ചിരിയുടെ പൂരം തീർത്ത് " ഗുരുവായൂരമ്പല നടയിൽ ".
Director :

Vipin Das 


Genre :

Comedy Drama.


Platform :  

Theatre.


Language : 

Malayalam


Time :

134 minutes 41 seconds .


Rating : 

4 / 5 .


Saleem P. Chacko .

CpK DesK .


പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്ത ചിത്രമാണ് " ഗുരുവായൂരമ്പല നടയിൽ ".


പൃഥിരാജ് സുകുമാരൻ ആനന്ദായും , ബേസിൽജോസഫ്കൈതോലപറമ്പിൽ വിനു രാമചന്ദ്രനായും , അനശ്വര രാജൻ അഞ്ജലിയായും, നിഖില വിമൽ പാർവ്വതിയായും വേഷമിടുന്നു. തമിഴ് നടൻ യോഗി ബാബു , ജഗദീഷ് , ബൈജു സന്തോഷ് , ഇർഷാദ് , കുടശ്ശനാട് കനകം, സിജു സണ്ണി ,അഖിൽ കവലിയൂർ , രമേഷ് കോട്ടയം  പി.പികുഞ്ഞികൃഷ്ണൻ എന്നിവരും  അജു വർഗ്ഗീസ് അതിഥി താരമായും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, E4 എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ. മേത്ത, സി.വി.സാരഥി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ." ജയ ജയ ജയ ജയ ഹേ "എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനുശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മുദുഗൗവ് , അന്താക്ഷരി എന്നീ ചിത്രങ്ങളും വിപിൻദാസാണ് സംവിധാനം ചെയ്തത് .


ഛായാഗ്രഹണം നീരജ് രവിയും ,എഡിറ്റിംഗ് ജോൺക്കുട്ടിയും, സംഗീതം അങ്കിത് മേനോനും , കലാ സംവിധാനം സുനിൽ കുമാറും , കേസ്റ്റ്യൂം ഡിസൈനർ,അശ്വതി ജയകുമാറും , മേക്കപ്പ് സുധി സുരേന്ദ്രനും ,സൗണ്ട് ഡിസൈനർ- അരുൺ എസ് മണിയും ,സൗണ്ട്മിക്സിംങ്എം. ആർ രാജകൃഷ്ണനും,ആക്ഷൻ കോറിയോഗ്രാഫി ഫെലിക്സ് ഫുകുയാഷി റവ്വേയും നിർവ്വഹിക്കുന്നു. 


വിനായക് ശശികുമാർ , സുഹൈൽ കോയ എന്നിവർ ഗാനരചനയും ഒരുക്കുന്നു. അജു വർഗ്ഗീസ് , അങ്കിത് മേനോൻ , മിലൻ ജോയ് , ഹിംന ഹിലാരി ,അരുണ മേരി ജോർജ്ജ് ,ഇന്ദു ദീപു , ശരത് ,നീലിമ പി. ആര്യൻ, പാർവതീഷ് പ്രദീപ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.


"കുഞ്ഞിരാമായണ"ത്തിനുശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രമാണ് " ഗുരുവായൂരമ്പല നടയിൽ ".എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഹാരിസ് ദേശം,പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ ശ്രീലാൽ, സ്റ്റിൽസ്ജെസ്റ്റിൻ ജെയിംസ്, രോഹിത് കെ സുരേഷ്, ഡിസൈൻ ഡികൾട്ട് സ്റ്റുഡിയോ, ഫിനാൻസ് കൺട്രോളർകിരൺ നെട്ടയിൽ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, വിനോഷ് കൈമൾ, പി.ആർ.ഓ എ.എസ് ദിനേശ് തുടങ്ങിയവരാണ് അണിയറശിൽപ്പികൾ .


കോമഡിയ്ക്ക് പ്രധാന്യം നൽകിയിരിക്കുന്ന സിനിമ . മികച്ച കോമഡി എൻ്റെർടെയ്നറാണ്. ബേസിൽ ജോസഫ് , പൃഥിരാജ് സുകുമാരൻ , നിഖില വിമൽ ,അനശ്വര രാജൻ എന്നിവർ മികച്ച അഭിനയം കാഴ്ചവെച്ചു.ചിരിയുടെ പൂരം തീർത്ത് " ഗുരുവായൂരമ്പല നടയിൽ ". എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന സിനിമയായിരിക്കും " ഗുരുവായൂരമ്പല നടയിൽ ".

No comments:

Powered by Blogger.