പ്രിയ നടി അടൂർ പങ്കജത്തിന് സ്മരണാഞ്ജലികൾ .
1925ൽ അടൂർ പാറപ്പുറത്ത് കുഞ്ഞുരാമൻ പിള്ളയുടെയും കുഞ്ഞുഞ്ഞമ്മയുടെയും മകളായി അടൂരിൽ ജനിച്ചു. നാനൂറിലധികം ചിത്രങ്ങളിൽ സഹനടിയായും ഹാസ്യ താരമായും അടൂർ പങ്കജം അഭിനയിച്ചിട്ടുണ്ട്. പ്രസിദ്ധ നടി അടൂർ ഭവാനി സഹോദരിയാണ് .
പതിനൊന്ന് വയസ് വരെ പന്തളം കൃഷ്ണപിള്ള ഭാഗവതരുടെ കീഴിൽ സംഗീത പഠനം നടത്തി. പന്ത്രണ്ടാം വയസിൽ കണ്ണൂർ കേരള കലാനിലയം ട്രൂപ്പിൻ്റെ " മധു മധുര്യം " എന്ന നാടകത്തിൽ അഭിനയിച്ചു. എം.കെ രമണി സംവിധാനം ചെയ്ത " പ്രേമലേഖ " ആയിരുന്നു ആദ്യ ചിത്രം . " അമ്മത്തൊട്ടിൽ " ആയിരുന്നു അവാസന ചിത്രം .
1976 ൽ സഹോദരി അടൂർ ഭവാനിയുമായി ചേർന്ന് അടൂർ ജയ തിയറ്റേഴ്സ് തുടങ്ങി. 2008 ൽ കേരള സംഗീത അക്കാഡമി സമഗ്ര സംഭാവനകൾക്ക് ആദരിച്ചു. " ശബരിമല ശ്രീ അയ്യപ്പൻ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള രണ്ടാമത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.
ദേശീയ അവാർഡ് നേടിയ ചെമ്മീനിലെ " നല്ല പെണ്ണ് " എന്ന ചിത്രത്തിൻ്റെ ഏറ്റവും ശ്രദ്ധേയമായ അഭിനയമാണ് കാഴ്ചവെച്ചത്. ആദ്യ നിയോ റിയലിസ്റ്റിക് ചിത്രമായ " ന്യൂസ് പേപ്പർ ബോയ് " (1955) എന്ന സിനിമയിൽ പ്രധാന വേഷം ചെയ്തു.
ദേവരാജൻ പോറ്റിയാണ് ഭർത്താവ് . സിനിമ - ടീവി സീരിയൽ നടൻ അജയൻ മകനാണ് .
No comments: