നടി മീരാ ജാസ്‌മിൻ്റെ പിതാവ് ജോസഫ് ഫിലിപ്പ് (83) അന്തരിച്ചു.
നടി മീരാ ജാസ്‌മിൻ്റെ പിതാവ് ജോസഫ് ഫിലിപ്പ് (83) അന്തരിച്ചു.വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. എറണാകുളത്തായിരുന്നു അന്ത്യം.

പരേതൻ അനേക വർഷം മുംബൈയിലും പിന്നീട് തിരുവല്ലയിലും, എറണാകുളത്തും വസിച്ചു. ഭാര്യ എടത്വ കടമാട്ട് ഏലിയാമ്മ ജോസഫ്. മക്കൾ: ജോമോൻ, ജെനി സൂസൻ, സാറ റോബിൻ, മീരാ ജാസ്മിൻ, ജോർജി ജോസഫ്. മരുമക്കൾ: രഞ്ജിത്ത് ജോസ്, Dr റോബിൻ ജോർജ്. കൊച്ചുമക്കൾ: മിഷേൽ, എലീന.


ശനിയാഴ്ച രണ്ടുമണിക്ക് എറണാകുളം കടവന്ത്രയിലുള്ള വികാസ് നഗറിലെ ഭവനത്തിലെ ഒന്നാം ഭാഗം ശുശ്രൂഷകൾക്ക് ശേഷം ശവസംസ്കാരം ഞായറാഴ്ച 4 മണിക്ക് പത്തനംതിട്ട ഇലന്തൂർ മാർത്തോമ വലിയപള്ളി സെമിത്തേരിയിൽ.

No comments:

Powered by Blogger.