നിഖിൽ സിദ്ധാർത്ഥ-ഭരത് കൃഷ്ണമാചാരി ചിത്രം 'സ്വയംഭൂ' ! നഭ നടേഷിന്റെ പോസ്റ്റർ പുറത്ത്.
നിഖിൽ സിദ്ധാർത്ഥ-ഭരത് കൃഷ്ണമാചാരി ചിത്രം 'സ്വയംഭൂ' ! നഭ നടേഷിന്റെ പോസ്റ്റർ പുറത്ത്.


'കാർത്തികേയ 2'വിലൂടെ ജനപ്രീതി നേടിയ നിഖിൽ സിദ്ധാർത്ഥയെ നായകനാക്കി ഭരത് കൃഷ്ണമാചാരി തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന പാൻ ഇന്ത്യ ചിത്രമാണ് 'സ്വയംഭൂ'. ചിത്രത്തിലെ നായിക നഭ നടേഷിന്റെ പോസ്റ്റർ പുറത്തുവിട്ട് ചിത്രത്തിന്റെ ഒരു ബി​ഗ് അപ്ഡേറ്റ് നിർമ്മാതാക്കൾ ഇന്ന് അറിയിച്ചു.കൈക്ക് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന നഭ ജോലിയിൽ തിരിച്ചെത്തുന്നതും തന്റെ കഥാപാത്രമാവാൻ സാരിയും ആഭരണങ്ങളും അണിഞ്ഞ് ഒരു രാജകുമാരിയെപ്പോലെ സെറ്റിലേക്ക് വരുന്നതും ഉൾപ്പെടുത്തിയ ഒരു വിഡിയോയും പോസ്റ്ററിനോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്. നിർണായകവും ശക്തവുമായ ഒരു കഥാപാത്രത്തെയാണ് നഭ ചിത്രത്തിൽ അവതരിപ്പിക്കുന്നുത്. താരത്തിന് പരിക്കേറ്റ സമയത്ത് ചിത്രത്തിലെ നായികമാരിലൊരാളായി അഭിനയിക്കുന്ന മലയാളി താരം സംയുക്തയാണ് നഭയുടെ കഥാപാത്രത്തിന് വേണ്ടി പരിശീലനം എടുത്തിരുന്നത്.


പിക്സൽ സ്റ്റുഡിയോയുടെ ബാനറിൽ ഭുവനും ശ്രീകറും ചേർന്ന് നിർമ്മിക്കുന്ന 'സ്വയംഭൂ' ടാഗോർ മധുവാണ് അവതരിപ്പിക്കുന്നത്. വിജയ് കാമിസെട്ടി, ജിടി ആനന്ദ് എന്നിവരാണ് സഹനിർമ്മാതാക്കൾ. നിഖിൽ സിദ്ധാർത്ഥയുടെ ഇരുപതാമത്തെ സിനിമയാണിത്. ഒരു ഇതിഹാസ യോദ്ധാവായിട്ടാണ് നിഖിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഈ കഥാപാത്രത്തെ അഭിനയിക്കുന്നതിനായ് ആയുധങ്ങൾ, ആയോധന കലകൾ, കുതിരസവാരി എന്നിവയിൽ തീവ്രപരിശീലനം താരം നടത്തിയിരുന്നു. 


'കെജിഎഫ്', 'സലാർ' ഫെയിം രവി ബസ്രൂർ സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ എം പ്രഭാഹരനാണ്. ചിത്രത്തിലെ സംഭാഷണങ്ങൾ തയ്യാറാക്കിയത് വാസുദേവ് ​​മുനേപ്പഗരിയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. പിആർഒ: ശബരി.

No comments:

Powered by Blogger.