നവീൻ ജോണിൻ്റെ ത്രില്ലർ ചിത്രമാണ് " PARTNERS: Only in Crime " .Director: 

Naveen John . 


Genre :

Thriller .


Platform :  

Theatre .


Language : 

Malayalam.


Time :

121 minutes 31 Seconds .


Rating : 

3.25 / 5 .


SaleeM P. ChackO .

CpK DesK.


ധ്യാന്‍ ശ്രീനിവാസനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ നവീൻ ജോൺസംവിധാനംചെയ്യുന്നചിത്രമാണ് " PARTNERS :Only in Crime " .


1989ലെ കർണാടക - കാസറഗോഡ് അതിർത്തിയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആധാരമാക്കി ഒരുക്കിയ ത്രില്ലറാണ് " PARTNERS " . ഉഡുപ്പി ഗ്രാമീണ ബാങ്കിന്റെ ശാഖ തുടങ്ങാൻ ഹെഡ്ഓഫീസിൽനിന്നും നിയോഗിക്കപ്പെവരാണ് വിഷ്ണു, കൃഷ്ണകുമാർ, ചാക്കോ, റഹീം, ലക്ഷ്മി എന്നിവർ. എന്നാൽ അവർക്ക് ആ ബാങ്കിൽ ജോലിയിൽ എത്തി കഴിഞ്ഞ് നടക്കുന്ന സംഭവങ്ങൾ ത്രില്ലിംഗ് മൂഡിലാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്. 


'പിച്ചെെക്കാരൻ' എന്ന തമിഴ് ചിത്രത്തിലൂടെ രംഗത്തെത്തിയ സാറ്റ്‌ന ടൈറ്റസ് ആണ് ചിത്രത്തിലെ നായിക. കലാഭവൻ ഷാജോൺ, സഞ്ജു ശിവറാം, അനീഷ് ഗോപാൽ, ദിനേശ് കൊല്ലപ്പള്ളി, ഹരീഷ് പേരാടി, ശ്രീകാന്ത് മുരളി, രാജേഷ് ശർമ്മ, ഡോ: റോണി, നീരജ ശിവദാസ്, ദേവിക രാജേന്ദ്രൻ, വൈഷ്ണവി, തെലുങ്ക് താരം മധുസൂദനറാവു എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


കൊല്ലപ്പള്ളി ഫിലിംസിന്‍റെ ബാനറില്‍ ദിനേശ് കൊല്ലപ്പള്ളിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് .


തിരക്കഥ ഹരിപ്രസാദ്, പ്രശാന്ത് കെ വി, നവീൻ ജോൺ ,ഛായാഗ്രഹണം: ഫൈസല്‍ അലി. എഡിറ്റിംഗ്: സുനില്‍ എസ്പിള്ള. ബികെഹരിനാരായണന്‍റെ വരികള്‍ക്ക് പ്രകാശ് അലക്സ് ആണ് സംഗീതംപകരുന്നത്.കോപ്രൊഡ്യൂസർ: ആൻസൺ ജോർജ്, കലാ സംവിധാനം : സുരേഷ് കൊല്ലം, മേക്കപ്പ്: സജി കൊരട്ടി, വസ്ത്രാലങ്കാരം: സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സതീഷ് കാവിൽകോട്ട, പ്രൊജക്റ്റ് ഡിസൈനർ: ബാദുഷ എന്‍ എം, ചീഫ് അസോസിയിയേറ്റ് ഡയറക്ടർ: അരുൺലാൽകരുണാകരൻ, അസോസിയിയേറ്റ് ഡയറക്ടർ: മനോജ് പന്തയിൽ, ഡിസ്ട്രിബ്യൂഷൻ: ശ്രീപ്രിയ കംബയിൻസ്, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: രാംദാസ് മാത്തൂർ, ഡിസൈൻസ്: ഷിബിൻ സി ബാബു എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

No comments:

Powered by Blogger.