ലോകേഷ് കനകരാജ് വിജയ് യെ നായകനാക്കി സംവിധാനം ചെയ്യുന്ന തമിഴ് ആക്ഷൻ ത്രില്ലർ ചിത്രം " LEO : Bloody Sweet " ഒക്ടോബർ 19ന് തിയേറ്ററുകളിൽ എത്തും.




ലോകേഷ് കനകരാജ് വിജയ് യെ നായകനാക്കി സംവിധാനം ചെയ്യുന്ന തമിഴ് ആക്ഷൻ ത്രില്ലർ ചിത്രം " LEO : Bloody Sweet " ഒക്ടോബർ 19ന് തിയേറ്ററുകളിൽ എത്തും. 




വിജയ് , സഞ്ജയ് ദത്ത് , തൃഷ , അർജുൻ സർജ , ഗൗതം വാസുദേവ് മേനോൻ , മൺസൂർ അലിഖാൻ , മിസ്കിൻ , മാത്യൂ തോമസ് , പ്രിയാ ആനന്ദ് , സാൻഡി മാസ്റ്റർ , ബാബു ആന്റണി , മനോ ബാല , ജോർജ് മാര്യൻ , അഭിരാമി വെങ്കിടാചെല്ലം , ജാഫർ സാദിഖ് , ഇയാൾ , വാസന്തി , മായാ എസ്. കൃഷ്ണൻ , ശാന്തി മായാദേവി, ഡെൻസിൽ സ്മിത്ത് , മഡോണ സെബാസ്റ്റ്യൻ , അനുരാഗ് കശ്യപ് , രാമകൃഷ്ണൻ , കിരൺ റാത്തോഡ് , സച്ചിൻ മണി എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.


കാശ്മീരിലാണ് കഥ നടക്കുന്നത് . ഇവിടെ താമസിക്കുന്ന ചോക്ലറ്റിയറാണ് പാർത്ഥിപൻ " പാർത്തി " . ഗുണ്ടാ സംഘങ്ങളായ ആന്റണിയും, ഹരോൾഡ്ദാസും അവനെ ലക്ഷ്യം വെയ്ക്കുന്നു. അവനെ അവരുടെ പിരിഞ്ഞ് പോയ ഇളയ സഹോദരൻ " ലിയോദാസാണെന്ന് " അവർ സംശയിക്കുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.


ലോകേഷ് കനകരാജ് , രത്നകുമാർ , ദീരജ് വൈദി എന്നിവർ രചനയും,  എസ്. എസ് ലളിത്കുമാർ , ജഗദീഷ് പളനിസ്വാമി എന്നിവർ നിർമ്മാണവും , മനോജ് പരമഹംസ ഛായാഗ്രഹണവും , ഫിലോമിൻ രാജ്  എഡിറ്റിംഗും , അനിരുദ്ധ് രവിചന്ദർ സംഗീതവും,  അൻബറിവാണ് ആക്ഷൻ കോറിയോഗ്രാഫിയും, റിയാസ് കെ. അഹമ്മദാണ് തമിഴ് പി.ആർ. ഓ., കെ.റ്റി. എസ് സ്വാമിനാഥൻ  പ്രൊഡക്ഷൻ കൺട്രോളർ , ജഗദീഷ് അശ്വതി, സെറിന ടിക്സറിയ എന്നിവർ മേക്കപ്പും,സതീഷ്കുമാർ കലാസംവിധാനവും നിർവ്വഹിക്കുന്നു. മലയാളം പി.ആർ.ഓ പ്രതിഷ് ശേഖറാണ് . 2021ൽ റിലീസ് ചെയ്ത " മാസ്റ്റർ " എന്ന സിനിമയ്ക്ക് ശേഷം ലോകേഷ് കനകരാജും വിജയ് യും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്


സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ശ്രീ ഗോകുലം മൂവിസ് കേരളത്തിലെ തീയേറ്ററുകളിലേക്കെത്തിക്കുന്നത് ഗോകുലംഫിലിംസിന്റെഡിസ്ട്രിബൂഷൻ പാർട്നർ ആയ ഡ്രീം ബിഗ് ഫിലിംസ് ആണ് . 300കോടിരൂപ ബഡ്ജറ്റുള്ള ഈ സിനിമയുടെ സമയദൈർഘ്യം രണ്ട് മണിക്കൂർ നാൽപത്തിമൂന്ന് മിനിറ്റാണ്. വിജയ് യുടെ 67 - മത് ചിത്രമാണിത്. സ്റ്റാൻഡേർഡ് , ഐ മാക്സ് ഫോർമാറ്റുകളിലാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്.


സലിം പി. ചാക്കോ. 

CpK  DesK.



No comments:

Powered by Blogger.