണ്ട്സ് ഹർദീപ് ഷിൻഡെ,സ്റ്റിൽസ് അജേഷ് ആവണി. കളറിസ്റ്റ് ലിജു പ്രഭാകർ, എഫക്റ്റ്: രാജ് മാർത്താണ്ഡം. ഡിസൈൻ മനു ഡാവിഞ്ചി,ഗായകർ മോഹൻ സിതാര, ശ്രുതി രാജ്, സാജൻ മാധവ്, സുരേഷ് കൊടകര. സ്റ്റുഡിയൊ ചിത്രാഞ്ജലി, പി.ആർ.ഒ: എം.കെ ഷെജിൻ
No comments: