" സിനിമ അത്യാന്തികമായി പ്രേക്ഷകർക്ക് നഷ്ടമാകരുത് എന്ന വിശ്വാസമാണ് എന്നെ നയിക്കുന്നത് " : ജെന്റിൽമാൻ കെ.ടി കുഞ്ഞുമോൻ .

 
" സിനിമ അത്യാന്തികമായി പ്രേക്ഷകർക്ക് നഷ്ടമാകരുത് എന്ന വിശ്വാസമാണ്  എന്നെ നയിക്കുന്നത് . പ്രേക്ഷകന് പടം കണ്ട് കാശുപോയി  എന്ന് തോന്നിയാൽ പിന്നെ കാര്യമില്ല . സിനിമ പ്രേക്ഷകർ എങ്ങനെ ഇഷ്ടപ്പെടുന്നുവെന്ന് മനസിലാക്കാൻ വിതരണകാരനെന്ന നിലയിൽ എനിക്ക് കഴിഞ്ഞു. ആ പരിചയ സമ്പത്തിലാണ് നിർമ്മാണ രംഗത്തേക്ക് കടന്നത്. സിനിമയിൽ ഞാനൊരു വലിയ ആൽമരമായിരുന്നു . പലരും ആ ആൽമരത്തിന്റെ തണൽ തേടി എത്തി. ചിലപ്പോൾ വെയിൽ വരും, ഇലകൾ കൊഴിയും . അപ്പോൾ തണൽ പറ്റി നിന്നവർ അകന്ന് പോകുമെന്ന് " നിർമ്മാതാവ് കെ.ടി. കുഞ്ഞുമോൻ സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസിന് നൽകിയ ആഭിമുഖത്തിൽ പറഞ്ഞു. 


പുതുമുഖങ്ങളെ രംഗത്ത് ഇറക്കി വീണ്ടും തരംഗം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് കെ.ടി. കുഞ്ഞുമോൻ . ജെന്റിമാൻ  എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം " ജെന്റിൽ മാൻ 2 " ഒക്ടോബർ പത്തിന് ഷൂട്ടിംഗ് തുടങ്ങുകയാണ്. 


പുതുമുഖം ചേതൻ ചീനുവിനെ നായകനാക്കി എ. ഗോകുൽ കൃഷ്ണയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ വിഷ്ണു വർദ്ധിന്റെ അസോസിയേറ്റായിരുന്നു ഗോകുൽ കൃഷ്ണ. 


നയൻതാര ചക്രവർത്തിയും, പ്രിയലാലുമാണ് നായികമാർ . സുമൻ , പ്രാചിക തെഹ് ലാൻ , അച്യുത് കുമാർ ,അവിനാഷ് , ശ്രീരഞ്ജിനി , സിതാര , സുധാമണി , സത്യ പ്രിയ , കാളി വെങ്കിട്ട് ,മുനീഷ് രാജ , ബന്ധവ ഗോപി , പ്രേംകുമാർ , ജോർജ്ജ് വിജയ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു .

ഓസ്കാർ ജേതാവായ സംഗീത സംവിധായകൻ എം.എം കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. വൈരമുത്തു ഗാന രചനയും , അജയൻ വിൻസെന്റ് ഛായാഗ്രഹണവും, സതീഷ് സൂര്യ എഡിറ്റിംഗും,ആക്ഷൻകോറിയോഗ്രാഫി ദിനേശ് കാശി, കലാ സംവിധാനം തോട്ടാ ധരണിയും ഒരുക്കുന്നു. സി.കെ. അജയകുമാർ പ്രോജക്ട് ഡിസൈനും , മാർക്കറ്റിംഗ് ഏക്സിക്യൂട്ടിവുമാണ് .
ചെന്നെ , ഹൈദരാബദ് , ദുബായ് , മലേഷ്യ എന്നിവടങ്ങളിലാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. 


വസന്തകാല പറവൈ , സൂര്യൻ , ജെന്റിമാൻ , കാതലൻ , കാതൽ ദേശം , രക്ഷകൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ചത് കെ.ടി കുഞ്ഞുമോനാണ്. 


സലിം പി. ചാക്കോ 

CPK desk. 

No comments:

Powered by Blogger.