ജയം രവിയുടെ റൊമൻ്റിക് കോമഡി ചിത്രം " BROTHER " ഒക്ടോബർ 31ന് റിലീസ് ചെയ്യും .


 

ജയം രവി , പ്രിയങ്ക മോഹൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി എം.രാജേഷ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന " Brother " ഒക്ടോബർ 31ന് റിലീസ് ചെയ്യും .


ജയം രവിയുടെ മുപ്പതാമത്തെ ചിത്രമാണിത് . ഭൂമിക ചൗള ,ശരണ്യ പൊൻവർണ്ണൻ , സീത , നടരാജൻ സുബ്രഹമണ്യം : അച്യുത്കുമാർ , റാവു രമേശ് , വിടിവി ഗണേഷ് സതീഷ് കൃഷ്ണൻ , യോഗി ബാബു , റോബോ ശങ്കർ , വ്യദ്ധി വിശാൽ എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


സ്ക്രീൻസീൻമിഡിയഎൻ്റെർടെയ്മെൻ്റാണ് ഈ ചിത്രം നിർമ്മിക്കുന്നത് . വിവേകാനന്ദൻ സന്തോഷം ഛായാഗ്രഹണവും , അബിഷ് ജോസഫ് എഡിറ്റിംഗും , ഹാരീസ് ജയരാജ് സംഗീതവും, പാർവതി മീര , പോൾ ബീസ്റ്റ് , താമരൈ , വിഘ്നേഷ് കൃഷ്ണ എന്നവർ ഗാനരചനയും  നിർവ്വഹിക്കുന്നു . കാർത്തിക് , അഹാന ബാലാജി , ഭാർഗ്ഗവി ശ്രീധർ , മധുശ്രീ , പോൾ ഡബ്ബ ഡ്യൂക്കിൽറ്റി , സ്റ്റീഫൻ സഖറിയ , യോഗി ശേഖർ സുനിത സാരഥി എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത് .


സലിം പി. ചാക്കോ 

No comments:

Powered by Blogger.