ഞാനും എന്റെ ക്യാമറാമാനും... എം.എ നിഷാദ് .


 

ഞാനും എന്റെ ക്യാമറാമാനും...


Me and my DOP''s


''LURK''..അഥവാ പതിയിരിക്കുക എന്നർത്ഥംവരുന്ന എന്റെ പന്ത്രണ്ടാമത്തെ ചിത്രം ഇന്നലെ ചിത്രീകരണം പൂർത്തീകരിച്ചു 


വലിയബഹളങ്ങളില്ലാതെകുട്ടിക്കാനത്തും,വാഗമണലിലുമായി ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് പൂർ്‌തീകരിച്ച,സിനിമയുടെ വിശേഷങ്ങൾ എല്ലാം പങ്ക് വെയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല...


ബാലതാരമായി വെള്ളിത്തിരയിൽ എത്തിയെങ്കിലും,സംവിധാനം പഠിക്കാൻ നിർമ്മാതാവായി സിനിമാ ജീവിതം ആരംഭിക്കുമ്പോൾ ,സ്വപ്നം കാണാൻ കഴിയുന്നതിലുമപ്പുറം ഈശ്വരൻ ഒരുപാട് നല്ലോർമ്മകളാണ് എനിക്ക് സമ്മാനിച്ചു. സിനിമയിൽ നിന്നും ഒരുപാട്  തിക്താനുഭവങ്ങളുമുണ്ടായി...ഒന്നും ഹൃദയത്തിലേക്ക് അധികം എടുക്കാറില്ലെങ്കിലുംവിശ്വാസ വഞ്ചന നടത്തുന്നവരെയും,കൂടെ നിന്ന് ഒറ്റുന്നവരേയും തിരിച്ചറിയാൻ വൈകിയത് എന്റെ പിഴ തന്നെയാണ്...


നല്ലത് മാത്രം ചിന്തിച്ച് മുന്നോട്ട് പോകാം...


സിനിമാട്ടോഗ്രാഫി എനിക്ക് ഫിലിം മേക്കിങ്ങിലെഏറ്റവും പ്രിയപ്പെട്ടതാണ്...ഒരു കഥയുടെ ബീജം ഉള്ളിൽ വരുമ്പോഴും അല്ലെങ്കിൽ ഒരു കഥ കേൾക്കുമ്പോഴും മനസ്സിൽ വിഷ്വൽസ് വരുന്നത്അത്രമാത്രം ഛായാഗ്രഹണം എനിക്ക് പ്രിയതരമായത് കൊണ്ടാണ്..


''ഒരാൾ മാത്രം'' എന്ന ഞാൻ നിർമ്മിച്ച്, സത്യൻ,അന്തിക്കാട് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രത്തിൽ നിന്ന് തന്നെ ഈ കുറിപ്പ് തുടങ്ങാം..


വിപിൻ മോഹൻ എന്ന ഛായാഗ്രഹകനെ ഞാൻ പരിചയപ്പെടുന്നത്,ആ സമയത്താണ്... എന്നിലെ സംവിധാനമോഹിയെ അന്ന് തന്നെ അദ്ദേഹം തിരിച്ചറിഞ്ഞു എന്നുളളതാണ് സത്യം..അദ്ദേഹം വെക്കുന്ന ഓരോ ഫ്രെയിമും കൗതുകത്തോടെ ഞാൻ നോക്കി നിന്നതും, Arrie 3 ക്യാമറയിലൂടെ മമ്മൂട്ടി,എന്ന അതുല്ല്യ കലാകാരനെ ഞാൻ നോക്കിയതും അതിനുളള അവസരം എനിക്ക് നൽകിയ വിപിൻ ചേട്ടന്റ്റെ മനസ്സും വളരെ വലുതാണ്...മോണിറ്ററും, ഡിജിറ്റൽ ഫോർമാറ്റുമല്ലാത്ത ഒരു കാലം...ഫിലിമിൽ ചിത്രീകരിച്ച ചിത്രങ്ങൾ പൂർണ്ണമായും ഒരു ക്യാമറാമാന്റെ മാത്രം വിശ്വാസതയിൽ ആണ് ചിത്രീകരിച്ചിരുന്നത്...ചെറുതല്ലാത്ത ഉത്തരവാദിത്തം ഒരു ഛായാഗ്രഹകനിൽ നിക്ഷിപ്തമായിരുന്നു...ഇന്ന് ടെക്ക്നോളജിയിൽ വന്ന മാറ്റം ഫിലിം മേക്കിംഗിൽ ഒരുപാട് സഹായകമായി. എളുപ്പമായി...




