" നരിവേട്ട " U/A സർട്ടിഫിക്കറ്റ് .
" നരിവേട്ട " U/A സർട്ടിഫിക്കറ്റ് .
ടൊവിനോതോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ട U/A സർട്ടിഫിക്കറ്റ് .
ടൊവിനോ തോമസ്സിന് പുറമേ സുരാജ് വെഞ്ഞാറമൂട്, പ്രശസ്ത തമിഴ് നടനും, സംവിധായകനുമായ ചേരൻ , പ്രിയംവദാ കൃഷ്ണൻ ,
പൂർണ്ണമായും പൊലീസ് പശ്ചാത്തല ത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വലിയൊരു ദൗത്യത്തിൽ പങ്കെടുക്കേണ്ടി വരുന്നതാണ്ഈ കഥാപാത്രങ്ങൾ. ചിത്രത്തിൻ്റെ നിർണ്ണായകമായ ഗതിവിഗതികളിൽ ഈ കഥാപാത്രങ്ങളുടെ സാന്നിദ്ധ്യം ഏറെ വലുതാണ്.ഇതിലെ ഏറെ പ്രാധാന്യം നിറഞ്ഞതാണ് വർഗീസ് പീറ്റർ എന്ന കോൺസ്റ്റബിളിൻ്റേത്. അദ്ദേഹത്തിൻ്റെ ഔദ്യോഗിക ജീവിതത്തിലും, വ്യക്തി ജീവിതത്തിലും നേരിടുന്ന സംഘർഷങ്ങളി ലൂടെ യാണ് ഈ ചിത്രത്തിൻ്റെ കഥാ വികസനം . മനോഹരമായ ഒരു പ്രണയവും ഇതിനോടൊപ്പം പ്രാധാന്യമർഹിക്കു ന്നുണ്ട്.പ്രേക്ഷകർക്ക് മനസ്സിൽ ചേർത്തു വയ്ക്കാൻ പറ്റുന്ന കഥാപാത്രങ്ങളാണ് വർഗീസ് പീറ്ററും, ബഷീർ അഹമ്മദും, രഘുറാം കേശവും, വർഗീസിൻ്റെ പ്രണയിനി നാൻസി എന്ന കഥാപാത്രത്തെയാണ് പ്രിയംവ ദാകൃഷ്ണ അവതരിപ്പിക്കുന്നത്.
ഇൻഡ്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ, എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. ആര്യാ സലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട് നന്ദു,, പ്രശാന്ത് മാധവൻ, അപ്പുണ്ണി ശശി, എൻ.എം. ബാദുഷ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്ര മെത്തുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫി ന്റേതാണു തിരക്കഥ. ഗാനങ്ങള്‍ കൈതപ്രം , സംഗീതം ജെയ്ക്ക് ബിജോയ് , ഛായാ ഗ്രഹണം വിജയ്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ എന്‍. എം. ബാദുഷ പ്രൊജക്റ്റ് ഡിസൈന്‍ ഷെമി കലാസംവിധാനം ബാവ,മേക്കപ്പ് അമല്‍, കോസ്റ്റ്യും ഡിസൈന്‍ അരുണ്‍ മനോഹര്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ രതീഷ് കുമാര്‍ , നിര്‍മ്മാണ നിര്‍വ്വഹണം സക്കീര്‍ ഹുസൈന്‍ , പ്രതാപന്‍ കല്ലിയൂര്‍ , പി.ആർ.ഓ വാഴൂർ ജോസ് .
കുട്ടനാട്, ചങ്ങനാശ്ശേരി, കോട്ടയം വയനാട് എന്നിവിടങ്ങളിലായി ചിത്രീകരണം നടന്നത് .
സലിം പി . ചാക്കോ .
No comments: