കുട്ടികളുടെ മനസ് എങ്ങനെ തിരിച്ചറിയണമെന്ന സന്ദേശവുമായി " സർക്കീട്ട് " . ബാലതാരം ഓർഹാൻ ഹൈദറുടെ മികച്ച അഭിനയം .



Movie :

Sarkeet Movie .


Director: 

Thamer K.V 


Genre :

Family Drama 


Platform : 

Theatre .


Language

Malayalam 


Time :

125 Minutes  4 Seconds.


Rating : 

3.75/ 5 


✍️

Saleem P. Chacko.

CpK DesK.



ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി താമർ കെ.വി സംവിധാനം ചെയ്ത ചിത്രമാണ് " സർക്കീട്ട് " .


ദീപക് പറമ്പോൾ , ദിവ്യപ്രഭ , രമ്യ സുരേഷ് , സ്വാതി ദാസ് പ്രഭു , പ്രശാന്ത് അലക്സാണ്ടർ  , ഓർഹാൻ ഹൈദർ , സുധീഷ് സ്കറിയ , കുമാർ സേതു , പ്രവീൺ റാം തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു . 


സന്ദർശന വിസയ്ക്ക് യു. എ. ഇയിൽ എത്തുന്ന അമീറിൻ്റെ (ആസിഫ് അലി ) ജീവിതവും സ്വന്തം കാലിൽ നിൽക്കാ നുള്ളശ്രമങ്ങളും സിനിമയുടെ ഭാഗമാണ് .ബാലു ( ദീപക് പറമ്പോൾ ) , സ്റ്റെഫി ( ദിവ്യപ്രഭ) എന്നിവരുടെ കഥ കൂടിയാണ് പ്രമേയം . പ്രണയ വിവാഹത്തെ തുടർന്ന് രണ്ട് കുടുംബങ്ങളെയും ഉപേക്ഷിച്ച് ജീവിക്കുന്നു. അവരുടെ മകൻ ജെപ്പു ജഫ്രോണിൻ്റെ സ്വഭാവ വൈകല്യങ്ങളും Attention - deficit /  Hyperactivity Disorder (ADHD ) അവസ്ഥയാണെന്ന് സ്ഥിതികരിക്കുന്നു.  മകനെ ചെല്ലി പലപ്പോഴും ഇവർ വഴക്കും ഉണ്ടാക്കാ റുണ്ട് . അവരുടെ ജീവിതത്തിലേക്ക് അമീർ കടന്ന് വരുന്നു . ഇതേ തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .


അയാസ് ഹസൻ ഛായാഗ്രഹണവും , സംഗീത് പ്രതാപ് എഡിറ്റിംഗും , ഗോവിന്ദ് വസന്ത സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു . അജിത് വിനായക ഫിലിംസ് വിത്ത് അക്ഷൻ ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് , ഫ്ളോറിൻ ഡൊമിനിക്ക് എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ." ആയിരതൊന്ന് നുണകൾ " ക്ക് ശേഷം താമർ കെ.വി സംവിധാനം ചെയ്യുന്ന ചിത്രമാണിത് . 


നവാഗതനായ ഓർഹാൻ ഹൈദറുടെ മിന്നുന്ന അഭിനയം സിനിമയുടെ ഹൈലൈറ്റാണ് .പ്രേക്ഷകൻ്റെ മനസിൽ ഇടം നേടുന്ന വൈകാരിക നിമിഷങ്ങളും സിനിമയിലുണ്ട്.ഒരു കൊച്ചുസിനിമയുടെ വിജയം നമുക്ക് പ്രതീക്ഷിക്കാം .

No comments:

Powered by Blogger.