" സിനിമ താരങ്ങൾ " സിനിമയുടെ പൂജ നവംബർ 17ന് .
മഞ്ഞളീസ് ഫിലിം കമ്പനി ഇൻ അസോസിയേഷൻ വിത്ത് നമോ പിക്ചേഴ്സ് അവതരിപ്പിക്കുന്ന " സിനിമ താരങ്ങൾ " എന്ന സിനിമയുടെ പൂജ നവംബർ 17ന് രാവിലെ 11ന് എറണാകുളം സെൻ്റ് തേരസാസ് കോളേജ് ഹാളിൽ നടക്കും . നിതീഷ് കെ. നായർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ജോൺസൺ മഞ്ഞളി നിർമ്മിക്കുന്നു.
മനോജ് മഹാദേവാണ് എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ . ഉൽപൽ വി. നയനാർ ഛായാഗ്രഹണവും , മോഹൻ സിത്താര സംഗീതവും , കപിൽ കൃഷ്ണ എഡിറ്റിംഗും , കൃഷ്ണൻ പെരുമ്പാവൂർ മേക്കപ്പും , സഹസ് ബാല കലാ സംവിധാനവും , കുക്കു ജീവൻ കോസ്റ്റ്യൂമും , അഷറഫ് ഗുരുക്കൾ ആക്ഷൻ കോറിയോഗ്രാഫിയും നിർവ്വഹിക്കുന്നു . രതീഷ് ഷൊർണ്ണൂർ അസോസിയേറ്റ് ഡയറക്ടർ , നി തീഷ് എം.വി. ആർ പ്രൊഡക്ഷൻ കൺട്രോളർ , മുരളി എരുമേലി പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് തുടങ്ങിയവരാണ് മറ്റ് അണിയറ ശിൽപ്പികൾ .
സലിം പി. ചാക്കോ .
Malyalam Best movie 🎬
ReplyDelete