മോഹൻലാൽ എന്ന പ്രിയ നടൻ...
മോഹൻലാൽ എന്ന പ്രിയ നടൻ...
ഒരു മഞ്ഞ് കാലത്ത്,മലയാളിയുടെ മനസ്സിൽ കുടിയേറിയ നരേന്ദ്രൻ...അത് വരെ കാണാത്ത
വില്ലനെ മലയാളി വെളളിത്തിരയിൽ അനുഭവിച്ചറിഞ്ഞു...പിന്നീട് അത്തരം വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തിയപ്പോഴും
അതിനെല്ലാം വ്യത്യസ്ത രൂപവും ഭാവവും നൽകി ആ നടൻ മുന്നേറി..തോള് ചരിഞ്ഞ് അയാൾ നടന്ന് കയറിയത് സ്വാഭാവികാഭിനയത്തിന്റ്റെ കൊടുമുടിയിലാണ്..ഇന്നും മലയാളികൾ ആഘോഷിക്കുന്ന ലാലിസത്തിന്ററെ വിവിധ ഭാവങ്ങൾ അവിടെ തുടങ്ങി...
ബാലു കിരിയത്ത് സംവിധാനം ചെയ്ത ''വിസ''
എന്ന ചിത്രത്തിലെ സണ്ണി എന്ന കഥാപാത്രം മോഹൻലാൽ എന്ന നടന്ററെ മറ്റൊരു ഭാവ മാറ്റത്തിന് സാക്ഷിയായി..പിന്നീട് പ്രിയദർശൻ,
സത്യൻ അന്തിക്കാട് ചിത്രങ്ങളിലൂടെ മലയാളിയുടെ
സ്വപ്നങ്ങൾക്ക് അദ്ദേഹം നിറം പകർന്നു...
കമൽ ചിത്രമായ ''മിഴിനീർ പൂവി''ലൂടെ മോഹൻലാലിലെ സുന്ദരനെ മനോഹരമായ ഫ്രെയിമിലൂടെ നാം കണ്ടു...
സത്യൻ അന്തിക്കാടിന്റ്റെ ടി പി ബാലഗോപാലൻ എം എ യിലൂടെ മികച്ച നടൻ എന്ന ആദ്യ സംസ്ഥാന അവാർഡ്...പ്രിയദർശന്റ്റെ താളവട്ടം,സിബി മലയിലിന്റ്റെ ''ദൂരെ ദൂരെ ഒരു കൂട് കൂട്ടാം'',കിരീടം,സദയം,ഭരതം,ദശരഥം,തുടങ്ങിയ ചിത്രങ്ങളിലെ മോഹൻലാലിന്റ്റെ പ്രകടനം അവിസ്മരണീയമായീ..
''താഴ്വാരത്തിലെ ബാലൻ,വാനപ്രസ്ഥത്തിലെ കഥകളി വിദ്വാൻ,സദയത്തിലെ സത്യനാഥൻ,സ്ഫടികത്തിലെ ആട് തോമ,
തൂവാനത്തുമ്പികളിലെ ജയകൃഷ്ണൻ,
ദേവാസുരത്തിലെ നീലകണ്ഠൻ അങ്ങനെ എത്രയെത്ര കഥാപാത്രങ്ങളിലൂടെ മോഹൻലാൽ
ജീവിച്ച് കാണിച്ചു...സിനിമ ഒരു മേക്ക് ബിലീഫാണെന്ന് അദ്ദേഹം തന്നെ നമ്മളെ ഓർമ്മിപ്പിച്ച് കൊണ്ടിരിക്കുന്നു...
ഒരു കഥാപാത്രം അദ്ദേഹത്തിന്റററെ മനസ്സിലേക്ക് വന്നാൽ ഒരു പരകായ പ്രവേശത്തിലൂടെ അദ്ദേഹം നമ്മളെ വിസ്മയിപ്പിക്കുന്നു...
ലാളിത്യത്തിന്റ്റെ രൂപമാണ് ശ്രീ മോഹൻലാലിന്..
''തന്മാത്ര''.എന്ന ചിത്രത്തിൽ അൽഷിമേഴ്സ്
ബാധിച്ച നായക കഥാപാത്രമായി അദ്ദേഹം മാറുമ്പോൾ ആ രോഗത്തിന്റ്റെ ഭീകരാവസ്ഥ നാം കണ്ടറിഞ്ഞു...
അദ്ദേഹത്തോടൊപ്പമുളള എന്റ്റെ ഈ ചിത്രം എനിക്ക് ഒരുപാട് പ്രിയപ്പെട്ടതാണ്..
മറവി രോഗത്തിന്റ്റെ പിടിയിലകപ്പെട്ട എന്റ്റെ പിതാവിന്റ്റെ പുസ്തകം അദ്ദേഹത്തിന് സമ്മാനിച്ചപ്പോൾ എടുത്ത ചിത്രമാണ്..
എന്റ്റെ പിതാവും ലാലേട്ടന്റ്റെ അച്ഛനും സുഹൃത്തുക്കളായിരുന്നു...സുഹൃത്തും തിരകഥാകൂത്തുമായ ശ്രീ ചെറിയാൻ കല്പകവാടിക്കൊപ്പമാണ് തുടരും എന്ന ചിത്രത്തിന്റ്റെ ലൊക്കേഷനിൽ വെച്ച് ''എന്റ്റെ പോലീസ് ദിനങ്ങൾ'' എന്ന പുസ്തകം അദ്ദേഹത്തിന് നൽകിയത്...
മോഹൻലാൽ എന്നും ഏന്റ്റെ പ്രിയ നടൻ തന്നെ..
ഗൃഹാതുരത്വത്തിന്ററെ നല്ലോർമ്മകൾ എനിക്ക് സമ്മാനിച്ച അനന്തപത്മനാഭന്റ്റെ നാടായ തിരുവനന്തപുരവും മോഹൻലാലും എനിക്ക്
ഏറ്റവും പ്രിയപ്പെട്ടതാണ്...
മോഹൻലാൽ എന്ന അതുല്ല്യ നടന്റററെ പിറന്നാൾ
ദിനത്തിൽ അദ്ദേഹത്തിന് ആയുർ ആരോഗ്യ സൗഖ്യം നേരുന്നു...
ഇനിയും ഒരുപാട് കാലം മലയാളിയെ രസിപ്പിക്കുന്ന,ത്രസിപ്പിക്കുന്ന,ചിന്തിപ്പിക്കുന്ന കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു ,പ്രാർത്ഥിക്കുന്നു...
Happy B'day Laletta...
M .A Nishad
#mohanlal #HBDMohanlal #HappyBirthdayMohanlal #manishad,#malayalamcinema
No comments: