ശിവഭക്തനായ കണ്ണപ്പയുടെ ഇതിഹാസത്തെ അടിസ്ഥാനമാക്കി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന " കണ്ണപ്പ " ജൂൺ 27ന് റിലീസ് ചെയ്യും . സംഗീതം : സ്റ്റീഫൻ ദേവസ്സി .
ശിവഭക്തനായ കണ്ണപ്പയുടെ ഇതിഹാസത്തെ അടിസ്ഥാനമാക്കി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന " കണ്ണപ്പ " ജൂൺ 27ന് റിലീസ് ചെയ്യും . സംഗീതം : സ്റ്റീഫൻ ദേവസ്സി .
വിഷ്ണു മഞ്ചു ( കണ്ണപ്പ ) , മോഹൻ ബാബു ( മഹാദേവ ശാസ്ത്രി ) , ആർ. ശരത്കുമാർ ( നാഥനാഥൻ ) , മധു ( പന്നഗ ) , മുകേഷ് ഋഷി ( കമ്പാടു ) , ബ്രഹ്മാജി ( ഗവരാജു ) , കരുണാസ് ( വീരയ്യ ) , ബ്രഹ്മാനന്ദം ( പിലാകൻ) , രഘു ബാബു ( മല്ലയ്യ ) , ഐശ്വര്യ ഭാസ്കരൻ ( മാരോമ്മ ) , പ്രീതി മുകുന്ദൻ ( നെമാലി ) , ദേവരാജ് ( മുണ്ടാടൻ ) , ലവി പജ്നി ( ബെബുലി ) , ശിവ ബാലാജി ( കുമാര ദേവ ശാസ്ത്രി ) , അർപ്പിത് രങ്ക ( കാലാമുഖ) , സമ്പത്ത് റാം ( ചന്തു ഡു ) , കൗശൽ നന്ദ ( മാലി ) , സുരേഖ വാണി ( നാഗമല്ലി ), സ്പ്തഗിരി ( ഗിലകൻ ) , അനോല റോഡ്രിഗസ് ( ജോസിറ്റ ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .
അതിഥി താരങ്ങൾ :
മോഹൻലാൽ ( കിരാത ) , പ്രഭാസ് ( രുദ്രൻ ) , അക്ഷയ്കുമാർ ( ശിവൻ ) , കാജൽ അഗർവാൾ ( പാർവ്വതി ദേവീ ) എന്നിവർ അതിഥിതാരങ്ങളാണ് .
200 കോടി മുതൽമുടക്കുള്ള ഈ ഫാൻ്റസി ചിത്രം മോഹൻ ബാബു നിർമ്മിച്ചിരിക്കുന്നു. ഷെൽഡൺ ചൗ ഛായാഗ്രഹണവും , ആന്തണി എഡിറ്റിംഗും സ്റ്റീഫൻ ദേവസ്സി സംഗീതവും, രാമ ജോഗ്യ്യ ശാസ്ത്രി , ശ്രീമണി , സുദ്ദാല അശോക് തേജ എന്നിവർ ഗാനരചനയും ഒരുക്കുന്നു. വിജയ് പ്രകാശ് , എൽ. വി . രേവന്ന് , സാഹിതി ചഗന്തി , ശങ്കർ മഹാദേവൻ , അരിയാന മഞ്ചു , വിവിയാന മഞ്ചു എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് .
എവിഎ എൻ്റർടെയ്ൻമെൻ്റ് , 24 ഫ്രെയിംസ് ഫാക്ടറി , യു.എസ് പ്രൊഡക്ഷൻ കൺസൾട്ടൻ്റ് അൽ ഡോമിനോ എന്നി നിർമ്മാണ കമ്പിനികൾ ഈ സിനിമയുടെ ഭാഗമാണ് . ഏഷ്യൻ സുരേഷ് എൻ്റെർടെയിൻ മെൻ്റ് റെഡ് ജയൻ്റ് മൂവിസ് , പെൻ മരുധാർ എൻ്റെർടെയ്ൻമെൻ്റ് ഹോം ബാലെ ഫിലിസ്, ആശീർവാദ് ഫിലിംസ്, യാഷ് രാജ് ഫിലിംസ് എന്നി കമ്പനികൾ വിതരണം ചെയ്യുന്നു .
സലിം പി. ചാക്കോ .

No comments: