സഹോദരബന്ധത്തിൻ്റെ കഥയുമായി " ഔസേപ്പിൻ്റെ ഒസ്യത്ത് " .







Movie :

Ouseppinte Osiyathu.


Director: 

Debutant R. J Sarath Chandan.


Genre :

Family Drama.


Language : 

Malayalam .


Time :

139 Minutes.


Platform 

Theatre.


Rating :

3.25  /  5. 


Saleem P. Chacko.

©️CpK DesK


നവാഗതനായ ആർ. ജെ ശരത് ചന്ദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് " ഔസേപ്പിൻ്റെ ഒസ്യത്ത് " .


വിജയരാഘവൻ ( ഔസേപ്പ് ) , ദിലീഷ് പോത്തൻ ( മൈക്കിൾ ) , കലാഭവൻ ഷാജോൺ ( ജോർജ്ജ് ) , ഹേമന്ത് മേനോൻ ( റോയ് ) , ലെന ( ട്രീസാ ) , കനി കുസൃതി ( ധന്യ ) , സരിൻ ഷിഹാബ് (അഞ്ജലി)എന്നിവരോടൊപ്പം ജോജി മുണ്ടക്കയം , സജാദ് ബ്രൈറ്റ് , ജെയിംസ് ഏലിയ , ജോർഡി പൂഞ്ഞാർ , ബിറ്റോ ഡേവിസ് , അപ്പുണ്ണി ശശി , അജീഷ് ജോസ് , ടിൻ്റു രവീന്ദ്രൻ എഡ്വേർഡ് ആൻ്റണി , ശ്രീരംഗ് ഷൈൻ , ടിജോ തോമസ് തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു .


കിഴക്കൻ മലമുകളിൽ താമസിക്കുന്ന എൺപത്കാരനായ ഔസേപ്പിൻ്റെയും മൂന്ന് ആൺമക്കളുടെയും കഥയാണ് ഈ  സിനിമ  . മുത്തവൻ മൈക്കിൾ സർക്കാർ ഉദ്ദോഗ്യസ്ഥനാണ്. രണ്ടാമൻ ജോർജ്ജ് പോലീസുകാരനും , മൂന്നാമൻ റോയ് വനംവകുപ്പിൽ ഉദ്യോഗസ്ഥനുമാണ് . ജോലി ഇല്ലാത്തതിനാൽ റോയിയോട് ഔസേപ്പിന് വലിയ താൽപര്യമില്ല . റോയ് അഞ്ച് ലക്ഷം രൂപ ഔസേപ്പി നോട് കടം ചോദിക്കുന്നു . തകർച്ചയിൽ എത്തിയ ബിസിനസിൻ്റെ ആവശ്യത്തി നായി മൈക്കിളും ജോർജ്ജും ഔസേപ്പിനെ സമീപിക്കുന്നു. ആ ദിവസം അവരുടെ ജീവിതം കീഴ്മേൽ മറിയുന്ന സംഭവവികാസങ്ങൾ ഉണ്ടാകുന്നു . ഇതിനെ തുടർന്നുള്ള കാര്യങ്ങളാണ് സിനിമയുടെ പ്രമേയം .


ഫസൽ ഹസ്സൻ തിരക്കഥാകൃത്തും , അരവിന്ദ്കണ്ണബീരൻഛായാഗ്രഹണവും , ബി. അജിത്കുമാർ എഡിറ്റിംഗും , സുമേഷ് പരമേശ്വരൻ സംഗീതവും , അക്ഷയ് മേനോൻ പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. മെയ്ഗൂർ ഫിലിംസിൻ്റെ ബാനറിൽ എഡ്വേർഡ് ആൻ്റണിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് .


ഔസേപ്പായി വിജയരാഘവൻ വീണ്ടും പ്രേക്ഷകരെ ഞെട്ടിക്കുന്നു. അക്ഷയ് മേനോൻ്റെ പശ്ചത്താല സംഗീതം ഗംഭീരം .ഔസേപ്പിൻ്റെ ഒസ്യത്ത് കഥാഗതി കൊണ്ടുംകഥാപാത്രങ്ങളുടെ അഭിനയം കൊണ്ടും പ്രേക്ഷകരെ പിടിച്ചിരുത്തുന്നു." ഔസേപ്പിൻ്റെ ഒസ്യത്ത് " ആർക്ക് ലഭിക്കേണ്ടത് , ആരുടെ ഭാഗത്താണ് ശരി തുടങ്ങിയ കാര്യങ്ങളാണ് സിനിമ പറയുന്നത് . അതോടൊപ്പം സഹോദരബന്ധ ത്തിൻ്റെ കഥകൂടിയാണ് ഈ സിനിമ .



No comments:

Powered by Blogger.