എന്റെ,ആദ്യ സംവിധാന ചിത്രമായ ''പകൽ'' ഇന്നും എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു വിപിൻ മോഹൻ എന്ന അനുഭവ സമ്പത്തുളള ഛായാഗ്രഹകനെ തന്നെ ഞാൻ പകലിൽ നിശ്ചയിച്ചു...എന്റെ സിനിമാ ചിന്തകൾക്ക് നിറം പകരാൻ അദ്ദേഹത്തോടുളള ദിനങ്ങൾ ഉപകരിച്ചു... ഒരുപാട് പഠിക്കാൻ കഴിഞ്ഞു...


അടുത്ത ചിത്രമായ ''നഗരം'' എന്ന സിനിമ ചെയ്തപ്പോൾ പുതുമുഖമായ സാദത്ത് ആയിരുന്നു ക്യാമറ ചലിപ്പിച്ചത്...സാദത്ത് എന്റെ, അടുത്ത സുഹൃത്തുകൂടി യാണ്...പ്രശസ്ത ക്യാമറാമാൻ ഷ്യാംദത്തിൻ്റെ സഹോദരനായ സാദത്ത് ഒരുപാട് പരസ്യ ചിത്രങ്ങൾ ചെയ്തിട്ടുളള എക്സ്പീരിയൻസ് ഞാൻ  ഉപയോഗിച്ചു...വ്യത്യസ്തങ്ങളായ ഫ്രെയിമുകളിൽ പാലക്കാടിന്റ്റെ ഭംഗി നഗരം സിനിമയിൽ വരച്ച് കാണിച്ചു സാദത്ത്.. പിന്നീട്,''ആശുപത്രികൾ ആവശ്യപ്പെടുന്ന ലോകം''എന്ന എന്റെ ഹൃസ്വ ചിത്രത്തിന്റ്റെ ക്യാമറ ചലിപ്പിച്ചതും സാദത്താണ്...ഇന്നും ഞങ്ങളുടെ സൗഹൃദം തുടരുന്നു...


''ആയുധം'' എന്ന ചിത്രം ആലോചിക്കുമ്പോൾ എന്റെ മനസ്സിൽ,ഒരേയൊരു പേര് മാത്രം സഞ്ചീവ് ശങ്കർ...മലയാളത്തിലെ എണ്ണം പറഞ്ഞ ഛായാഗ്രഹകൻ...ഒരു കാലത്ത് ഏറ്റവും,കൂടുതൽ ഹിറ്റുകൾ സമ്മാനിച്ച ചിത്രങ്ങളുടെ നിറ സാന്നിധ്യം ഒരു ആക്ഷൻ ചിത്രം എടുക്കുമ്പോൾ അനുഭവസമ്പത്തുളള ക്യാമറാമാൻ വേണം...അങ്ങനെ സഞ്ചീവ് ശങ്കർ എന്ന അതുല്ല്യ പ്രതിഭ എന്റെ സിനിമകളുടെ നിറ സാന്നിധ്യമായി,വൈരം ഉൾപ്പടെ മൂന്ന് ചിത്രങ്ങളിൽ എന്നോടൊപ്പം ചേർന്ന് അദ്ദേഹം പ്രവർത്തിച്ചു..A.real learning experience അതായിരുന്നു അദ്ദേഹത്തോടൊപ്പമുളള നിമിഷങ്ങൾ.. സഞ്ചീവിൽ,നിന്നാണ് ഫിലിം മേക്കിംഗിൻ്റെ പുതിയ സാധ്യതകൾ ഞാൻ മനസ്സിലാക്കി യത്...ക്യാമറ കൊണ്ട് ഇന്ദ്രജാലം സൃഷ്ടിക്കുന്ന സഞ്ചീവ് ശങ്കർ എന്നും എന്റെ പ്രിയപ്പെട്ട അണ്ണനാണ്...




നിഖിൽ എസ്. പ്രവീൺ എന്റെ കൊച്ചനുജനാണ് രണ്ട് തവണ ദേശീയ അവാർഡ് നേടിയ മിടുക്കൻ''തെളിവ്'' എന്ന ശ്രീ പ്രേംകുമാർ നിർമ്മിച്ച ചിത്രത്തിന്റെ ക്യാമറാമാൻ..ഡിജിറ്റൽ കാല സാധ്യതകൾ നന്നായി മനസ്സിലാക്കിയ ചെറുപ്പക്കാരൻ... ഞാനുമായി ഇന്നും നല്ല സൗഹൃദമുളളചെറുപ്പക്കാരൻ...ഞങ്ങൾ വീണ്ടും ഒന്നിച്ചേക്കാം..




എന്റെ പുതിയ സിനിമയായ ''ലർക്ക്'' എന്ന ചിത്രത്തിൻെൻ്റ രജീഷ് റാം ആണ്... എന്നോടൊപ്പം ഫോട്ടോയിൽ നിൽക്കുന്ന ചെറുപ്പക്കാരൻ...അയാൾ മിടുക്കനാണ്..വളരെ പോസി്റ്റീവ് അപ്രോച്ചുളള കലാകാരൻ..എന്റെ രീതികൾ പെട്ടെന്ന് മനസ്സിലാക്കി,മനോഹരമായ ഫ്രെയിമുകൾ എനിക്ക് സമ്മാനിച്ചു രജീഷ്...നാളത്തെ താരമാണ് രജീഷ്.. അയാളിൽ ഒരുപാട് കഴിവുകളുണ്ട്...നല്ല ധാരണയും...മതിയായ പ്രോത്സാഹനം കിട്ടിയാൽ അയാൾ ഒരു മായാജാലം തീർക്കും...





സംവിധായകനായ എന്റെ മനസ്സറിഞ്ഞ് ഫ്രെയിം കമ്പോസ് ചെയ്യാൻ വളരെ പെട്ടെന്ന് തന്നെ രജീഷിന് സാധിച്ചു...അയാളുമായി തുടർ യാത്രക്കും ഞാനാഗ്രഹിക്കുന്നു ..


ഞാനെന്തിന് ഇങ്ങനെ എഴുതി എന്നുളളതിന് ഒരു കാരണമുണ്ട്...എം .എ നിഷാദും ക്യാമറാമാനുമായി സിനിമാ ഭാഷയിൽ സിങ്കാവില്ല എന്നൊരു കരക്കമ്പി പ്രചാരണത്തിലുണ്ട്...അതല്ല സത്യം...എനിക്ക് പറ്റാത്തവരുടെ പേരുകൾ ഞാൻ പരാമർശിച്ചിട്ടുമില്ല...


സിനിമ ജനിക്കുന്നത് എഡിറ്റിംഗ് ടേബിളിലാണ്..പക്ഷെ സിനിമയുടെ കണ്ണുകൾ ക്യാമറയാണ്.മങ്ങിയ കാഴ്ച്ചകളല്ല നമ്മുക്ക് വേണ്ടത്...നിറമുളള കാഴ്ച്ചകളുടെ പ്രേരക ശക്തി ഛായാഗ്രഹകന്മാരാണ്...

I do respect them a lot


എന്റെ Bucket ലിസ്റ്റിൽ ഒരു സിനിമക്ക് ക്യാമറ ചലിപ്പിക്കുക എന്ന വലിയ ലക്ഷ്യം താമസ്സിയാതെ പൂവണിയും എന്ന വിശ്വാസത്തിലാണ്...


"Cinema is a matter of what's in the frame and what's out""-Martin Scorsese...


M .A നിഷാദ് facebook ൽ പോസ്റ്റ് ചെയ്തത് .

No comments:

Powered by Blogger.