" ആവേശം" പവർ പാക്ക്ഡ് എൻ്റെർടെയ്നർ .


 

Director :

Jithu Madhavan 


Genre :

Action Comedy


Platform :  

Theatre.


Language : 

Malayalam 


Time : 

158 minutes  5 Seconds.


Rating : 

3.75 / 5 .


Saleem P. Chacko .

CpK DesK ." രോമാഞ്ചം " സിനിമയുടെ വൻ വിജയത്തിന് ശേഷം ജിതു മാധവൻ സംവിധാനം ചെയ്യുന്ന കോമഡി ആക്ഷൻ ചിത്രമാണ് " ആവേശം " .


രംങ്കയായി ഫഹദ് ഫാസിൽ വേഷമിടുന്ന ഈ ചിത്രത്തിൽ ആശിഷ് വിദ്യാർത്ഥി , മൻസൂർ അലിഖാൻ ,സജിൻ ഗോപു, ഹിപ്പ്സ്റ്റെർ , മിഥുൻ ജയ് ശങ്കർ ,റോഷൻ ഷാനവാസ് , മിഥുട്ടി തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


എഞ്ചിനിയറിംഗ് വിദ്യാഭ്യാസത്തിനായി ബാംഗ്ളൂരിൽ എത്തിയ മൂന്ന് യുവാക്കൾമുതിർന്നവിദ്യാർത്ഥികളുമായി സംഘർഷത്തിൽ ഏർപ്പെട്ടു . ഇവരെ നേരിടാൻ അവർ പ്രാദേശിയ ഗുണ്ട രംങ്കയെ സഹായം തേടുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .


നാസിയ നസീം , ഫഹദ് ഫാസിൽ , അൻവർ റഷീദ് എന്നിവർ അൻവർ റഷീദ് എൻ്റെർടെയ്ൻമെൻസും , ഫഹദ് ഫാസിലുംസുഹൃത്തുക്കളുംകമ്പിനിയുടെ പേരിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 


സമീർ താഹിർ ഛായാഗ്രഹണവും , വിവേക് ഹർഷ എഡിറ്റിംഗും , സുഷിൻ ശ്യാം സംഗീതവും , വിനായക് ശശികുമാർ ഗാനരചനയും , ചേതൻ ഡിസൂസ ആക്ഷനും ,നിർവ്വഹിക്കുന്നു. നടൻ ശ്രീനാഥ് ഭാസി , പാൽ ഡബ്ബ ,ദബ്സി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.


നിരവധി നർമ്മമുഹൂർത്തങ്ങൾ നിറഞ്ഞ സിനിമ . ഫെസ്റ്റിവെൽ മൂഡാണ് ഈ ചിത്രം തിയേറ്ററുകളിൽ സൃഷ്ടിക്കുന്നത്.രംങ്കനും പിള്ളേരും തകർത്തു എന്ന് പറയാം .


" ഡാ മോനെ .....


ഫഹദ് ഫാസിലിൻ്റെ അഭിനയം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ചിരിയുടെ മാലപ്പടക്കം തീർത്ത് മുന്നോട്ട് പോകുന്ന ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ അക്ഷരാർത്ഥത്തിൽ അഴിഞ്ഞാടുകയാണ് . 

No comments:

Powered by Blogger.