പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ്ജ് (78) അന്തരിച്ചു.



ആദരാഞ്ജലികൾ .


പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ്ജ്  (78) അന്തരിച്ചു. എറണാകുളത്തെ കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. 


മികച്ച പ്രമേയങ്ങളിലുടെ മലയാള സിനിമയ്ക്ക് വേറിട്ട ശൈലി നൽകിയ സംവിധായകനായിരുന്നു അദ്ദേഹം . പഞ്ചവടിപ്പാലം , ഇരകൾ , യവനിക , ആദാമിന്റെ വാരിയെല്ല് , ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് തുടങ്ങിയ സിനിമകൾ പ്രേഷക ഹൃദയങ്ങളിൽ ഇടം നേടി.


സ്വപ്നാടനം എന്ന ചിത്രത്തിലുടെ സിനിമയിൽ എത്തി. മമ്മൂട്ടി നായകനായി 1988ൽ പുറത്തിറങ്ങിയ   " ഇലവങ്കോട് ദേശമാണ് " അവസാനമായി സംവിധാനം  ചെയ്ത ചിത്രം .ഉൾക്കടൽ , കോലങ്ങൾ , മേള , കഥയ്ക്ക് പിന്നിൽ ,മറ്റൊരാൾ , ഈ കണ്ണികൂടി തുടങ്ങിയ ഇരുപതിൽ പരം ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്. അഴിമതി ഉൾപ്പടെയുള്ള പല വിഷയങ്ങളും അദ്ദേഹത്തിന്റെ സിനിമകളിലെ പ്രമേയങ്ങളായിരുന്നു


ഇന്ത്യൻ കുറ്റാന്വേഷണ ചിത്രങ്ങളിൽ ഇന്നും സവിശേഷ സ്ഥാനം വഹിക്കുന്ന യവനിക , സ്ത്രീപക്ഷ രാക്ഷ്ട്രീയം സംസാരിക്കുന്ന ആദാമിന്റെ വാരിയെല്ല് , ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കൽ സറ്റയറായ പഞ്ചവടിപ്പാലം,  സോഷ്യൽ ക്‌ളാസിക്  ഇരകൾ തുടങ്ങി വിവിധ ഴോണറുകളിൽ സിനിമകളൊരുക്കി അദ്ദേഹം മലയാള പ്രേക്ഷകർക്ക് രാജ്യാന്തര നിലവാരമുള്ള ചലച്ചിത്ര അനുഭവം പകർന്നു . 2016-ൽ ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് ജെ.സി.ഡാനിയേൽപുരസ്കാരത്തിനും അർഹനായി.


1946-ൽ തിരുവല്ലയിലാണ് ജനനം .


1968-ൽ കേരള സർ‌വ്വകലാശാലയിൽ നിന്നു ബിരുദവും 1971-ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ നിന്നു സംവിധാനത്തിൽ ഡിപ്ലോമയും നേടി. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ചു.


പ്രശസ്ത സംഗീതജ്ഞൻ പാപ്പുക്കുട്ടി ഭാഗവതരുടെ മകൾ സൽമയാണ് ഭാര്യ. മക്കൾ താരാ ജോർജ്ജ് , അരുൺ ജോർജ്ജ് .


കെ ജി ജോർജിനെ തേടിയെത്തിയ മറ്റ്‌ പുരസ്‌കാരങ്ങൾ.

---------------------------------------

സ്വപ്നാടനം - മികച്ച ചിത്രം, തിരക്കഥ എന്നിവയ്ക്ക് 1975-ൽ സംസ്ഥാന പുരസ്കാരം.രാപ്പാടികളുടെ ഗാഥ - 1978-ൽ ജനപ്രിയവും കലാമൂല്യവുമുള്ള സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം.യവനിക - മികച്ച ചിത്രം, കഥ എന്നിവയ്ക്ക് 1982ൽ സംസ്ഥാന പുരസ്കാരം. ആദാമിന്റെ വാരിയെല്ല് - മികച്ച രണ്ടാമത്തെ ചിത്രം, കഥ എന്നിവയ്ക്ക് 1983—ൽ സംസ്ഥാന പുരസ്കാരം. ഇരകൾ - മികച്ച രണ്ടാമത്തെ ചിത്രം, കഥ എന്നിവയ്ക്ക് 1985—ൽ സംസ്ഥാന പുരസ്കാരം.


കെ ജി ജോർജിന്റെ സിനിമകൾ 

---------------------------------------

ഇലവങ്കോട് ദേശം -1998

ഒരു യാത്രയുടെ അന്ത്യം -1991

ഈ കണ്ണി കൂടി- 1990

മറ്റൊരാൾ - 1988

കഥയ്ക്കു പിന്നിൽ - 1987

ഇരകൾ - 1986

പഞ്ചവടിപ്പാലം - 1984

ആദാമിന്റെ വാരിയെല്ല് - 1983

ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് -1983

യവനിക - 1982

കോലങ്ങൾ - 1981

മേള - 1980

ഉൾക്കടൽ - 1978

ഇനി അവൾ ഉറങ്ങട്ടെ - 1978

മണ്ണ് - 1978

ഓണപ്പുടവ - 1978

രാപ്പാടികളുടെ ഗാഥ -1978

വ്യാമോഹം - 1977

സ്വപ്നാടനം -1975


No comments:

Powered by Blogger.